'ഇതാണ് ഈ വർഷത്തെ മികച്ച ഭർത്താവ്' എന്നാണ് ഒരാൾ വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്. 'ഇതാണ് പരിശുദ്ധമായ സ്നേഹം, വലിയ വലിയ കാര്യങ്ങളല്ല, ഇതുപോലെയുള്ള കൊച്ചുകൊച്ചു നിമിഷങ്ങളിലാണ് കാര്യം' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്.
'ഏത് പെണ്ണും കൊതിക്കുന്നത് ഇതൊക്കെ തന്നെയാണ്' ഇതായിരുന്നു കുംഭമേളയിൽ നിന്നും വൈറലായി മാറിയ ആ ക്യൂട്ട് വീഡിയോയ്ക്ക് ഒരാൾ നൽകിയ കമന്റ്. എവിടെയെന്നോ എപ്പോഴെന്നോ നോക്കാതെ പിന്തുണക്കുന്ന കൂടെ നിൽക്കുന്ന പങ്കാളി, ഇത് ഏതൊരാളുടെയും സ്വപ്നം തന്നെ ആയിരിക്കും.
എന്നാൽ, ഭാര്യയുടെ ബാഗ് പിടിക്കുന്ന, അവളോട് കുറച്ചുകൂടി റൊമാന്റിക്കായി ഇടപെടുന്ന ഭർത്താക്കന്മാരെ അല്പം പരിഹാസത്തോടെയാണ് മിക്കവാറും നമ്മുടെ സമൂഹം കാണുന്നത്. എന്നാൽ, ചില പുരുഷന്മാരെ അതൊന്നും ബാധിക്കാറേയില്ല. അതുപോലെയുള്ള ദമ്പതികളെയാണ് ഈ വീഡിയോയിലും കാണുന്നത്.
മഹാകുംഭമേളയിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. വീഡിയോയിൽ നിറയെ ആളുകളെ കാണാം. തിരക്കുള്ള ഒരു സ്ഥലമാണ്. വീഡിയോയിൽ കാണുന്നത്, ഒരു യുവാവ് ഒരു കൊച്ചുകണ്ണാടിയുമായി നിൽക്കുന്നതാണ്. അതിന് മുന്നിൽ നിന്നും അയാളുടെ ഭാര്യയായ യുവതി മേക്കപ്പ് ടച്ച് ചെയ്യുന്നതാണ് കാണുന്നത്. ചുറ്റുമുള്ള ഒന്നും ശ്രദ്ധിക്കാതെയാണ് യുവതിയും യുവാവും ഇത് ചെയ്യുന്നത്. യുവാവിന് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഇതിൽ ഇല്ല എന്നും വീഡിയോ കാണുമ്പോൾ മനസിലാവും.
'ഇത് ഭയങ്കര ക്യൂട്ടാണ്' എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'ഇതാണ് ഈ വർഷത്തെ മികച്ച ഭർത്താവ്' എന്നാണ് ഒരാൾ വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്. 'ഇതാണ് പരിശുദ്ധമായ സ്നേഹം, വലിയ വലിയ കാര്യങ്ങളല്ല, ഇതുപോലെയുള്ള കൊച്ചുകൊച്ചു നിമിഷങ്ങളിലാണ് കാര്യം' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്. 'ചെറിയ കാര്യങ്ങളിൽ നിങ്ങളുടെ പങ്കാളി നിങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ, അതാണ് ശരിക്കും കംപാനിയൻഷിപ്പ്' എന്നായിരുന്നു മറ്റൊരാൾ വീഡിയോയ്ക്ക് നൽകിയ കമന്റ്.
എന്തായാലും, ഈ ദമ്പതികളെ ആളുകൾക്ക് ഇഷ്ടപ്പെട്ടു എന്നാണ് ആളുകളുടെ കമന്റുകളിൽ നിന്നും മനസിലാവുന്നത്.
രാവിലെ ഈ ഒറ്റശീലം, 5 നിമിഷം കൊണ്ട് ദിവസം മൊത്തം മാറിയാലോ? ഇതാണ് ആ 5 സെക്കന്റ് റൂൾ
