കത്തുന്ന സൂര്യന് താഴെ ഉരുകിയൊലിക്കാറായ ടാറിട്ട റോഡില്‍ നിന്ന് പലതരത്തിലുള്ള മനുഷ്യരെ നിയമം തെറ്റിക്കാതെ നേര്‍വഴിക്ക് നടത്താനുള്ള ശ്രമത്തിലാണവര്‍. ആ ചൂടില്‍ മണിക്കൂറുകളോളം നില്‍ക്കേണ്ടിവരുന്ന ട്രാഫിക് പോലീസുകാര്‍ക്ക് കുടിക്കാനായി കുപ്പിവെള്ളം നല്‍കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ വൈറലായി. 


ചൂട് കാലമാണ്. പകല്‍ സമയത്ത് ഏസിയുടെ തണുപ്പ് ഏറ്റവും കുടുതലാക്കി മുറിക്കുള്ളിലും വാഹനങ്ങളിലും ഇരിക്കുന്നവര്‍ക്ക് ആ ചൂടിന്‍റെ കാഠിന്യം അത്രയ്ക്ക് അറിയണമെന്നില്ല. എന്നാല്‍ ഈ ചൂട് കാലത്തെ അതിജീവിക്കാന്‍ മനുഷ്യര്‍ക്കെന്ന പോലെ മറ്റ് ജീവികള്‍ക്കും കുറച്ച് ശ്രമകരമായ കാര്യമാണ്. ശുദ്ധജലത്തിന്‍റെ ലഭ്യത തന്നെ കാരണം. അതിനാലാണ്, പ്രകൃതി - മൃഗസ്നേഹികള്‍ വീട്ടുവളപ്പില്‍ കിളികള്‍ക്കും മറ്റ് പക്ഷികള്‍ക്കുമായി പാത്രങ്ങളില്‍ വെള്ളം കരുതണമെന്ന് പറയുന്നത്. എന്നാല്‍, ഈ ചുട്ടുപൊള്ളുന്ന വെയിലില്‍ പക്ഷികള്‍ മാത്രമാണോ വെള്ളം കിട്ടാതെ വെയില് കായുന്നത്? അല്ല. പകല്‍ സമയത്ത് തെരുവില്‍ നില്‍ക്കേണ്ടി വരുന്ന ഓരോരുത്തരും ചൂടിന്‍റെ കഠിന്യത്തില്‍ വലയുകയാണ്.

അത്തരത്തില്‍ വെയിലത്ത് ജോലി ചെയ്യേണ്ടിവരുന്ന ഒരു വിഭാഗമാണ് ട്രാഫിക് പോലീസുകാര്‍. രാവിലെ തുടങ്ങുന്ന അവരുടെ ജോലി വൈകുവോളം നീളും. അതും കത്തുന്ന സൂര്യന് താഴെ ഉരുകിയൊലിക്കാറായ ടാറിട്ട റോഡില്‍ നിന്ന് പലതരത്തിലുള്ള മനുഷ്യരെ നിയമം തെറ്റിക്കാതെ നേര്‍വഴിക്ക് നടത്താനുള്ള ശ്രമത്തിലാണവര്‍. ആ ചൂടില്‍ മണിക്കൂറുകളോളം നില്‍ക്കേണ്ടിവരുന്ന ട്രാഫിക് പോലീസുകാര്‍ക്ക് കുടിക്കാനായി കുപ്പിവെള്ളം നല്‍കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ വൈറലായി. തെലുങ്കാന ട്രാഫിക് പോലീസുകാര്‍ക്കാണ് വെള്ളം നല്‍കുന്നതെന്ന് വീഡിയോയില്‍ കുറിച്ചിട്ടുണ്ട്. അതിന് തൊട്ടു താഴെ രണ്ടാമത്തെ ആള്‍ എന്‍റെ അണ്ണനാണ് നന്ദി, സഹോദരാ എന്ന് ഒരാള്‍ കുറിച്ചിരിക്കുന്നു. കുപ്പി വെള്ളം വാങ്ങിയ ട്രാഫിക് പോലീസുകാരും ബൈക്കരോട് നന്ദി പറയുന്നത് വീഡിയോയില്‍ കാണാം. 

View post on Instagram

ദാഹിച്ച് കുടത്തിലെ വെള്ളം കുടിക്കാന്‍ ശ്രമിച്ച കാക്കയുടെ കഥ ഓര്‍മ്മയുണ്ടോ? എങ്കില്‍ കാണൂ

motoboy_nicky എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ വീഡിയോ അമ്പത് ലക്ഷം പേരാണ് കണ്ടത്. രണ്ടര ലക്ഷത്തോളം ലൈക്കുകളും വീഡിയോ നേടി. motoboy_nickyഎന്ന അക്കൗണ്ടിന്‍റെ ഉടമയായ നിഖില്‍ നായക് ഇത്തരത്തില്‍ നിരവധി വീഡിയോകള്‍ നേരത്തെയും ചെയ്തിട്ടുണ്ട്. തെരുവില്‍ വിശന്നിരിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതും കുട്ടികള്‍ക്ക് ചോക്ക്ലേറ്റുകള്‍ നല്‍കുന്നതുമായി നിരവധി വീഡിയോകള്‍ നിഖിലിന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കാണാം. എല്ലാ വീഡിയോകളും ആളുകളുടെ പ്രത്യേക ശ്രദ്ധ നേടി. താങ്കളാണ് യാഥാര്‍ത്ഥ ബൈക്കര്‍. മറ്റുള്ളവരെല്ലാം ഷോ ഓഫുകളാണ് എന്നതായിരുന്നു ഒരാള്‍ വീഡിയോയ്ക്ക് എഴുതിയ കമന്‍റ്. 

'കടലിന്‍റെ ആഴങ്ങളില്‍'; ഏവറസ്റ്റ് മുങ്ങുന്ന ഗര്‍ത്തത്തില്‍ മത്സ്യത്തെ കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞര്‍