
ഓസ്ട്രേലിയയിലെ മെൽബണിൽ താമസിയ്ക്കുന്ന 65 ഓളം സ്ത്രീകൾക്ക് ഭീഷണി കത്തും ഉപയോഗിച്ച കോണ്ടവും തപാലില്‍ ലഭിച്ചു. ത്തരത്തിലൊരു സംഭവമുള്ളതായി റിപ്പോർട്ട് ചെയ്ത് തുടങ്ങിയിട്ട് രണ്ട് മാസമായി. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെയും പ്രതികളെ പിടികൂടാനായിട്ടില്ല. ഭീഷണി സന്ദേശം ലഭിച്ച എല്ലാ സ്ത്രീകളും തമ്മിലുള്ള ഏക ബന്ധം 1990 -കളിൽ ഇവർ എല്ലാവരും പഠിച്ചിരുന്നത് ഒരേ ഗേള്‍സ് സ്കൂളിൽ ആയിരുന്നുവെന്നതാണ്. ഉപയോഗിച്ച കോണ്ടത്തോടൊപ്പം ഇവർക്കെല്ലാം ലഭിച്ച കവറുകൾക്കുള്ളിൽ ഉണ്ടായിരുന്ന ഭീഷണി സന്ദേശങ്ങൾ, ഗ്രാഫിക് രൂപത്തിലും ടൈപ്പ് ചെയ്തും കുറച്ച് കൈപ്പടയിൽ എഴുതിയ കുറിപ്പുകളുമായിട്ടായിരുന്നു.
മെൽബണിലെ ഗേൾസ് സ്കൂളായ കിൽബ്രേഡയിൽ 1999 -ബാച്ചിലുണ്ടായിരുന്ന വിദ്യാർത്ഥിനികളാണ് ഇപ്പോള്‍ ഭീഷണി സന്ദേശം ലഭിച്ച എല്ലാ സ്ത്രീകളും. മാർച്ച് 20 നാണ് ആദ്യത്തെ കത്ത് കിട്ടിയതായി റിപ്പോട്ട് ചെയ്തിട്ടുള്ളത്. സ്കൂളിലെ വിദ്യാർത്ഥികളുടെ ഇയർബുക്കിൽ നിന്നായിരിക്കാം ഇവരുടെ വിലാസങ്ങൾ കൃത്യമായി പ്രതികൾക്ക് കിട്ടിയത് എന്നാണ് അധികൃതർ കരുതുന്നത്. അന്വേഷണം തുടരുന്നതിനിടെ, കുറ്റവാളിയെ പിടികൂടാൻ പോലീസ് ഇപ്പോൾ ഡിഎൻഎയും കൈയക്ഷരവും വിശകലനം ചെയ്തുവരികയാണ്.
എല്ലാ ദിവസവും ഒരേ ലോക്കല്‍ ട്രയിനില്‍ യാത്ര ചെയ്യുന്ന നായ; വീഡിയോ വൈറല്‍
ഭീഷണി സന്ദേശങ്ങളും അംശ്ലീല സന്ദേശങ്ങളുമാണ് കത്തുകളുടെ ഉള്ളടക്കം. യുവതികൾ പഠിച്ച അതേ കാലയളവിൽ തന്നെ സ്കൂളിൽ ജോലി ചെയ്തിരുന്ന അധ്യാപകരോ മറ്റ് ജീവനക്കാരോ ആണോ ഇതിന്‍റെ പിന്നിൽ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പക്ഷേ, പ്രതിയിലേക്കെത്തുന്ന വ്യക്തമായ സൂചനകളൊന്നും ഇതുവരെയും പൊലീസിന് ലഭിച്ചിട്ടില്ല. ഭീഷണി സന്ദേശം ലഭിച്ച യുവതികളും അവരുടെ പ്രിയപ്പെട്ടവരും വലിയ ഭീതിയിലാണ് ഇപ്പോഴുള്ളത്. യുവതികളിൽ ഒരാൾക്ക് സമാനരീതിയിലുള്ള നാല് കത്തുകൾ വരെ ലഭിച്ചിട്ടുണ്ട്. ആദ്യം ഇതൊരു തമാശയായിട്ടായിരുന്നു യുവതികൾ കരുതിയിരുന്നതെങ്കിലും പിന്നീട് കൂടുതൽ ആളുകൾക്ക് സമാന അനുഭവം ഉണ്ടായതോടെയാണ് യുവതികൾ പരാതിയുമായി പൊലിസിനെ സമീപിച്ചത്.
ജാക്പോട്ട് അടിച്ചത് 132 കോടി രൂപ; പക്ഷേ, പിന്നീട് സംഭവിച്ചത് !
/7