പരിചയപ്പെട്ട് അടുത്ത ദിവസം 2 സ്ത്രീകളെ അതിക്രൂരമായി കൊന്നു; വധശിക്ഷയ്ക്ക് മുന്‍പ് കൊലയാളിയുടെ അവസാന വാക്ക്...

Published : Oct 04, 2023, 12:48 PM ISTUpdated : Oct 04, 2023, 12:53 PM IST
പരിചയപ്പെട്ട് അടുത്ത ദിവസം 2 സ്ത്രീകളെ അതിക്രൂരമായി കൊന്നു; വധശിക്ഷയ്ക്ക് മുന്‍പ് കൊലയാളിയുടെ അവസാന വാക്ക്...

Synopsis

അടുത്തടുത്ത ദിവസങ്ങളില്‍ ബാറുകളില്‍ വെച്ച് പരിചയപ്പെട്ട സ്ത്രീകളെയാണ് യുവാവ് വധിച്ചത്

ഫ്ലോറിഡ: രണ്ട് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയോട് വധശിക്ഷ നടപ്പാക്കും മുന്‍പ് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ 'ഞാന്‍ നിങ്ങളെയെല്ലാം സ്നേഹിക്കുന്നു'വെന്ന് മറുപടി! മൈക്കേല്‍ സാക്ക് എന്ന 54കാരന് 1996ലെ കേസിലാണ് കോടതി വധശിക്ഷ വിധിച്ചത്. അമേരിക്കയിലെ നോര്‍ത്ത് ഫ്ലോറിഡയിലാണ് സംഭവം.

നോര്‍ത്ത് ഫ്ലോറിഡയിലെ ബാറുകളിൽ വെച്ച് പരിചയപ്പെട്ട റാവോൺ സ്മിത്ത്, ലോറ റോസില്ലോ എന്നീ രണ്ട് സ്ത്രീകളെയാണ് സാക്ക് കൊലപ്പെടുത്തിയത്. അടുത്തടുത്ത ദിവസങ്ങളിലായി പരിചയപ്പെട്ട ഈ രണ്ട് സ്ത്രീകളെ സാക്ക് അതിക്രൂരമായി വധിക്കുകയായിരുന്നു. 

ടല്ലാഹസ്സിയിലെ ബാറില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു സാക്ക്. കാമുകി ബന്ധം അവസാനിപ്പിച്ചതോടെ മദ്യശാലയിലെ ജീവനക്കാരന്‍റെ പിക്കപ്പ് ട്രക്ക് കടം വാങ്ങി സ്ഥലംവിട്ടു. പിന്നെ സാക്ക് ടല്ലാഹസ്സിയിലേക്ക്  തിരിച്ചുവന്നില്ല. ഫ്ലോറിഡയിലെ നൈസ്‌വില്ലിലെ ഒരു ബാറിലാണ് സാക്ക് എത്തിയത്. അവിടെ ഒരു കൺസ്ട്രക്ഷൻ കമ്പനി ഉടമയുമായി സൗഹൃദത്തിലായി. സാക്ക് പിക്കപ്പ് ട്രക്കിലാണ് താമസിക്കുന്നതെന്ന് മനസ്സിലാക്കിയ അയാള്‍ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ഇവിടെ നിന്ന് രണ്ട് തോക്കുകളും 42 ഡോളറും മോഷ്ടിച്ച് സാക്ക് സ്ഥലംവിട്ടു.

ലോറ റോസില്ലോയെ മറ്റൊരു ബാറില്‍ വെച്ചാണ് സാക്ക് കണ്ടുമുട്ടിയത്. മയക്കുമരുന്ന് ഉപയോഗിക്കാന്‍ ഇയാള്‍ യുവതിയെ ബീച്ചിലേക്ക് ക്ഷണിച്ചു. ഇവിടെ വച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. അടുത്ത ദിവസം മറ്റൊരു ബാറില്‍ വെച്ച് റാവോണ്‍ സ്മിത്തിനെ പരിചയപ്പെട്ടു. ഇരുവരും കഞ്ചാവ് വലിക്കാൻ ബീച്ചിലേക്ക് പോയി. അതിനുശേഷം സ്മിത്ത് സാക്കിനെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിൽ വെച്ച് സാക്ക് കുപ്പി കൊണ്ട് സ്മിത്തിന്‍റെ തലയ്ക്കടിച്ചു. തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. യുവതിയുടെ വീട്ടിലെ ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും പഴ്സും മോഷ്ടിച്ചു. കടയില്‍ വില്‍ക്കാന്‍ ചെന്നപ്പോള്‍ മോഷ്ടിച്ചതാണെന്ന് കടക്കാരന് സംശയം തോന്നി. ഒളിവില്‍പ്പോയ സാക്കിനെ രണ്ട് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തു. 

സ്മിത്തിനെ കൊലപ്പെടുത്തിയത് താനാണെന്ന് സാക്ക് സമ്മതിച്ചു. തന്‍റെ അമ്മയുടെ കൊലപാതകത്തെ കുറിച്ച് സ്മിത്ത് നടത്തിയ പരാമര്‍ശമാണ് പ്രകോപിപ്പിച്ചതെന്ന് സാക്ക് കോടതിയില്‍ പറഞ്ഞു. സാക്ക് മദ്യത്തിന് അടിമയാണെന്നും പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡറുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി യുഎസ് സുപ്രീംകോടതി തള്ളുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?