Mystic Veg predictions : കൊവിഡ് വിട്ടുപോവില്ല, ലോകക്കപ്പ് ക്രൊയേഷ്യയ്ക്ക്, മിസ്റ്റിക് വെജിന്‍റെ പ്രവചനങ്ങള്‍

Published : Jan 02, 2022, 08:39 AM IST
Mystic Veg predictions : കൊവിഡ് വിട്ടുപോവില്ല, ലോകക്കപ്പ് ക്രൊയേഷ്യയ്ക്ക്, മിസ്റ്റിക് വെജിന്‍റെ പ്രവചനങ്ങള്‍

Synopsis

ബാത്തിൽ നിന്നുള്ള ജെമീമ എട്ട് വയസ്സുള്ളപ്പോൾ മുതൽ പ്രവചനങ്ങൾ നടത്തുന്നു. പ്രായമായ അമ്മായിയിൽ നിന്നാണ് തനിക്ക് ഈ കഴിവ് ലഭിച്ചത് എന്നാണ് ജെമീമ പറയുന്നത്.

ജെമീമ പാക്കിംഗ്ടൺ(Jemima Packington) എന്ന് പേരുള്ള ഈ സ്ത്രീ 'മിസ്റ്റിക് വെജ്'(Mystic Veg) എന്നാണ് കൂടുതലും അറിയപ്പെടുന്നത്. ലോകത്തിലെ ഒരേയൊരു 'അസ്പാരാമൻസർ' ആണ് അവൾ. അതായത്, ശതാവരി ചെടിയുടെ തണ്ടുകൾ വായുവിലേക്ക് എറിഞ്ഞ് അവ എങ്ങനെ താഴേക്ക് വീഴുന്നുവെന്ന് നോക്കി ഭാവി പറയാൻ(Predictions) കഴിയും എന്നാണ് അവരുടെ അവകാശവാദം. 

65 -കാരിയായ ഇവർ മുൻകാലങ്ങളിൽ പ്രവചിച്ച പല കാര്യങ്ങളും യാഥാർത്ഥ്യമായി എന്നാണ് പറയുന്നത്. ബ്രെക്‌സിറ്റിനെ കുറിച്ചും, ഹാരി, മേഗൻ എന്നിവർ റോയൽ സ്ഥാനങ്ങൾ ഒഴിയുമെന്നും ബോറിസ് ജോൺസൺ പ്രധാനമന്ത്രിയാകുമെന്നും അവർ പ്രവചിച്ചിരുന്നു. 2022 -ൽ ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായി തുടരുമെന്നും രാജകുടുംബത്തിന് കൂടുതൽ ദു:ഖം ഉണ്ടാകുമെന്നുമാണ് ജെമീമയുടെ ഇത്തവണത്തെ പ്രവചനം.

ലോകകപ്പിനെ സംബന്ധിച്ചിടത്തോളം, ഇത്തവണ ക്രൊയേഷ്യ കപ്പ് കൊണ്ടുപോകുമെന്ന് അവർ പ്രവചിച്ചു. കൂടാതെ, കൊവിഡും അതിന്റെ എല്ലാ വകഭേദങ്ങളും എന്നേക്കും നമ്മോടൊപ്പമുണ്ടാകും, എന്നാൽ എല്ലാവരും അതിനോട് പൊരുത്തപ്പെടാൻ പഠിക്കും എന്നും അവർ പ്രവചിക്കുന്നു. വർക്ക് ഫ്രം ഹോം പോലെയുള്ള കൊവിഡ് കാലമുണ്ടാക്കിയ കാര്യങ്ങൾ ഇനിയെന്നും നമ്മോടൊപ്പമുണ്ടാകും. ലോക്ക്ഡൗൺ ഇനിയുമുണ്ടാകാം. ഇനി കടുത്ത ചൂടായിരിക്കും. കായിക-വിനോദ മേഖലകൾ എല്ലാവരേയും സുരക്ഷിതരാക്കി കൊണ്ട് തന്നെ വികസിക്കാനുള്ള വഴി കണ്ടെത്തും. ഖേദകരമെന്നു പറയട്ടെ, കാലാവസ്ഥാ വ്യതിയാനം തുടരും, കുറച്ച് രാജ്യങ്ങൾ അതിന്റെ തിരിച്ചുവരവിൽ സജീവമാകും എന്നുമെല്ലാം ജെമീമ പ്രവചിക്കുന്നു. 

ബാത്തിൽ നിന്നുള്ള ജെമീമ എട്ട് വയസ്സുള്ളപ്പോൾ മുതൽ പ്രവചനങ്ങൾ നടത്തുന്നു. പ്രായമായ അമ്മായിയിൽ നിന്നാണ് തനിക്ക് ഈ കഴിവ് ലഭിച്ചത് എന്നാണ് ജെമീമ പറയുന്നത്. അവർ പറയുന്നു, "എന്റെ സാങ്കേതികത മാറിയിട്ടില്ല, ഞാൻ ഇപ്പോഴും ശതാവരി തണ്ടുകൾ ഇടുകയും അവ എങ്ങനെ വീഴുന്നു എന്ന് നോക്കി ഭാവി വ്യാഖ്യാനിക്കുകയും ചെയ്യുന്നു. അവ വീഴുന്നത് എങ്ങനെയെന്നും അതെന്താണ് അർത്ഥമാക്കുന്നത് എന്നും പറയുന്നത് തൽക്ഷണമാണ്. ഒരുപക്ഷേ അത് ഞാൻ വർഷങ്ങളോളം പരിശീലിച്ചതുകൊണ്ടാകാം. എന്റെ പ്രവചനങ്ങളിൽ 90 ശതമാനം കൃത്യതയുണ്ട്. ഞാൻ ഓരോ വർഷവും എന്റെ പ്രവചനങ്ങളിലൂടെ കടന്നുപോകുകയും ചിന്തിക്കുകയും ചെയ്യുന്നു" അവർ പറയുന്നു. എങ്കിലും ചിലതെല്ലാം ശരിയാവാതെ വരാറുണ്ട്. അത് തന്റെ വായന ശരിയല്ലാത്തതു കൊണ്ടാണ് എന്നും ജെമീമ പറയുന്നു. 

PREV
click me!

Recommended Stories

ജീവൻ രക്ഷിക്കാനുള്ള പെടാപ്പാടിൽ ഡോക്ടർമാർ, അപ്പോഴും ജോലിസ്ഥലത്തുനിന്നും തുടരെ മെസ്സേജ്, ടെക്കി കുഴഞ്ഞുവീണ് മരിച്ചു
നിങ്ങൾ എന്തിന്റെയെങ്കിലും 'CEO' ആണോ? ഇതാ പുതിയ ജെൻ സി സ്ലാങ്