
അമേരിക്കൻ തപാൽ സേവനമായ യുഎസ് പോസ്റ്റൽ സർവീസിന് (USPS) 12.6 കോടി ഡോളറിലേറെ (ഏകദേശം 1,194 കോടി ഇന്ത്യൻ രൂപ) നഷ്ടമുണ്ടാക്കിയെന്നാരോപിച്ച് ഓൺലൈൻ തട്ടിപ്പ് കേസിൽ പാകിസ്ഥാനിയായ 33 -കാരനെ പാകിസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് പ്രവിശ്യയിലെ ഖാനേവാൽ സ്വദേശിയായ ഫഹീം അക്രമാണ് പാക് പോലീസിന്‍റെ പിടിയിലായത്. ബന്ധുക്കളുടെയും മറ്റും ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് ഫഹീം അക്രം യുഎസ് തപാൽ വകുപ്പിന്‍റെ വ്യാജ ലേബലുകൾ കുറഞ്ഞ വിലയ്ക്ക് വെബ്സൈറ്റ് വഴി വിറ്റെന്നാണ് കേസ്.
അമേരിക്കൻ അന്വേഷണ ഏജൻസികളുടെ ആരോപണമനുസരിച്ച്, ‘LabelsBank.com’ എന്ന വെബ്സൈറ്റിലൂടെ അതിലൂടെ 5,200-ലധികം ഉപഭോക്താക്കൾക്ക് 51 ലക്ഷത്തിലധികം വ്യാജ പോസ്റ്റേജ് ലേബലുകൾ വിറ്റഴിച്ചു. 5,200ലധികം ഉപഭോക്താക്കൾ വെബ്സൈറ്റ് ഉപയോഗിച്ചതായും യുഎസ് നീതിന്യായ വകുപ്പിന്‍റെ രേഖകൾ പറയുന്നു. പാക്കേജിന്‍റെ ഭാരമോ വലിപ്പമോ അയക്കുന്ന സ്ഥലമോ പരിഗണിക്കാതെ, ഓരോ ലേബലിനും സാധാരണയായി 2 ഡോളർ എന്ന നിരക്കിലാണ് ഫഹീം അക്രം ഇവ വിറ്റിരുന്നത്. യഥാർത്ഥ പോസ്റ്റൽ നിരക്കുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവിൽ പാക്കേജുകൾ അയക്കാൻ ഇത് ഉപഭോക്താക്കളെ സഹായിച്ചു. ഇതിലൂടെ യുഎസ് പോസ്റ്റൽ സർവീസിന് (USPS) വരുമാനനഷ്ടവും ഷിപ്പിംഗ് ചെലവുകൾ സംബന്ധിച്ച നഷ്ടവും ഉണ്ടായതായി യുഎസ് അറ്റോർണി ഓഫീസിനെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
🇵🇰🇺🇸 A man in Pakistan has been arrested over an alleged $126 MILLION fraud scheme targeting the U.S. Postal Service.
And the way it supposedly worked is wild...
33-year-old Faheem Akram ran a website selling fake USPS shipping labels for just $2 each, regardless of the package's weight or destination.
$2 per label, more than 5.1 million labels sold, and a $126 million alleged loss.
That's one hell of a side hustle...
Source: NY Post / Writer: Lynn
— Mario Nawfal (@MarioNawfal) October 21, 2026
പാഴ്സലിന്‍റെ ഭാരം, വലുപ്പം, ലക്ഷ്യസ്ഥാനം എന്നിവ പരിഗണിക്കാതെ ഒരു ലേബലിന് ഏകദേശം രണ്ട് ഡോളർ എന്ന നിരക്കിലാണ് ഇവ വിറ്റിരുന്നതെന്നാണ് ആരോപണം. ഔദ്യോഗിക തപാൽ നിരക്കുകളേക്കാൾ വളരെ കുറഞ്ഞ ചെലവിൽ പാഴ്സലുകൾ അയയ്ക്കാൻ ഇതിലൂടെ ഉപഭോക്താക്കൾക്ക് സാധിച്ചു. ഇതുമൂലം തപാൽ സേവനത്തിന് വരുമാനനഷ്ടവും അധിക ചെലവുമുണ്ടായെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. അതോസമയം 12.6 കോടി ഡോളർ വെബ്സൈറ്റിന്‍റെ വരുമാനമല്ലെന്നും മറിച്ച്, യുഎസ് തപാൽ സേവനത്തിന് ഉണ്ടായതായിആരോപിക്കപ്പെടുന്ന നഷ്ടമാണെന്നും റിപ്പോർട്ട് പറയുന്നു.
🇵🇰🇺🇸 A man in Pakistan has been arrested over an alleged $126 MILLION fraud scheme targeting the U.S. Postal Service.
And the way it supposedly worked is wild...
33-year-old Faheem Akram ran a website selling fake USPS shipping labels for just $2 each, regardless of the package's weight or destination.
$2 per label, more than 5.1 million labels sold, and a $126 million alleged loss.
That's one hell of a side hustle...
Source: NY Post / Writer: Lynn
— Mario Nawfal (@MarioNawfal) October 21, 2026
2023 ഓഗസ്റ്റ് മുതൽ 2026 സെപ്റ്റംബർ വരെ വെബ്സൈറ്റ് പ്രവർത്തിച്ചിരുന്നതായി പാകിസ്ഥാനിലെ നാഷണൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി അറിയിച്ചു. ഇടപാടുകൾക്കായി അക്രവും ബന്ധുക്കളും ഉൾപ്പെട്ട 16 ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ ആരോപിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകൾക്കൊടുവിലാണ് അറസ്റ്റ്.
അമേരിക്കയിൽ അക്രത്തിനെതിരെ ഗൂഢാലോചന, വ്യാജ തപാൽ ലേബലുകളുടെ നിർമ്മാണവും വിൽപ്പനയും, ഇലക്ട്രോണിക് ഇടപാടുകളിലൂടെയുള്ള തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. വെബ്സൈറ്റ് അടച്ചുപൂട്ടുകയും ഡൊമെയ്ൻ പിടിച്ചെടുക്കുകയും ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. ഇയാളെ അമേരിക്കയ്ക്ക് കൈമാറുമോ അതോ പാകിസ്ഥാനിൽ വിചാരണ നേരിടുമോ എന്നത് വ്യക്തമല്ല.