Latest Videos

ഇത്തിരികുഞ്ഞന്‍, ഇംഗ്ലണ്ടിലെത്തിയത് 3,000 കി.മി പിന്നിട്ട്; കണ്ടെത്തിയതാകട്ടെ നേന്ത്രപ്പഴത്തിലും

By Web TeamFirst Published Apr 6, 2023, 3:28 PM IST
Highlights

71 കാരിയായ ജാനറ്റ് ജിയോവിനാസോ സറേയിലെ എപ്സോമില്ലില്‍ നിന്ന് സാധനങ്ങള്‍ തെരഞ്ഞെടുക്കുന്നതിനിടെയാണ് നേന്ത്രപ്പഴത്തില്‍ കുഞ്ഞന്‍ തവളയെ കണ്ടെത്തിയത്.

10 പെനിയുടെ (ഇംഗ്ലണ്ടില്‍ പ്രചാരത്തിലുള്ള 10 പൈസ) അത്രമാത്രം വലിപ്പമുള്ള കുഞ്ഞന്‍ തവളയെ ബ്രിട്ടനിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ വില്പനയ്ക്കെത്തിച്ച നേന്ത്രപ്പഴത്തില്‍ നിന്നും കണ്ടെത്തി.  ഈ കുഞ്ഞന്‍  തവള ഇതിനകം 4,800 ഓളം കിലോമീറ്ററുകള്‍ താണ്ടിക്കഴിഞ്ഞിരുന്നു. 71 കാരിയായ ജാനറ്റ് ജിയോവിനാസോ സറേയിലെ എപ്സോമില്ലില്‍ നിന്ന് സാധനങ്ങള്‍ തെരഞ്ഞെടുക്കുന്നതിനിടെയാണ് നേന്ത്രപ്പഴത്തില്‍ കുഞ്ഞന്‍ തവളയെ കണ്ടെത്തിയത്. 'ലിഡൽ' എന്ന് പേരിട്ടിരിക്കുന്ന ഉഭയജീവിയെ കണ്ടെത്തിയപ്പോള്‍ താന്‍ ആശ്ചര്യപ്പെട്ടെന്ന് ജാനറ്റ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

പഴങ്ങള്‍ വാങ്ങുമ്പോള്‍ അവ കൃത്യമായി പരിശോധിക്കുന്നത് തന്‍റെ ഒരു ശീലമാണെന്നും അങ്ങനെയാണ് പഴം പരിശോധിച്ചത്. സാധാരണയായി ഒരു ചിലന്തിയെയാണ് ഇത്തരം വസ്തുക്കളില്‍‌ പ്രതീക്ഷിക്കാറ്. എന്നാല്‍ ഒരു കുഞ്ഞന്‍ തവളയെ കണ്ടപ്പോള്‍ താന്‍ ആശ്ചര്യപ്പെട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതൊരു നല്ല സര്‍പ്രൈസ് ആയിരുന്നു. പക്ഷേ അവന്‍ വളരെ സുന്ദരനായിരുന്നെന്നും അവര്‍ പറഞ്ഞു. ഐവറി കോസ്റ്റിൽ നിന്നുള്ള മൗണ്ട് നിംബ റീഡ് തവളയാണ് അതെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ജിയോവിനാസോ പറഞ്ഞു.  പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റില്‍ നിന്നാണ് ഇംഗ്ലണ്ടിലേക്കുള്ള നേന്ത്രപ്പഴങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. സ്‌റ്റോവവേ തവള എന്നും ഇത് അറിയപ്പെടുന്നു 

പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യുന്ന ട്രാഫിക് പോലീസുകാര്‍ക്ക് വെള്ളം നല്‍കുന്ന ബൈക്കര്‍; കൈയടിച്ച് കാഴ്ചക്കാര്‌

അവന് ചൂട് കൂടിയ അവസ്ഥയെയും തരണം ചെയ്യാന്‍ കഴിയുമെന്ന് എനിക്കറിയാമായിരുന്നു. അതിനാല്‍ ഞാന്‍ അവനെ സുരക്ഷിതമായി വായുസഞ്ചാരമുള്ള ഒരു ചെറിയ ട്യൂബിനുള്ളിലേക്ക് കയറ്റി മാറ്റിവച്ചു. അപ്പോള്‍ അവന്‍ ഏറെ സന്തോഷവാനാണെന്ന് എനിക്ക് തോന്നി. അല്പ സമയത്തേക്ക് അവന്‍ മയങ്ങുകയും ചെയ്തു.  ജാനറ്റ് ജിയോവിനാസോ വിളിച്ച് പറഞ്ഞതനുസരിച്ച് ആർഎസ്പിസിഎ അനിമൽ റെസ്‌ക്യൂ ഓഫീസറായ ലൂയിസ് ഹോർട്ടൺ സൂപ്പര്‍മാര്‍ക്കറ്റിലെത്തുകയും കുഞ്ഞന്‍ തവളയെ ഉരഗങ്ങള്‍ക്കായുള്ള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ലിഡില്‍ ആരോഗ്യവാനാണെന്ന് ലൂയിസ് ഹോർട്ടൺ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

'ഇതാണ് നമ്മുടെ പുതിയ വീടെ'ന്ന് അമ്മ; വികാരാധീനനായ കുട്ടിയുടെ പ്രകടനം ആരെയും ഒന്ന് വേദനിപ്പിക്കും

click me!