22 വയസായ മകന് മാതാപിതാക്കളുടെ ഉപദേശം, ട്രെയിനിൽ നിന്നും അപരിചിതരോട് ഭക്ഷണം വാങ്ങിക്കഴിക്കരുത്, പോസ്റ്റ് വൈറല്‍

Published : Feb 21, 2023, 12:42 PM IST
22 വയസായ മകന് മാതാപിതാക്കളുടെ ഉപദേശം, ട്രെയിനിൽ നിന്നും അപരിചിതരോട് ഭക്ഷണം വാങ്ങിക്കഴിക്കരുത്, പോസ്റ്റ് വൈറല്‍

Synopsis

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് യുവാവ് റെഡ്ഡിറ്റിൽ സ്ക്രീൻഷോട്ടിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിപ്പേരുടെ ശ്രദ്ധയാണ് പോസ്റ്റ് ആകർഷിച്ചത്. മിക്ക ആളുകളും സമാനമായ അനുഭവങ്ങൾ തങ്ങൾക്കും മാതാപിതാക്കളിൽ നിന്നും ഉണ്ടാകുന്നുണ്ട് എന്ന് പറഞ്ഞു.

ഇന്ത്യൻ മാതാപിതാക്കൾ മക്കൾ എത്ര തന്നെ വലുതായാലും അത് അം​ഗീകരിക്കാതെ അവരെ കുറിച്ച് ഓർത്ത് ആകുലപ്പെട്ടു കൊണ്ടേയിരിക്കുന്നവരാണ് എന്ന് പൊതുവെ ഒരു പറച്ചിലുണ്ട്. ഏറെക്കുറെ അത് തെളിയിക്കുന്ന ഒരു സ്ക്രീൻഷോട്ടാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. 

22 വയസുള്ള ഒരു യുവാവാണ് തന്റെ വാട്ട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ട് പങ്ക് വച്ചിരിക്കുന്നത്. അതിൽ, ട്രെയിനിൽ നിന്നും അപരിചിതരോട് ഭക്ഷണം വാങ്ങിക്കഴിക്കരുത് എന്ന് ഉപദേശിക്കുകയാണ് യുവാവിന്റെ മാതാപിതാക്കൾ. റെഡ്ഡിറ്റിലാണ് യുവാവ് തന്റെ ചാറ്റിന്റെ സ്ക്രീൻഷോട്ട് പങ്ക് വച്ചിരിക്കുന്നത്. 

'ഇന്ത്യൻ മാതാപിതാക്കൾ, താൻ 22 വയസുള്ള ആളാണ്' എന്ന് യുവാവ് പോസ്റ്റിന് കാപ്ഷൻ നൽകിയിട്ടുണ്ട്. ചാറ്റ് ​ഗ്രൂപ്പിന്റെ പേര് 'ഹെഡ്‍ക്വാർട്ടർ' എന്നാണ്. ചാറ്റിൽ, യുവാവിനോട് മാതാപിതാക്കൾ 'ട്രെയിനിൽ കയറിയോ' എന്നാണ് ആദ്യം ചോദിക്കുന്നത്. 'കയറി, സീറ്റ് കിട്ടി, ട്രെയിൻ 5.35 -ന് എടുക്കും' എന്ന് യുവാവ് മറുപടി നൽകുന്നുണ്ട്. 'ട്രെയിനിൽ ആരിൽ നിന്നും ഭക്ഷണം വാങ്ങി കഴിക്കരുത്' എന്നാണ് മാതാപിതാക്കളുടെ അടുത്ത ഉപദേശം. 

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് യുവാവ് റെഡ്ഡിറ്റിൽ സ്ക്രീൻഷോട്ടിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിപ്പേരുടെ ശ്രദ്ധയാണ് പോസ്റ്റ് ആകർഷിച്ചത്. മിക്ക ആളുകളും സമാനമായ അനുഭവങ്ങൾ തങ്ങൾക്കും മാതാപിതാക്കളിൽ നിന്നും ഉണ്ടാകുന്നുണ്ട് എന്ന് പറഞ്ഞു. മിക്കവരും അത് പങ്ക് വയ്ക്കുകയും ചെയ്തു. 'മാതാപിതാക്കൾ വളരെ ക്യൂട്ടാണ്. ഞാനും എന്റെ സഹോദരനും മുതിർന്നവരാണ്. എന്നാലും ഓരോ തവണ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിന് തൊട്ടുമുമ്പും അമ്മ തന്നോടും സഹോദരനോടും വഴക്കടിക്കരുത് എന്ന് പറയും' എന്നാണ് ഒരാൾ പറഞ്ഞിരിക്കുന്നത്. 

'എനിക്ക് 25 വയസുണ്ട്. രണ്ട് സഹോദരിമാരുമുണ്ട്. എന്നാൽ, എപ്പോഴൊക്കെ അച്ഛനും അമ്മയും കുറച്ച് ദിവസത്തേക്ക് മാറി നിൽക്കുന്നുവോ അപ്പോഴൊക്കെ ഞങ്ങളുടെ കസിനോട് ഞങ്ങളുടെ അടുത്ത് വന്ന് നിൽക്കാൻ പറയും' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്. ഇതുപോലെയുള്ള അനേകം കമന്റുകളാണ് ഏതായാലും യുവാവിന്റെ പോസ്റ്റിന് വന്നിരിക്കുന്നത്. 

നിങ്ങൾക്കും കാണും അല്ലേ ഏറെക്കുറെ സമാനമായ അനുഭവങ്ങൾ? 

(ആദ്യചിത്രം പ്രതീകാത്മകം)

PREV
Read more Articles on
click me!

Recommended Stories

വ്യത്യസ്തനാമൊരു ബാബു സ്വാമിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല! സാമൂഹിക മാധ്യമങ്ങളിലെ വൈറൽ സ്വാമി ചിറ്റൂരിലുണ്ട്, കര്‍മ്മ നിരതനായി
മകന്‍റെ രണ്ടാം വിവാഹം, 'വധുവിനെക്കാൾ സുന്ദരി അമ്മ'യെന്ന് നെറ്റിസെന്‍സ്; വേദി നവാസ് ഷെരീഫിന്‍റെ കൊച്ചു മകന്‍റെ രണ്ടാം വിവാഹം