പണം പൊഴിക്കുന്ന മരം, നോട്ടുകൾ പെറുക്കിയെടുത്ത് യുവാവ്, എന്നാൽ പിന്നെ സംഭവിച്ചത്... 

Published : Oct 22, 2023, 08:13 AM IST
പണം പൊഴിക്കുന്ന മരം, നോട്ടുകൾ പെറുക്കിയെടുത്ത് യുവാവ്, എന്നാൽ പിന്നെ സംഭവിച്ചത്... 

Synopsis

വീഡിയോയിൽ കാണുന്നത് ഒരാൾ ഒരു റോഡരികിൽ നിൽക്കുന്ന മരത്തില്‍ ചവിട്ടുന്നതാണ്. പെട്ടെന്ന് അതിൽ നിന്നും കുറേ നോട്ടുകൾ താഴേക്ക് വീഴുന്നു. അയാൾ അത് പെറുക്കിയെടുത്ത് സ്വാഭാവികമായി നടന്നു പോകുന്നു.

ദിവസേന എന്തോരം ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അല്ലേ? അതുപോലെ വളരെ രസകരമായ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. ചിരി പടർത്തുന്ന ഈ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത് nkzonekaran ആണ്. 

പണം വേണ്ടാത്ത മനുഷ്യർ കാണില്ല. എന്നാൽ, അതുണ്ടാക്കണമെങ്കിൽ ചിലപ്പോൾ നന്നായി കഷ്ടപ്പെടേണ്ടി വരും. നാം പണ്ടേ കേൾക്കുന്നതാണ് പൈസ മരത്തിൽ നിന്നും വീഴില്ല, അത് അധ്വാനിച്ചുണ്ടാക്കുക തന്നെ വേണം എന്ന്. എന്നാൽ, പെട്ടെന്നൊരു ദിവസം വഴിയിലൂടെ പോകുമ്പോൾ നിങ്ങൾ ഒരു മരത്തിൽ നിന്നും കുറേ നോട്ടുകൾ വീഴുന്നത് കണ്ടാലോ? ഉറപ്പായും അത് നമ്മെ അമ്പരപ്പിക്കും, നമുക്കും അതുപോലെ മരം പണം പൊഴിച്ച് തരുമോ എന്ന് പരീക്ഷിക്കുകയും ചെയ്യും അല്ലേ? അത് തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. 

വീഡിയോയിൽ കാണുന്നത് ഒരാൾ ഒരു റോഡരികിൽ നിൽക്കുന്ന മരത്തില്‍ ചവിട്ടുന്നതാണ്. പെട്ടെന്ന് അതിൽ നിന്നും കുറേ നോട്ടുകൾ താഴേക്ക് വീഴുന്നു. അയാൾ അത് പെറുക്കിയെടുത്ത് സ്വാഭാവികമായി നടന്നു പോകുന്നു. ഇതൊക്കെ നിരീക്ഷിച്ച് കൊണ്ട് ഒരു യുവാവ് അടുത്തു നിൽക്കുന്നുണ്ട്. അവനും പിന്നാലെ മരത്തിൽ നിന്നും പണം വീഴുമെന്ന പ്രതീക്ഷയിൽ ചെന്ന് മരം കുലുക്കി നോക്കുകയാണ്. എന്നാൽ, സംഭവിച്ചത് മറ്റൊന്നാണ് അയാളുടെ തലയിലേക്ക് മരത്തിൽ നിന്നും വെള്ളമൊഴിക്കുകയാണ്. 

തലയിൽ വെള്ളം വീണ യുവാവിന് ദേഷ്യം വരികയും അവൻ മരത്തിൽ നോക്കി ദേഷ്യപ്പെട്ടു കൊണ്ട് നടന്നു പോവുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഇതെല്ലാം കണ്ട് കുറച്ച് പ്രായമായ ഒരാൾ അവിടെ നിൽക്കുന്നുണ്ട്. അയാൾ ചിരിക്കുകയാണ്. ഏതായാലും ഈ പ്രാങ്ക് വീഡിയോ നിരവധിപ്പേരാണ് കണ്ടതും കമന്റ് നൽകിയതും. 

വായിക്കാം: ജയിലിൽ തടവുകാർക്കായി നവരാത്രി ആഘോഷം, ​ഗർബയും ദണ്ഡിയയുമായി സ്ത്രീകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

PREV
Read more Articles on
click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്