പാക് അധിനിവേശ കശ്മീരിൽ പാക് സൈന്യത്തിന്‍റെ വെടിവയ്പ്പ്, ഒരു മരണം; ഇന്ത്യയോട് സഹായം തേടി പ്രതിഷേധക്കാർ

Published : Jul 06, 2026, 12:31 PM IST
Pakistan Army firing in Pak occupied Kashmir

Synopsis

പാക് അധിനിവേശ കശ്മീരില്‍ പ്രതിഷേധക്കാർക്ക് നേരെ പാക് സൈന്യം വെടിയുതിർത്തു, ഇതിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭക്ഷണവും മരുന്നും തടഞ്ഞ പാക് സർക്കാരിനെതിരെ പ്രതിഷേധം ശക്തമായതോടെ, പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന നേതാക്കൾ ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ചു.

 

പാക് അധിനിവേശ കശ്മീരിലെ സംഘർഷങ്ങൾക്ക് നേരെ വെടിയുതിർത്ത് പാക് സൈന്യം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ടുകൾ. ഇതോടെ ജൂൺ 9 മുതൽ ആരംഭിച്ച പ്രതിഷേധ സമരം ആക്രമാസക്തമായി. പ്രതിഷേധം ശക്തമായതിന് പിന്നാലെ പാക് സർക്കാർ പാക് അധീന കശ്മീരിലേക്കുള്ള ഭക്ഷണ, അവശ്യസാധന, ഇന്ധന വിതരണം തടപ്പെടുത്തിയിരുന്നു. ഇതോടെ പ്രദേശത്ത് ഭക്ഷണ, ഇന്ധന, അവശ്യ സാധന ക്ഷമാമാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഭക്ഷണം, മരുന്ന്, ഇന്‍റർനെറ്റ്.. എല്ലാം തടഞ്ഞ് പാക് സർക്കാർ

പാകിസ്ഥാൻ ആഴ്ചകളോളം ഇന്‍റർനെറ്റ്, ഭക്ഷണ, മരുന്ന് വിതരണങ്ങൾ തടഞ്ഞതിന് പിന്നാലെ പ്രതിഷേധം സംഘടിപ്പിക്കുന്ന സംയുക്ത അവാമി ആക്ഷൻ കമ്മിറ്റി നേതാവ് സർദാർ അമൻ ഖാൻ ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാക് സൈന്യം ജനങ്ങൾക്ക് നേരെ വെടിയുതിർത്തത്. തങ്ങൾ ആവശ്യപ്പെട്ട 38 ഇന കരാർ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രവിലെയാണ് ആയിരക്കണക്കിന് പ്രതിഷേധക്കാർ തെരുവിൽ ഇറങ്ങിയത്. ഇതോടെ അൻബ് മേഖലയിൽ പ്രതിഷേധത്തിനിറങ്ങിയവർക്ക് നേരെ പാക് പോലീസും റെഞ്ചേഴ്സും കണ്ണൂർ വാതകം പ്രയോഗിക്കുകയും പിന്നാലെ വെടിവയ്പ്പ് നടത്തുകയുമായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ പ്രദേശത്ത് സംഘർഷം രൂക്ഷമായി. പോലീസ് നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടെന്നും നിരവധി പേർക്ക് പരിക്കുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

 

 

'നമുക്ക് മറ്റ് വഴികളുണ്ട്'

പാക് അധിനിവേശ കശ്മീരിലെ (പിഒകെ) പ്രതിഷേധങ്ങൾ 29 -ാം ദിനത്തിലേക്ക് കടക്കുമ്പോൾ ഇതിനകം ഡസൻ കണക്കിന് പ്രതിഷേധക്കാർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിന് പിന്നാലെയാണ് സംയുക്ത അവാമി ആക്ഷൻ കമ്മിറ്റി നേതാവ് സർദാർ അമൻ ഖാൻ ഇന്ത്യയോട് സഹായ അഭ്യർത്ഥന നടത്തിയത്. മൂന്ന് ആഴ്ചയായി പാകിസ്ഥാൻ ഈ മേഖലയിലേക്കുള്ള ഭക്ഷണവും മരുന്നുകളും തട‌‌ഞ്ഞ് വച്ചിരിക്കുകയാണ്. ജനങ്ങളുടെ ആവശ്യങ്ങൾക്ക് നേരെ അധികാരികൾ വെടിയുണ്ടകൾ പ്രയോഗിക്കുന്നത് തുടർന്നാൽ, "നമുക്ക് മറ്റ് വഴികളുമുണ്ട്" എന്ന് സർദാർ അമൻ ഖാൻ മുന്നറിയിപ്പ് നൽകിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

മുസാഫറാബാദ്, റാവലകോട്ട്, മിർപൂർ തുടങ്ങിയ സ്ഥലങ്ങളിൽ വൻ ജനക്കൂട്ടമാണ് പ്രതിഷേധത്തിനെത്തിയത്. ദഡ്യാലിൽ ജനക്കൂട്ടം പോലീസ് സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് പ്രദേശത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ പ്രദേശത്ത് നിന്നും സുരക്ഷാ സേനയ്ക്ക് പിൻവാങ്ങേണ്ടി വന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം സംഭവത്തെ കുറിച്ച് പാക് സർക്കാർ ഔദ്ധ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ബലൂചിസ്ഥാന് പിന്നാലെ പാക് അധിനിവേശ കശ്മീരിലുടനീളം പാകിസ്താൻ വിരുദ്ധ പ്രക്ഷോഭം ശക്തമാകുകയാണ്.

 

PREV
Read more Articles on
click me!

Recommended Stories

വലത് കണ്ണ് തുടിച്ചു, അന്ധവിശ്വാസിയായ യുവാവ് മൂന്ന് ദിവസം കണ്ണിൽ നിരന്തരം അടിച്ചു, പിന്നാലെ കാഴ്ച നഷ്ടമായി!
പെൺകുട്ടികൾ സുരക്ഷിതരാണോ? ചില പുരുഷന്മാരുടെ മനസീകാവസ്ഥയെന്താണ്? ട്രെയിൻ യാത്രയ്ക്കിടെ നേരിടേണ്ടിവന്ന അസ്വസ്ഥതകളെ കുറച്ച് യുവതി