
ആകാശത്ത് കാണപ്പെടുന്ന അപരിചതമായ വസ്തുക്കള്‍ അന്യഗ്രഹ ജീവികളുടെ വാഹനമെന്ന പേരില്‍ ഏറെ പ്രചാരം നേടാറുണ്ട്. പതിറ്റാണ്ടുകളായി ഇത്തരത്തിലുള്ള നിരവധി കഥകള്‍ നമ്മള്‍ കേള്‍ക്കുന്നു. കഴിഞ്ഞ ദിവസവും സമാനമായൊരു സംഭവമുണ്ടായി. വാവ് ടെറിഫയിംഗ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. എവിടെ നിന്നുള്ള വീഡിയോയാണെന്ന വ്യക്തമല്ലെങ്കിലും "ഇതെന്താണ്..." എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെയ്ക്കപ്പെട്ടിരിക്കുന്നത്.
ചെറിത്തോട്ടം കിളച്ച കര്‍ഷകന് ലഭിച്ചത് രാജ്യത്തെ ഏറ്റവും വലിയ നിധി !
വീഡിയോ ദിവസങ്ങള്‍ക്കുള്ളില്‍ വൈറലായി. ഇതുവരെയായി 68 ലക്ഷം പേരാണ് വീഡിയോ കണ്ട് കഴിഞ്ഞത്. വീഡിയോയില്‍ മേഘാവൃതമായ ആകാശത്ത് വളരെ ദൂരെയായി നിരയായി കുറച്ച് ലൈറ്റുകള്‍ കാണാം. അതിന് തൊട്ട് താഴെയായി ഒരു ഒറ്റ ലൈറ്റുമുണ്ട്. ചിലര്‍ വീഡിയോ ചിത്രീകരിക്കുമ്പോള്‍ മറ്റ് ചിലര്‍ റോഡിലൂടെ ഓടുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആകാശത്ത് നിന്ന് താഴേയ്ക്ക് അത്രവ്യക്തമല്ലാത്ത തൂണിന്‍റെ രൂപത്തില്‍ വെളിച്ചത്തിന്‍റെ ഒരു രേഖ ഭൂമിയിലേക്ക് പതിക്കുന്നു. വെളിച്ചത്തിന് സ്ഥാന ചലനമില്ല. അത് നിശ്ചലമായ അവസ്ഥയിലാണ്.
വീഡിയോ ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ നിരവധി പേരാണ് കുറിപ്പുമായെത്തിയത്. പലരും അത് അന്യഗ്രഹ ജീവികളുടെ വാഹനമായ യുഎഫ്ഒയാണെന്ന് എഴുതി. എന്നാല്‍ ചിലര്‍ അത് 2021 ല്‍ പുറത്തിറങ്ങിയ ഡോക്യുമെന്‍റി A Glitch in the Matrix പോലെയുള്ള ഒരു സിമുലേഷൻ ആണെന്ന് എഴുതി. 1998-ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ ചിത്രമായ 'ദി ട്രൂമാൻ ഷോ'യുടെ അനുകരണമാണെന്നായിരുന്നു മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടത്. വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് മറ്റ് ചിലര്‍ ആരോപിച്ചു. മറ്റ് ചില അഭിപ്രായങ്ങളും ഉയര്‍ന്നു. മൂടല്‍മഞ്ഞുള്ള ദിവസത്തില്‍ അംബരചുംബിയുടെ നിര്‍മ്മാണമെന്നായിരുന്നു ഒരാള്‍ അഭിപ്രായപ്പെട്ടത്. "ജസ്റ്റ് ദി ട്രൂമാൻ ഷോ." "മാട്രിക്സിലെ കുഴപ്പം," എന്നിങ്ങനെ അഭിപ്രായപ്പെട്ടവരും കുറവല്ല.
'ഒടുവില്‍ അവള്‍ വന്നു'; 130 വര്‍ഷത്തിന് ശേഷം അച്ഛന്‍റെ കുടുംബത്തില്‍ ജനിച്ച ആദ്യ പെണ്‍കുഞ്ഞ്