എട്ട് മേശകൾക്ക് മുകളില്‍ ഇത്തരത്തില്‍ നല്ല ഒന്നാന്തരം മുള്ള് പ്രത്യേക രീതിയില്‍ ഒരുക്കി കെട്ടിവച്ചിരിക്കും. അതിന് മുകളിലൂടെ കിടന്ന് ഉരുളുകയാണ് ഈ ആചാരത്തിന്‍റെ ഭാഗമായി ചെയ്യേണ്ടത്.
ഓരോ രാജ്യക്കാർക്കും അവരവരുടേതായ ജീവിത രീതികളുണ്ട്. അവയിൽ പലതും അവരുടെ വിശ്വാസങ്ങളുമായി ചേർന്ന് നിൽക്കുന്നതുമാണ്. ചൈനക്കാർക്കിടയിൽ പ്രചാരത്തിലുള്ള അത്തരമൊരു സവിശേഷമായ ആചാരമാണ് 'ഫാൻ സിചുവാങ്'. അർദ്ധനഗ്നരായി മുള്ളുകൾ കൊണ്ട് കെട്ടി ഉണ്ടാക്കിയ ഒരു കട്ടിലിൽ കിടന്ന് ഉരുളുക എന്നതാണ് ഈ ആചാരത്തിന്‍റെ ഭാഗമായി ആളുകൾ ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് വഴി ജീവിതത്തിലെ തീരത്താ പ്രശ്നങ്ങളും പ്രതിസന്ധികളും മുഴുവൻ ഒഴിഞ്ഞു പോകുമെന്നാണ് ഇവരുടെ വിശ്വാസം. മറ്റുള്ളവര്‍ക്ക് അല്പം വിചിത്രമായി തോന്നാമെങ്കിലും ഇവിടുത്തുകാരെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു ആചാരമാണ് ഇത്.
തെക്കൻ ചൈനയിലെ ഗുവാങ്‌ഡോംഗ് പ്രവിശ്യയിലാണ് ഫാൻ സിചുവാങ് പ്രധാനമായും നടക്കുന്നത്. ചാന്ദ്ര പുതുവത്സരത്തോടനുബന്ധിച്ച് ആഘോഷമായി നടത്തുന്ന ഈ ചടങ്ങിൽ നിരവധി ആളുകള്‍ പങ്കെടുക്കും. ഏറ്റവും കഠിനമായ ചാന്ദ്ര പുതുവത്സര നാടോടി ആചാരമെന്ന രീതിയിലാണ് ഫാൻ സിചുവാങ് അറിയപ്പെടുന്നത്. പുരുഷന്മാർ അവരുടെ ധൈര്യവും പ്രതിരോധ ശേഷിയും മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കാൻ വേണ്ടി കൂടി ഈ ചടങ്ങിൽ പങ്കെടുക്കാറുണ്ട്.
Viral Video: ഓർഡർ ചെയ്തത് പനീർ, കിട്ടിയത് ചിക്കന്‍ ബർഗർ, ചോദിക്കാനായി കടയില്‍ എത്തിയപ്പോൾ കണ്ടത്...; വീഡിയോ വൈറല്‍
Read More: ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ മോഷണ ശ്രമം; കള്ളനെ കൈയോടെ പൊക്കിയ കണ്ടക്ടർക്ക് നന്ദി പറഞ്ഞ് യുവാവ്
ചടങ്ങ് നടത്തുന്നതിനുള്ള കിടക്ക തയ്യാറാക്കുന്നത് പ്രദേശവാസികൾ തന്നെയാണ്. അതിനായി അവർ വലിയ മുള്ളുകളുള്ള മരക്കൊമ്പുകൾ സംഘടിപ്പിച്ച് അവ പരസ്പരം ബന്ധിപ്പിച്ച് ഒരു കിടക്ക പോലയാക്കി മാറ്റുകയാണ് ആദ്യം ചെയ്യുന്നത്. കഴിവിനെയും ബുദ്ധിയെയും ഐക്യത്തെയും പ്രതീകപ്പെടുത്തുന്ന ചൈനീസ് പുരാണ കഥയിലെ 8 അനശ്വര കഥാപാത്രങ്ങളുമായി ബന്ധപ്പെടുത്തിയുള്ളതാണ് ഈ ആചാരം. അതുകൊണ്ടുതന്നെ എട്ട് മേശകളെ പരസ്പരം ബന്ധിപ്പിച്ചാണ് ഒരു വലിയ മുള്ളുകിടക്ക ഉണ്ടാക്കുക.
മുള്ള് കട്ടിലിൽ കിടന്ന് ഉരുളുമ്പോൾ ശരീരം മുഴുവനും മുറിഞ്ഞ് ചോര വാർന്ന് തുടങ്ങും. ഈസമയം കാണികൾ ഉരുളുന്നവരെ പ്രോത്സാഹിപ്പിക്കാനായി വായ്ത്താരികള്‍ മുഴക്കുകയും കൈയടിക്കുകയും ചെയ്യും. ഇത് ആചാരത്തില്‍ പങ്കെടുക്കുന്നവരെ ഏറെ ആവേശഭരിതരാക്കുകയും തങ്ങളുടെ ചടങ്ങ് പൂര്‍ത്തിയാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ചെറുപ്പക്കാരും മധ്യവയസ്കരമായ പുരുഷന്മാരാണ് ഈ ആചാരത്തിൽ സാധാരണ പങ്കെടുക്കുക.
Read More: ശമ്പളത്തിന് പകരം വൗച്ചറുകൾ; ചൈനയില്‍ നിന്നും ഒരു തൊഴിലാളി വിരുദ്ധ വാർത്ത കൂടി
