സൈനിക സേവനത്തിനിടെ ഏക മകന്‍ കൊല്ലപ്പെട്ടു; ഐവിഎഫ് ചികിത്സയിലൂടെ ഇരട്ട കുട്ടികൾക്ക് ജന്മം നല്‍‌കി അമ്മ

Published : Jan 29, 2025, 09:34 PM ISTUpdated : Jan 29, 2025, 09:40 PM IST
സൈനിക സേവനത്തിനിടെ ഏക മകന്‍ കൊല്ലപ്പെട്ടു; ഐവിഎഫ് ചികിത്സയിലൂടെ ഇരട്ട കുട്ടികൾക്ക് ജന്മം നല്‍‌കി അമ്മ

Synopsis

സൈനിക സേവനത്തിനിടെ ഏക മകന്‍ മരിച്ചപ്പോൾ അച്ഛനും അമ്മയ്ക്കും താങ്ങാനായില്ല. ഇതോടെയാണ് ഐവിഫ് ചികിത്സയ്ക്ക് അമ്മ തയ്യാറായത്. 


ക മകന്‍റെ മരണം അച്ഛനും അമ്മയ്ക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ആ ദുഖം മറികടക്കാന്‍ മകന്‍റെ കുഞ്ഞുങ്ങളെ പ്രസവിക്കാനായിരുന്നു അമ്മയുടെ തീരുമാനം. ഐവിഎഫ് ചികിത്സയ്ക്ക് ഒടുവില്‍ റിപ്പബ്ലിക് ദിനത്തില്‍ ആ അമ്മ ഇരട്ടക്കുട്ടികൾക്ക് ജന്മം നല്‍കി. ഇരട്ടക്കുട്ടികളില്‍ ഒരാളെ രാജ്യത്തെ സേവിക്കാനായി സൈന്യത്തിലയക്കുമെന്ന് അമ്മ പറയുന്നു. 

ഗുജറാത്തിലെ ഗിർ സോംനാഥ് ജില്ലയിലെ ദുധല ഗ്രാമത്തിൽ നിന്നുള്ള പ്രതാപ്ഭായ് ചൗഹാന്‍റെയും കാഞ്ചൻബെൻ പ്രതാപ്ഭായ് ചൗഹാന്‍റെയും ഏക മകനായ നീരവ് എഞ്ചിനീയറിംഗിന് പഠിക്കുമ്പോഴാണ് വ്യാമസേനയില്‍ ചേര്‍ന്നത്.  എന്നാല്‍,  2022 -ൽ ചെന്നൈ എയർഫോഴ്സ് സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെ നീരവ് കൊല്ലപ്പെട്ടു. ഏക മകന്‍റെ വേർപാട് അച്ഛനും അമ്മയ്ക്കും താങ്ങാവുന്നതിലും ഏറെയായിരുന്നു. മകന്‍റെ ഓർമ്മകളില്‍ ജീവിതം തള്ളി നീക്കിയ ഇരുവരും ഒടുവില്‍ കൊടിനാറിലെ ആർ എൻ വാല ആശുപത്രിയിലെത്തി. ഐവിഎഫ് ചികിത്സയ്ക്കുള്ള സമ്മതം അറിയിച്ചു. 

നീരവിന്‍റെ അമ്മ 49 -കാരിയായ കാഞ്ചൻബെനെ ഐവിഎഫ് ചികിത്സയ്ക്ക് വിധേയയായി. ഒടുവില്‍, രാജ്യം 76 -ാം റിപ്പബ്ലിക് ദിനാചരണത്തില്‍ മുഴുകിയപ്പോൾ, മകന്‍റെ മരിക്കാത്ത ഓർമ്മകളില്‍ ആ അമ്മ ഇരട്ട കുട്ടികൾക്ക് ജന്മം നല്‍കി. അമ്മയും രണ്ട് ആണ്‍കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നതായി ആർ എൻ വാല ആശുപത്രി അധികൃതര്‍ അറിയിച്ചു. 

Watch Video: മേശപ്പുറത്ത് ഇട്ടത് 95 കോടി; '15 മിനിറ്റിനുള്ളിൽ എണ്ണി എടുക്കാൻ കഴിയുന്ന തുക ബോണസായി എടുത്തോളാൻ' കമ്പനി ഉടമ

"ഞങ്ങളുടെ മകൻ നീരവ് ഭാവ്നഗറിൽ എഞ്ചിനീയറിംഗിന് പഠിക്കുമ്പോഴാണ് വ്യോമസേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ചെന്നൈയിലായിരുന്നു ആദ്യ നിയമനം. രാജ്യത്തെ സേവിക്കാൻ അവന്‍ ആഗ്രഹിച്ചു. രാജ്യത്തെ സേവിക്കുന്നതിനിടെ ചെറുപ്രായത്തിൽ തന്നെ അവന്‍ രക്തസാക്ഷിത്വം വരിച്ചു, പക്ഷേ, ഐവിഎഫ് ചികിത്സയിലൂടെ ഇന്ന് ഞങ്ങളുടെ കുടുംബത്തിൽ രണ്ട് ആൺമക്കൾ ജനിച്ചു. രാജ്യത്തെ സംരക്ഷിക്കാൻ ഞാൻ ഒരു മകനെ ഞാന്‍ വീണ്ടും സൈന്യത്തിലേക്ക് അയയ്ക്കും." സുഖാന്വേഷണങ്ങളുമായെത്തിയ മാധ്യമങ്ങളോട് കാഞ്ചൻബെൻ പറഞ്ഞു. 

Watch Video: ജീവിതത്തിലെ തീരാപ്രശ്നങ്ങള്‍ക്ക് പരിഹാരവും ഭാഗ്യവും തേടി മുള്ള് കിടക്കയില്‍ ഉരുള്ളുന്നവര്‍; വീഡിയോ


 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ