ഭർത്താവിന്‍റെ ആരോഗ്യത്തിന് വേണ്ടി 'കല'ത്തെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നതായി മുംബൈ യുവതി !

Published : Oct 05, 2023, 03:54 PM ISTUpdated : Oct 05, 2023, 03:57 PM IST
ഭർത്താവിന്‍റെ ആരോഗ്യത്തിന് വേണ്ടി 'കല'ത്തെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നതായി മുംബൈ യുവതി !

Synopsis

ഭർത്താവ് മരിക്കാതിരിക്കാനും ദാമ്പത്യജീവിതം സമാധാനപൂർണം ആകുന്നതിനും ഒരു കലത്തെ വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിക്കുന്നതായി യുവതിയുടെ വെളിപ്പെടുത്തൽ.


ർത്താവ് മരിക്കാതിരിക്കാനും ദാമ്പത്യജീവിതം സമാധാനപൂർണം ആകുന്നതിനും ഒരു കലത്തെ വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിക്കുന്നതായി യുവതിയുടെ വെളിപ്പെടുത്തൽ. 26 കാരിയായ മുംബൈ സ്വദേശിനിയായ യുവതിയാണ് ഇത്തരത്തിൽ വിചിത്രമായ ഒരു വെളിപ്പെടുത്തൽ നടത്തിയത്. സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലൂടെ ആണ് ഇക്കാര്യങ്ങൾ ഇവർ വെളിപ്പെടുത്തിയത്. താൻ ഒരു നിരീശ്വരവാദി ആണെന്നും എന്നാൽ തന്‍റെ മാതാപിതാക്കൾ ഇത്തരത്തിൽ ഒരു കാര്യം ചെയ്യാൻ തന്നെ നിരന്തരം നിർബന്ധിക്കുകയാണെന്നുമാണ് യുവതി സാമൂഹിക മാധ്യമ പോസ്റ്റിൽ പറയുന്നത്. 

ഇത്തരത്തിൽ ഒരു വിശ്വാസത്തിന് കൂട്ടുനിൽക്കാൻ തനിക്ക് സാധിക്കില്ലെന്നും പക്ഷേ, വീട്ടുകാരുടെ നിർബന്ധം ശക്തമാണെന്നും ഇവർ പറയുന്നു. ഈ സാഹചര്യത്തിൽ നിന്നും തന്നെ രക്ഷിക്കാൻ ആരെങ്കിലും എന്തെങ്കിലും വഴി പറഞ്ഞു തരണമെന്നും യുവതി അഭ്യർത്ഥിക്കുന്നു. യുവതി തന്‍റെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇവരുടെ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട വ്യാപകമായ ചർച്ചയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമ ഉപഭോക്താക്കൾക്കിടയിൽ നടക്കുന്നത്.

ലോകത്തിലെ ഏറ്റവും 'ഭീകര' ബോഡിബിൽഡർ ഇല്ലിയ ഗോലെമിന്‍റെ ഡയറ്റ് പ്ലാൻ കേട്ടല്‍ ആരും ഒന്ന് അമ്പരക്കും !

'രണ്ട് ലക്ഷം രൂപയ്ക്ക് 'അച്ഛന്‍' വില്പനക്കെ'ന്ന മകളുടെ കുറിപ്പ് പങ്കുവച്ച് അച്ഛന്‍; ഏറ്റെടുത്ത് നെറ്റിസണ്‍സ്!

ജപ്പാനിലെയും മറ്റ് പല രാജ്യങ്ങളിലെയും ആളുകൾ പാവകളെയും നായ്ക്കളെയും ഒരു പ്രേതത്തെയും പോലും വിവാഹം കഴിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലും ഇത്തരം ആചാരങ്ങൾ എത്തുമെന്ന് താൻ പ്രതീക്ഷിച്ചില്ലെന്ന് ഒരാൾ അഭിപ്രായപ്പെട്ടു.  ഇത്തരം അസംബന്ധങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്നും എന്നാല്‍ വാർത്താ മാധ്യമങ്ങളിൽ ഇത് ഇടം പിടിക്കണമെന്നും മറ്റൊരു ഉപഭോക്താവ് അഭിപ്രായപ്പെട്ടു. പലതരം മൃഗങ്ങളെയും മരങ്ങളെയും ഒക്കെ മനുഷ്യർ വിവാഹം കഴിക്കുന്നതിന്‍റെ വാർത്തകൾ മുമ്പും പല സ്ഥലങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം രീതികൾ പിന്തുടരുന്നവർ അത് തങ്ങളുടെ വിശ്വാസത്തിന്‍റെയും ജീവിതരീതിയുടെയും ഭാഗമായാണ് കണക്കാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ