കുടുംബത്തിലെ പ്രത്യേകിച്ചും കുട്ടികളുമായി ബന്ധപ്പെട്ട ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും എന്നും മനുഷ്യന് കൗതുകമുള്ള ഒന്നാണ്. അത്തരത്തിലൊരു അച്ഛന്‍ - മകള്‍ ആത്മബന്ധത്തെ കുറിച്ചാണ്. 

'ഇമ്പ'മുള്ള കുടുംബത്തിലെ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും ഏറെ ഹൃദമായ നിമിഷങ്ങളാണ് സമ്മാനിക്കുക. അത്തരമൊരു കുടുംബത്തില്‍ നിന്നുള്ള മകളുടെ കുറിപ്പ് അച്ഛന്‍, സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചപ്പോള്‍ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ആ കുറിപ്പിനെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. കുടുംബത്തിലെ പ്രത്യേകിച്ചും കുട്ടികളുമായി ബന്ധപ്പെട്ട ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും എന്നും മനുഷ്യന് കൗതുകമുള്ള ഒന്നാണ്. അത്തരത്തിലൊരു അച്ഛന്‍ - മകള്‍ ആത്മബന്ധത്തെ കുറിച്ചാണ്. 

സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ (X) ഓക്ടോബര്‍ രണ്ടിന്, പുരുഷാധിപത്യത്തിന്‍റെ ഇരകളോട് എക്കാലവും ഐക്യദാർഢ്യം. സഖ്യകക്ഷി എന്നും മുൻ എപിഎസി ബിസിനസ് എഡിറ്റർ, വീട്ടിലിരിക്കുന്ന അച്ഛന്‍ റിസര്‍ച്ച് അനലിസ്റ്റ് എന്നും സ്വയം പരിചയപ്പെടുത്തിയ Melanchoholic എന്ന അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട കുറിപ്പില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. 'ഒരു ചെറിയ അഭിപ്രായവ്യത്യാസം, 8 വയസ്സുകാരി ഞങ്ങളുടെ അപ്പാർട്ട്മെന്‍റിന്‍റെ ജനല്‍പ്പടയില്‍ ഒരു 'ഫാദർ ഫോർ സെയിൽ' നോട്ടീസ് ഇടാൻ തീരുമാനിച്ചു.' ഒപ്പം അദ്ദേഹം ഇങ്ങനെയും എഴുതി. 'എനിക്ക് വേണ്ടത്ര മൂല്യമില്ലെന്ന് കരുതുന്നു.' കുറിപ്പിനൊപ്പം നല്‍കിയ രണ്ട് ചിത്രങ്ങളില്‍ ഒന്നില്‍ ഒരു വാതില്‍പ്പടിയില്‍ തിരികി വച്ച കുറിപ്പ് കാണിക്കുന്നു. ഒപ്പമുള്ള ചിത്രത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. 'അച്ഛന്‍ വില്പനയ്ക്ക് രണ്ട് ലക്ഷം രൂപ, കൂടുതല്‍ അറിയേണ്ടവര്‍ ബെല്ല് അടിക്കുക.' കുറിപ്പ് നിരവധി പേരാണ് കണ്ടത്. കണ്ടവരില്‍ മിക്കവരും പ്രതികരണവുമായി രംഗത്തെത്തി. 

യുവതിയുടെ വീണ് കിടന്ന സ്കൂട്ടർ ഉയര്‍ത്താന്‍ ശ്രമിച്ചയാൾ, സ്കൂട്ടറോടെ വെള്ളം നിറഞ്ഞ പാടത്തേക്ക് !

Scroll to load tweet…

ഓഫീസ് പാർട്ടിയിൽ ബെറ്റ് വെച്ച് 10 മിനിറ്റില്‍ 1 ലിറ്റർ മദ്യം കുടിച്ചു; പിന്നാലെ സംഭവിച്ചത് !

"അവളോട് വളരെയധികം സ്നേഹം. അവള്‍ എപ്പോഴും മോശക്കാരിയാകാതിരിക്കട്ടെ." മറ്റൊരു വായനക്കാരനെഴുതി. 'അവള്‍ നിങ്ങളെ വളരെയധികം വിലമതിക്കുന്നുവെന്ന് ഞാൻ കരുതുന്നു, കാരണം അവരുടെ പ്രായത്തിൽ, രണ്ട് ലക്ഷമെന്നത് വലിയ പണമാണെന്ന് ഞങ്ങൾ എങ്ങനെ കരുതിയിരുന്നുവെന്ന് ഞാൻ ഓർക്കുന്നു," കുട്ടിക്കാലത്ത് പണത്തെ കുറിച്ചുള്ള ഓര്‍മ്മകളിലൂടെ കടന്ന് പോയൊരാള്‍ കുറിച്ചു. പോസ്റ്റിനോട് പ്രതികരിച്ച കുട്ടിയുടെ അച്ഛന്‍ ഇങ്ങനെ എഴുതി "കൂടുതല്‍ ചില സന്ദര്‍ഭങ്ങള്‍ ഇതാ; ആ കുറിപ്പ് എഴുതുന്നതിന് മുമ്പ് അവൾ എന്നോട് മാസശമ്പളം ചോദിച്ചു. കൂടുതൽ പൂജ്യങ്ങൾ ചേർക്കാൻ മടുപ്പ് തോന്നിയതിനാൽ അവൾ ഈ തുകയില്‍ ഉറച്ചു." അദ്ദേഹം എഴുതി. പോസ്റ്റ് കണ്ടവരെല്ലാം ചിരിയുടെ ഇമോജികള്‍ സമ്മാനിച്ചാണ് മടങ്ങിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക