ലൈംഗികവീഡിയോ പ്രചരിപ്പിച്ചെന്നാരോപിച്ച് പൊലീസുകാരന്റെ ചുണ്ടും മൂക്കും ചെവികളും അറുത്തു

Published : Aug 02, 2022, 07:53 PM IST
ലൈംഗികവീഡിയോ പ്രചരിപ്പിച്ചെന്നാരോപിച്ച് പൊലീസുകാരന്റെ  ചുണ്ടും മൂക്കും ചെവികളും അറുത്തു

Synopsis

 ഭാര്യയുമായി അവിഹിത ബന്ധം സ്ഥാപിച്ച കോണ്‍സ്റ്റബിള്‍ ഖാസിം ഹയാത്ത് പിന്നീട് അവരുമായി തെറ്റിപ്പിരിഞ്ഞതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന്, മകനെ കൊല ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തന്റെ താവളത്തിലേക്ക് വിളിച്ചു വരുത്തി ഈ സ്ത്രീയെ ഖാസിം ഹയാത്ത് ലൈംഗികമായി ആക്രമിച്ചതായും പരാതിയില്‍ പറയുന്നു. 

തന്റെ ഭാര്യയെ വശീകരിച്ച് ലൈംഗികമായി ആക്രമിച്ചശേഷം അവരുടെ നഗ്‌നവീഡിയോ പ്രചരിപ്പിച്ചുവെന്നാരോപിച്ച് കര്‍ഷകനും കൂട്ടാളികളും ഒരു പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. ജോലിക്കിടയില്‍ വിളിച്ചു വരുത്തി ഇയാളെ അജ്ഞാത കേന്ദ്രത്തിലേക്ക് തട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെവെച്ച് സംഘം പൊലീസുകാരന്റെ മൂക്കും ഇരു ചെവികളും ചുണ്ടും അറുത്തെടുത്തു. ഗുരുതരാവസ്ഥയിലായ പൊലീസ് ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ അപകടാവസ്ഥ പിന്നിട്ടിട്ടുണ്ട്. സംഭവത്തില്‍ കര്‍ഷകനും 13 പേരും അറസ്റ്റിലായി. 

ലാഹോറില്‍നിന്നും 200 കിലോ മീറ്റര്‍ അകലെ, ജംഗ് ജില്ലയിലുള്ള സജ്ജോവല്‍ മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കോട്ട് ഷാഹിര്‍ പൊലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ഖാസിം ഹയാത്തിനെയാണ് ഒരു സംഘമാളുകള്‍ ആക്രമിച്ചത്. സംഭവത്തില്‍, കര്‍ഷകനായ മുഹമ്മദ് ഇഫ്തിഖാറും 13 സഹായികളുമാണ് അറസ്റ്റിലായതെന്ന് പാക് പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. 

മൂന്ന് ദിവസം മുമ്പാണ്, കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. 

കോട്ട് ഷാഹിര്‍ പൊലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍  ഖാസിം ഹയാത്തിനെതിരെ കഴിഞ്ഞ മാസം പ്രതി മുഹമ്മദ് ഇഫ്തിഖാര്‍ ഒരു കേസ് നല്‍കിയിരുന്നു. തന്റെ ഭാര്യയെ ഖാസിം ഹയാത്ത് ലൈംഗികമായി ആക്രമിച്ചു എന്നായിരുന്നു കേസ്.  ഭാര്യയുമായി അവിഹിത ബന്ധം സ്ഥാപിച്ച കോണ്‍സ്റ്റബിള്‍ ഖാസിം ഹയാത്ത് പിന്നീട് അവരുമായി തെറ്റിപ്പിരിഞ്ഞതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന്, മകനെ കൊല ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തന്റെ താവളത്തിലേക്ക് വിളിച്ചു വരുത്തി ഈ സ്ത്രീയെ ഖാസിം ഹയാത്ത് ലൈംഗികമായി ആക്രമിച്ചതായും പരാതിയില്‍ പറയുന്നു. ലൈംഗിക വൃത്തിക്കിടെ, ഈ രംഗങ്ങള്‍ ഖാസിം ക്യാമറയില്‍ പകര്‍ത്തി. അതിനു ശേഷം ഈ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പതിനയ്യായിരം രൂപയോളം തട്ടിയെടുത്തു. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന്, ഇയാള്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. 

ഈ പരാതിയില്‍ പൊലീസുകാരന് എതിരെ അന്വേഷണം നടന്നുവെങ്കിലും കാര്യമായ നടപടി ഒന്നുമുണ്ടായില്ല. അതിനിടയിലാണ് കഴിഞ്ഞ ദിവസം പൊലീസകാരനെ തട്ടിക്കൊണ്ടുപോയി ആക്രമണം നടത്തിയത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന ഖാസിം ഹയാത്തിനെ ഒരു സ്ഥലത്തേക്ക് വിളിച്ചു വരുത്തി ഇഫ്തിഖാറും സംഘവും ബന്ദിയാക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ തട്ടിക്കൊണ്ടുപോയി രഹസ്യകേന്ദ്രത്തില്‍ വെച്ച് മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് ആക്രമിച്ചു. 

കോണ്‍സ്റ്റബിള്‍ ഖാസിം ഹയാത്തിന്റെ മൂക്കും ഇരു ചെവികളും ചുണ്ടുകളും സംഘം കത്തി ഉപയോഗിച്ച് അറുത്തെടുത്തു. രക്തത്തില്‍ കുളിച്ച നിലയില്‍ ഇയാളെ റോഡരികില്‍ ഉപേക്ഷിച്ചശേഷം ഇഫ്തിഖാറും സംഘവും കടന്നുകളഞ്ഞു. തുടര്‍ന്ന് പരിസരവാസികളാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. 

അതിനു ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിലാണ്, ഇഫ്തിഖാര്‍ പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന അതേ ഗോത്രത്തില്‍ പെട്ട 13 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ കോണ്‍സ്റ്റബിള്‍ അപകടനില തരണം ചെയ്തതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്