ഇത് 'ഡെവിൾസ് ബ്രേക്ക് ഫാസ്റ്റ്'; കഴിച്ച് തീർക്കാൻ സാധിക്കുക വെറും രണ്ട് ശതമാനം ആളുകൾക്ക് മാത്രം !

Published : Jul 11, 2023, 04:06 PM ISTUpdated : Jul 11, 2023, 04:11 PM IST
ഇത് 'ഡെവിൾസ് ബ്രേക്ക് ഫാസ്റ്റ്'; കഴിച്ച് തീർക്കാൻ സാധിക്കുക വെറും രണ്ട് ശതമാനം ആളുകൾക്ക് മാത്രം !

Synopsis

ഡെവിൾസ് ബ്രേക്ക്ഫാസ്റ്റിൽ എല്ലാ വിഭവും ആറെണ്ണം വീതമാണ് നൽകുക. ആറ് സോസേജുകൾ, ആറ് ബേക്കൺ സ്ട്രിപ്പുകൾ, ആറ് ഫ്രൈഡ് എഗ്സ്, ആറ് ഹാഷ് ബ്രൗൺസ്, ആറ് സെർവിംഗ് ബ്ലാക്ക് പുഡ്ഡിംഗ്, ആറ്  ബേക്കഡ് ബീൻസ്, ആറ് തക്കാളി, ആറ് വലിയ കൂൺ എന്നിവ ഈ '666 ബ്രേക്ക് ഫാസ്റ്റില്‍' ഉൾപ്പെടുന്നു. 

സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള 'ഫുഡ് ചലഞ്ചു'കൾ ഇപ്പോൾ സർവ്വസാധാരണമാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി അൽപ്പം ഭയാനകമായ ഫുഡ് ചലഞ്ച് തങ്ങളുടെ ഉപഭോക്താക്കൾക്ക് മുൻപിൽ വെച്ചിരിക്കുകയാണ് ഒരു യുകെ റെസ്റ്റോറന്‍റ്. 'ഡെവിൾസ് ബ്രേക്ക് ഫാസ്റ്റ്' അഥവാ '666 ബ്രേക്ക് ഫാസ്റ്റ്' എന്നറിയപ്പെടുന്ന ഈ പ്രഭാത ഭക്ഷണം കഴിച്ചു തീർക്കുകയെന്നതാണ് ചലഞ്ച്. പക്ഷെ ഇത് കഴിച്ചു തീർക്കുക അത്ര എളുപ്പമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. അപൂർവങ്ങളിൽ അപൂർവമായ ആളുകൾക്ക് മാത്രമേ ഇത് മുഴുവന്‍ കഴിച്ചു തീർക്കാൻ സാധിക്കൂവെന്നാണ് റെസ്റ്റോറിന്‍റെ തന്നെ അവകാശവാദം.

ലെസ്റ്റർഷെയറിലെ കോൾവില്ലിലുള്ള കോപ്പർ കെറ്റിൽ എന്ന റെസ്റ്റോറന്‍റാണ് ഇത്തരത്തിലൊരു ചലഞ്ചുമായി രംഗത്തെത്തിയത്. ഒരു മനുഷ്യന് കഴിക്കാൻ സാധിക്കുന്നതിലും പതിന്മടങ്ങ് അളവിലാണ് 666 ബ്രേക്ക് ഫാസ്റ്റ് നൽകുക. ചലഞ്ചിൽ പങ്കെടുത്തവരിൽ വെറും രണ്ട് ശതമാനം ആളുകൾക്ക് മാത്രമാണ് ചലഞ്ച് പൂർത്തിയാക്കാനായത്. പൂർത്തിയാക്കുന്നവർക്കും പൂർത്തിയാക്കാൻ ശ്രമിച്ചവര്‍ക്കും വയറ് നിറഞ്ഞ് പൊട്ടിപോകുന്ന അവസ്ഥയിലെത്തുമെന്ന അവസ്ഥയാകുന്നതോടെ കഠിനമായ വയറുവേദനയും അനുഭവപ്പെട്ടു.

വൈവിധ്യം സ്ഥിരതയ്ക്ക് ഭീഷണിയോ ?; സർ റോബർട്ട് മേയെ തിരുത്തി യുവ ഇന്ത്യൻ ശാസ്ത്രജ്ഞ

ഡെവിൾസ് ബ്രേക്ക്ഫാസ്റ്റിൽ എല്ലാ വിഭവും ആറെണ്ണം വീതമാണ് നൽകുക. ആറ് സോസേജുകൾ, ആറ് ബേക്കൺ സ്ട്രിപ്പുകൾ, ആറ് ഫ്രൈഡ് എഗ്സ്, ആറ് ഹാഷ് ബ്രൗൺസ്, ആറ് സെർവിംഗ് ബ്ലാക്ക് പുഡ്ഡിംഗ്, ആറ്  ബേക്കഡ് ബീൻസ്, ആറ് തക്കാളി, ആറ് വലിയ കൂൺ എന്നിവ ഈ '666 ബ്രേക്ക് ഫാസ്റ്റില്‍' ഉൾപ്പെടുന്നു. കൂടാതെ, ആറ് ടോസ്റ്റും  ലഭിക്കും. ഒരു മണിക്കൂറിനുള്ളിൽ മുഴുവൻ ഭക്ഷണവും കഴിക്കാൻ കഴിഞ്ഞാൽ, കോംപ്ലിമെന്‍ററി ടി-ഷർട്ടിനൊപ്പം എല്ലാ ഭക്ഷണവും സൗജന്യമായി ലഭിക്കും. ഈ ചലഞ്ചിൽ പങ്കെടുക്കാൻ ആഗ്രഹിക്കുവർ റെസ്റ്റോറന്‍റിൽ അടയ്ക്കേണ്ടത് 18 പൗണ്ട് അഥവാ 1,910 രൂപ മാത്രമാണ്. ഇതുവരെ നൂറോളം പേര്‍ ഈ വെല്ലുവിളി ഏറ്റെടുത്തിട്ടുണ്ടെന്ന് കോപ്പർ കെറ്റിൽ ഉടമയും 666 ചലഞ്ചിന്‍റെ തുടക്കക്കാരനുമായ ടോം അലുർഡ്-റൗലി വെളിപ്പെടുത്തി. ഇതിൽ രണ്ടുപേർ മാത്രമാണ് ചലഞ്ച് പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

വഴിയാത്രക്കാരിയെ കൊള്ളയടിക്കാനെത്തിയ കള്ളനെ ഓടിച്ചിട്ട് ഇടിക്കുന്ന കാറിന്‍റെ വീഡിയോ വൈറല്‍ !
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ