പട്ടം പറത്തുന്നതിനിടെ ഉയര്‍ന്നു പോങ്ങി; സാഹസികമായി തിരിച്ചിറങ്ങി, വൈറല്‍ വീഡിയോ

Published : Apr 04, 2023, 08:42 AM IST
പട്ടം പറത്തുന്നതിനിടെ ഉയര്‍ന്നു പോങ്ങി; സാഹസികമായി തിരിച്ചിറങ്ങി, വൈറല്‍ വീഡിയോ

Synopsis

പട്ടം പറത്തുന്നതിനിടെ പറത്തുന്നയാളും പട്ടത്തോടൊപ്പം ഉയര്‍ന്നുപൊങ്ങിയ വീഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വൈറലായി. കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുമ്പോഴും വീഡിയോയില്‍ ആളുകള്‍ അറിഞ്ഞ് ചിരിക്കുന്ന ശബ്ദമാണ് കേള്‍ക്കാന്‍ കഴിയുക.   


ലോകത്തെങ്ങും മനുഷ്യന്‍റെ മാനസികവും ശാരീകവുമായ ഉല്ലാസത്തിനായി നിരവധി വിനോദങ്ങളാണ് ഉള്ളത്. സാഹസീകത ഏറെ നിറഞ്ഞ വിനോദങ്ങളും കുറവല്ല. അത്തരത്തില്‍ ചൈനയില്‍ ഏറെ പ്രശസ്തമായ വിനോദമാണ് പട്ടം പറത്തല്‍. പട്ടം പറത്തലില്‍ എന്ത് സാഹസികതയെന്നല്ലേ... ചൈനയില്‍ നിന്നുള്ള ഈ വീഡിയോ അതിനുള്ള ഉത്തരം നല്‍കുന്നു. 

മനുഷ്യനിര്‍മ്മിതമായ, കാറ്റിന്‍റെ ഗതിവേഗത്തിനനുസരിച്ച് പറക്കുന്ന വൈവിധ്യമുള്ള നിരവധി പട്ടങ്ങള്‍ ചൈനയില്‍ പ്രചാരത്തിലുണ്ട്. പട്ടം പറത്തല്‍ വിനോദവുമായി ബന്ധപ്പെട്ട് നിരവധി വിനോദ പരിപാടികളുമുണ്ട്. അത്തരത്തിലൊരു വിനോദ കേന്ദ്രത്തില്‍ പട്ടം പറത്തുന്നതിനിടെ പറത്തുന്നയാളും പട്ടത്തോടൊപ്പം ഉയര്‍ന്നുപൊങ്ങിയ വീഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വൈറലായി. കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുമ്പോഴും വീഡിയോയില്‍ ആളുകള്‍ അറിഞ്ഞ് ചിരിക്കുന്ന ശബ്ദമാണ് കേള്‍ക്കുക. 

 

ആപ്പിളിന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലെ വൈറൽ പൂച്ചയ്ക്ക് പിന്നില്‍ ഒരു 'മലയാളി ക്ലിക്ക്' !

ചൈനയിലെ താങ്ഷാൻ നഗരത്തിലെ കടൽത്തീരത്തായിരുന്നു സംഭവം. വീഡിയോയില്‍ കാറ്റിന്‍റെ ശക്തിയില്‍ ഉയര്‍ന്നു പൊങ്ങുന്നതിനിടെ പട്ടം പറത്തുന്നയാളും ഉയരുന്നത് കാണാം. ഏതാണ്ട് 100 അടി ഉയരത്തിൽ വരെ ഇയാള്‍ ഉയരുന്നു. ആകാശത്തില്‍ ഈ സമയം ഉണ്ടായിരുന്ന മറ്റു പട്ടങ്ങളുടെ ഉയരത്തില്‍ ഏതാനും നിമിഷം അദ്ദേഹത്തിന് പറന്ന് നില്‍ക്കാന്‍ കഴിഞ്ഞു. പിന്നെ പതിയെ താഴേയ്ക്ക് വരുന്നതും വീഡിയോയില്‍ കാണാം. ഈ സമയമത്രയും വീഡിയോ പകര്‍ത്തുന്നയാള്‍ ചിരിയടയ്ക്കാന്‍ പാടുപെടുകയായിരുന്നു. അതേസമയം പട്ടത്തോടൊപ്പം ആകാശത്തേയ്ക്ക് ഉയര്‍ന്നയാള്‍ അസ്വസ്ഥനായിരുന്നില്ല. അയാള്‍ രക്ഷപ്പെടാനായി ശ്രമം നടത്തുന്നതും കാണാനില്ലായിരുന്നു. ഏതാണ്ട്  ശാന്തനായിരുന്നു അയാള്‍. 

ന്യൂയോർക്ക് പോസ്റ്റാണ് വീഡിയോ പുറത്ത് വിട്ടത്. സംഭവം യാദൃശ്ചികമല്ലെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പട്ടത്തോടൊപ്പം ഉയര്‍ന്നയാളുടെ പേര് താവോ എന്നാണ്. അവര്‍ പ്രൊഫഷണല്‍ പട്ടം പറത്തുകാരാണ്. ചരടുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉപയോഗിച്ചാണ് പട്ടം പറത്തുന്നത്. വളരെ സുരക്ഷിതമായാണ് പട്ടം പറത്തുന്നതൊന്നും ന്യൂയോര്‍ട്ട് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷേ കാഴ്ചക്കാരുടെ ചങ്കിടിപ്പ് കൂട്ടുന്നതാണ് വീഡിയോ എന്ന് പറയാതെ വയ്യ.

മമ്മികൾ അപകടകാരികളോ? മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ Page views: 2869

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?