പശുവിനെ പീഡിപ്പിച്ച പ്രതി പോലീസിന് നേരെ വെടിവെച്ചു, ഒടുവിൽ കീഴ്പ്പെടുത്തി യുപി പോലീസ്, വീഡിയോ വൈറൽ

Published : Jul 14, 2025, 06:26 PM ISTUpdated : Jul 14, 2025, 06:30 PM IST
man firing to UP police after he llegedly rapes cow

Synopsis

പ്രതിയെ അന്വേഷിച്ച് പോലീസെത്തിയപ്പോഴാണ് വെടിവയ്പ്പ് ആരംഭിച്ചത്. പിന്നാലെ പോലീസും തിരിച്ച് വെടിവയ്ക്കുകയായിരുന്നു.

 

പൊതുജനത്തെ ഞെട്ടിച്ചൊരു സംഭവത്തില്‍ യുവാവിനെ നേരിട്ടുള്ള ഏറ്റുമുട്ടലില്‍ കീഴ്പ്പെടുത്തി ഉത്തർപ്രദേശ് പോലീസ്. ഉത്തർപ്രദേശിലെ സഹാറൻപൂരിലാണ് സംഭവം. പശുവിനെ ബലാത്സംഗം ചെയ്തെന്ന സംഭവം അറിഞ്ഞെത്തിയ പോലീസിന് നേരെ പ്രതി വെടിവയ്ക്കുകയായിരുന്നു. തുടർന്ന് പോലീസ് തിരിച്ചടിക്കുകയും ഒടുവില്‍ ഇയാളെ കീഴ്പ്പെടുത്തുകയും ചെയ്തെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പോലീസ് സ്റ്റേഷൻ പ്രദേശത്തെ നവാഡ റോഡിൽ താമസിക്കുന്ന റാം ബഹാദൂർ ആണ് പ്രതിയെന്നും റിപ്പോര്‍ട്ടുകൾ കൂട്ടിച്ചേര്‍ക്കുന്നു.

സഹാറൻപൂരിൽ നിന്ന് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്ക്പ്പെട്ട ഒരു വീഡിയോയായിരുന്നു സംഭവം പുറത്ത് കൊണ്ടുവന്നത്. മാലിന്യകൂമ്പാരത്തിന് സമീപത്ത് നിന്നും ഒരാൾ പശുവിനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. പിന്നാലെ സംഭവം അന്വേഷിച്ച് പോലീസ് സഹാറന്‍പൂരിലെത്തി. പ്രതിയെ അന്വേഷിച്ചെങ്കിലും ആദ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ഇയാൾ ദില്ലി റോഡിലുണ്ടെന്ന് അറിഞ്ഞ് പോലീസ് അവിടെയെത്തി റാം ബഹദൂറിനെ അന്വേഷിക്കുന്നതിനിടെയാണ് ഇയാൾ പോലീസിന് നേരെ വെടിയുതിര്‍ത്തത്.

 

 

പ്രതി വെടിവയ്പ്പ് ആരംഭിച്ചതോടെ പോലീസ് തിരിച്ചടിക്കാന്‍ നിര്‍ബന്ധിതരായി. ഇരുപക്ഷത്ത് നിന്നും നിരവധി തവണ വെടിവെയ്പ്പ് ഉയർന്നു. ഇതോടെ പോലീസ് റാം ബഹാദൂറിന്‍റെ കാലിന് വെടിവച്ചു. കാലിന് വെടിയേറ്റ റാം ബഹദൂർ താഴെ വീണു. ഈ സമയം പോലീസ് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇയാളില്‍ നിന്നും ഒരു പിസ്റ്റളും നിരവധി ഉണ്ടകളും പിടിച്ചെടുത്തു. രണ്ട് പോലീസുകാര്‍ ചേര്‍ന്ന് റാം ബഹാദൂറിനെ തോളിലേറ്റ് തെരുവിലൂടെ നടത്തി കൊണ്ട് പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വീഡിയോയില്‍ ഇയാളുടെ കാലില്‍ തുണി കൊണ്ട് കെട്ടിയിരിക്കുന്നതും കാണാം.

 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ