ഗുജറാത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാ​ഗമായി അവതരിപ്പിക്കുന്ന പ്രധാനപ്പെട്ട നൃത്തരൂപമാണ് ​ഗർബ. ​ദുർ​ഗ്ഗാപ്രീതിക്കായിട്ടാണ് ​ഗർബ അവതരിപ്പിക്കാറ്.

ഇത് നവരാത്രി കാലമാണ്. നിരവധിക്കണക്കിന് ആഘോഷങ്ങളുടെ വീഡിയോ നാം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. എന്നാൽ, ഇവിടുത്തെ നവരാത്രി ആഘോഷങ്ങൾ ചില പ്രത്യേക കാരണം കൊണ്ട് വേറെ ലെവലാണ്. മധ്യപ്രദേശിലെ ഇൻഡോർ സെൻട്രൽ ജയിലിലാണ് വ്യത്യസ്തമായ ആഘോഷം നടന്നത്. ഇവിടെ തടവുകാർക്കായി നവരാത്രി ആഘോഷത്തിന്റെ ഭാ​ഗമായി ഗർബയും ദണ്ഡിയയും സംഘടിപ്പിച്ചിരിക്കുകയാണ്. 

നവരാത്രിയുടെ ആറാം ദിവസമായ ഒക്ടോബർ 20 -നാണ് സെൻട്രൽ ജയിലിൽ തടവുകാർക്കായി ഗർബയും ദണ്ഡിയയും സംഘടിപ്പിച്ചത്. ​ആഘോഷങ്ങളുടെ വീഡിയോകൾ അധികം വൈകാതെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധിപ്പേരാണ് വീഡിയോ കണ്ടത്. തിളങ്ങുന്ന വസ്ത്രങ്ങൾ ധരിച്ച് സ്ത്രീകൾ വട്ടത്തിൽ ചുവട് വയ്ക്കുന്നത് വീഡിയോയിൽ കാണാം.

Scroll to load tweet…

ഗുജറാത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാ​ഗമായി അവതരിപ്പിക്കുന്ന പ്രധാനപ്പെട്ട നൃത്തരൂപമാണ് ​ഗർബ. ​ദുർ​ഗ്ഗാപ്രീതിക്കായിട്ടാണ് ​ഗർബ അവതരിപ്പിക്കാറ്. നവരാത്രി ആഘോഷങ്ങളുടെ ഭാ​ഗമായി ​ഗുജറാത്തിലെ ​ഗ്രാമങ്ങളിലെല്ലാം സ്ത്രീകൾ ഇത് അവതരിപ്പിക്കുന്നത് കാണാം. അതുപോലെ ഒരു പരമ്പരാഗത നാടോടിനൃത്തമാണ് ദണ്ഡിയ. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് ആളുകള്‍ നിറങ്ങളുള്ള നീണ്ടവടികളുമായി കൂട്ടമായി നൃത്തം ചെയ്യുകയാണ് ദണ്ഡിയയിൽ ചെയ്യുക. ദുർഗ്ഗാദേവിയും അസുരനും തമ്മിൽ നടന്ന യുദ്ധത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. നന്മയുടെ മേൽ തിന്മയുടെ പരാജയത്തെയും ഇത് കാണിക്കുന്നു. 

അതേസമയം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കോണ്‍ഗ്രസ് എംപിയായ ശശി തരൂര്‍ പങ്കുവച്ച ഒരു വീഡിയോയും ട്വിറ്ററിൽ ശ്രദ്ധ നേടിയിരുന്നു. കേരളാ രീതിയിലുള്ള ദണ്ഡിയ നൃത്തമായിരുന്നു വീഡിയോയിൽ.

Scroll to load tweet…

വീഡിയോ പങ്കുവച്ച് കൊണ്ട് എംപി കുറിച്ചത്, 'ഗുജറാത്തി സഹോദരിമാരുടെ ശ്രദ്ധയ്ക്ക്! ഈ നവരാത്രിയിൽ, കേരളാ ശൈലിയിലുള്ള ദണ്ഡിയ നൃത്തം ശ്രദ്ധിക്കൂ!' എന്നായിരുന്നു. വീഡിയോയില്‍ ഒരു തെരുവില്‍ തലയില്‍ പൂചൂടിയ വെള്ളയും ചുവപ്പും വസ്ത്രം ധരിച്ച ഒരു കൂട്ടം സ്ത്രീകള്‍ കയ്യിൽ വടികളുമായി പ്രത്യേക താളത്തില്‍ നൃത്തച്ചുവടുകൾ വയ്ക്കുന്നത് കാണാമായിരുന്നു. 

വായിക്കാം: 17 -കാരന് സ്ട്രോക്ക്, കൃത്യസമയത്തെത്തി ജീവൻ രക്ഷിക്കാൻ കാരണമായിത്തീർന്നത് നായ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

YouTube video player