വളർത്തുനായയുടെ പേരിൽ മോഡൽ എഴുതിവച്ചിരിക്കുന്നത് 15 കോടിയുടെ സ്വത്തുക്കൾ!

Published : Oct 09, 2021, 12:11 PM IST
വളർത്തുനായയുടെ പേരിൽ മോഡൽ എഴുതിവച്ചിരിക്കുന്നത് 15 കോടിയുടെ സ്വത്തുക്കൾ!

Synopsis

ഇപ്പോൾ കുട്ടികളെ കുറിച്ച് ചിന്തിക്കാനുള്ള സമയമില്ലെന്ന് മോഡൽ പറയുന്നു. ഫ്രാൻസിസ്കോയുമൊത്തുള്ള ചിത്രങ്ങൾ ഐസൻ പലപ്പോഴും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യാറുണ്ട്. 

കുട്ടികളില്ലാത്ത പലരും വളർത്തുമൃഗങ്ങളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്നു. ഒരു പ്ലേബോയ് മോഡലായ (Playboy model) ജു ഐസനിനും (Ju Isen) മക്കളില്ല. അവൾക്കെല്ലാം തന്റെ നായക്കുട്ടിയാണ്. ഫ്രാൻസിസ്‌കോയ്‌ക്ക് (Francisco) എന്നാണ് ആ അരുമനായക്കുട്ടിയുടെ പേര്. കുട്ടികളില്ലാത്ത അവൾ തന്റെ 15 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളെല്ലാം ഇപ്പോൾ ആ നായയുടെ പേരിൽ എഴുതിവച്ചിരിക്കയാണ്.    

ജു ഐസൻ അഭിഭാഷകരുമായി കൂടിയാലോചിച്ച് ഒരു വിൽപത്രം ഉണ്ടാക്കി. അതിൽ അവൾ തന്റെ സ്വത്ത് മുഴുവൻ തന്റെ പ്രിയപ്പെട്ട നായ ഫ്രാൻസിസ്കോയ്ക്കായി മാറ്റിവച്ചിരിക്കയാണ്. അവളുടെ ആഡംബര അപ്പാർട്ട്മെന്റും, കാറുകളുമടക്കമുള്ള സ്വത്തുക്കളാണ് നായയ്ക്ക് ലഭിക്കാൻ പോകുന്നത്. ഈ പണം അവളുടെ മരണശേഷം നായയ്ക്കും, അവനെ പരിപാലിക്കുന്നവർക്കും അവകാശപ്പെട്ടതാണെന്ന് ഐസൻ പറഞ്ഞു. "ജോലിയിൽ ഉയരാൻ ഞാൻ ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമായിയെന്ന് ഞാൻ കരുതുന്നു" അവൾ പറഞ്ഞു.

ഇപ്പോൾ കുട്ടികളെ കുറിച്ച് ചിന്തിക്കാനുള്ള സമയമില്ലെന്ന് മോഡൽ പറയുന്നു. ഫ്രാൻസിസ്കോയുമൊത്തുള്ള ചിത്രങ്ങൾ ഐസൻ പലപ്പോഴും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യാറുണ്ട്. കൂടാതെ പോകുന്നിടത്തെല്ലാം അവൻ അവളെ അനുഗമിക്കുന്നു. അവളോടൊപ്പം അവൻ സ്വകാര്യ ജെറ്റിൽ യാത്ര ചെയ്യുന്നതിന്റെയും, പലപ്പോഴും സ്റ്റൈലിഷ് വസ്ത്രങ്ങൾ ധരിക്കുന്നതിന്റെയും ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ കാണാം. പ്ലാസ്റ്റിക് സർജറിക്കായി രണ്ടേകാൽ കോടി ചെലവഴിച്ചതിന്റെ പേരിൽ അവൾ ഈ വർഷം ജനുവരിയിൽ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതിന് മുൻപ് 50 ഓളം പ്ലാസ്റ്റിക് സർജറികൾക്ക് താൻ വിധേയയായിട്ടുണ്ടെന്നും ഐസൻ പറഞ്ഞു.  

PREV
click me!

Recommended Stories

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്
ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്