Asianet News MalayalamAsianet News Malayalam

'ഒടുവില്‍ അവള്‍ വന്നു'; 130 വര്‍ഷത്തിന് ശേഷം അച്ഛന്‍റെ കുടുംബത്തില്‍ ജനിച്ച ആദ്യ പെണ്‍കുഞ്ഞ്

പെണ്‍കുഞ്ഞിന്‍റെ ജനനത്തോടെ 1885 മുതൽ ഇത്രയും കാലത്തിനിടെയില്‍ കുടുംബത്തിൽ പിതാവിന്‍റെ ഭാഗത്ത് നിന്നും ജനിച്ച ആദ്യത്തെ മകളായി 'ഓഡ്രി' മാറി. 

family welcomes the first daughter born in the father s bloodline in 130 years bkg
Author
First Published Apr 7, 2023, 10:16 AM IST

ണ്ടാഴ്ച മുമ്പാണ് യുഎസിലെ ഒരു ദമ്പതികൾക്ക് 'ഓഡ്രി' എന്ന് പേര് വിളിച്ച ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. ഓഡ്രിയുടെ അച്ഛന്‍ ആൻഡ്രൂ ക്ലാർക്കിന്‍റെ കുടുംബത്തില്‍ 130 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു പെണ്‍കുഞ്ഞ് ജനിച്ചതെന്ന് ഗുഡ് മോര്‍ണിംഗ് അമേരിക്ക റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 1885 മുതൽ ഇത്രയും കാലത്തിനിടെയില്‍ കുടുംബത്തിൽ പിതാവിന്‍റെ ഭാഗത്ത് നിന്നും ജനിച്ച ആദ്യത്തെ മകളായി ഓഡ്രി മാറി. അവളുടെ വരവ് ഞങ്ങള്‍ക്കെല്ലാം വലിയ ആശ്ചര്യമായിരുന്നുവെന്ന് അച്ഛന്‍ ആന്‍ഡ്രൂ ക്ലാര്‍ക്ക് ഔട്ട്ലെറ്റിനോട് പറഞ്ഞു. 

പത്ത് വർഷം മുമ്പ് തങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ ആരംഭിച്ചപ്പോള്‍ ഇത്രയും കാലമായിട്ടും തങ്ങൾക്ക് ഒരു പെൺകുഞ്ഞുണ്ടായിട്ടില്ലെന്ന് ഭർത്താവ് പറഞ്ഞപ്പോൾ താൻ വിശ്വസിച്ചില്ലെന്ന് ഓഡ്രിയുടെ അമ്മ കരോലിൻ ക്ലാർക്ക് പറഞ്ഞു. 'നിയമപരമായി 100 വര്‍ഷത്തിലേറെയായി നേരിട്ടുള്ള രക്തബന്ധത്തില്‍ തങ്ങള്‍ക്ക് ഒരു പെണ്‍കുട്ടി ജനിച്ചിട്ടില്ലെന്ന് ആന്‍ഡ്രൂ പറഞ്ഞപ്പോള്‍ താന്‍ ആശ്ചര്യപ്പെട്ട് പോയി. ഇത് സത്യമാണോയെന്ന് അറിയാന്‍ ആന്‍ഡ്രുവിന്‍റെ അച്ഛനുമമ്മയുമോട് ഞാന്‍ സംസാരിച്ചു. അതെ അത് സത്യമായിരുന്നു. ആന്‍ഡ്രുവിന് കസിന്‍മാരും അമ്മാവന്മാരും ഉണ്ടായിരുന്നു. പക്ഷേ സഹോദരിമാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.' കരോലിൻ ഔട്ട്ലെറ്റിനോട് പറഞ്ഞു. 

അലക്കുന്നതിന് മുമ്പ് ഭര്‍ത്താവിന്‍റെ പാന്‍സിന്‍റെ പോക്കറ്റ് തപ്പി; സ്വകാര്യതാ ലംഘനത്തിന്‍മേല്‍ സജീവ ചര്‍ച്ച

2021-ൽ കരോലിന്‍ ഗര്‍ഭിണിയായിരുന്നെങ്കിലും അലസിപ്പോയി. അതിനാൽ പുതിയ കുട്ടിയുടെ ജനനം അവരുടെ കുടുംബത്തില്‍ ഇരട്ടി സന്തോഷമാണ് ഉണ്ടാക്കിയത്. 'വീണ്ടും ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ, അത് ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നത് ഞങ്ങൾ സത്യസന്ധമായി കാര്യമാക്കിയില്ല. ഗർഭിണിയായതിൽ ഞങ്ങൾ നന്ദിയുള്ളവരായിരുന്നു, ആരോഗ്യകരമായ ഗർഭധാരണത്തിനും ആരോഗ്യമുള്ള കുഞ്ഞിനും വേണ്ടി പ്രാർത്ഥിച്ചു. പക്ഷേ ഇരട്ടി സന്തോഷം നല്‍കി ഓഡ്രി ജനിച്ചു' കരോലിൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ കുഞ്ഞിന്‍റെ ലിംഗ നിര്‍ണ്ണയം നടത്തിയിരുന്നു. അന്ന് അത് പിങ്ക് നിറത്തിലാണ് കണ്ടത്. പക്ഷേ അത് ഞങ്ങള്‍ രഹസ്യമാക്കി വച്ചു. കാരണം അത് പിന്നീട് നിലനിറമാകുമെന്നും വംശാവലിയിലേക്ക് ഒരു ആണ്‍കുഞ്ഞ് കൂടി ജനിക്കുമെന്നും ഞാന്‍ വിശ്വസിച്ചു. പക്ഷേ, ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അവള്‍ ജനിച്ചു. മകള്‍ ആരോഗ്യവതിയായി ഇരിക്കുന്നുവെന്നും ആന്‍ഡ്രൂ ഗുഡ് മോര്‍ണിങ്ങ് അമേരിക്കയോട് പറഞ്ഞു. 

റമദാന്‍ പ്രാര്‍ത്ഥനയ്ക്കിടെ ചുമലില്‍ കയറിയ പൂച്ചയെ താലോലിക്കുന്ന ഇമാമിന്‍റെ വീഡിയോ വൈറല്‍
 

Latest Videos
Follow Us:
Download App:
  • android
  • ios