നഴ്‌സറിയിൽ വർഷം ഫീസ് 3.7 ലക്ഷം രൂപ! ഇതിലും ഭേദം വീട്ടിലിരുത്തി പഠിപ്പിച്ച് പണം എസ്‍ഐപിയിലിടുന്നത്; പോസ്റ്റുമായി യുവതി

Published : Apr 03, 2026, 07:56 PM IST
 nursery

Synopsis

നഴ്‌സറി ഫീസായി വർഷം നല്‍കേണ്ടത് 3.7 ലക്ഷം രൂപ. ഗുരുഗ്രാമില്‍ നിന്നുള്ള യുവതി പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇത്രയും വലിയ തുക ഫീസായി നൽകുന്നതിന് പകരം കുട്ടിയെ വീട്ടിലിരുത്തി പഠിപ്പിച്ച് ആ പണം എസ്‌ഐപിയിൽ നിക്ഷേപിക്കുന്നതാണ് നല്ലതെന്നും യുവതി.

ഇന്ത്യയിലെ പല മെട്രോ ന​ഗരങ്ങളിലും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന് വലിയ തുക തന്നെ ചിലവഴിക്കേണ്ടി വരും. അതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർ‌ച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. ഗുരുഗ്രാമിൽ നിന്നുള്ള 'ദി പീപ്പിൾ സ്റ്റുഡിയോ' സ്ഥാപക പൂജ സെതിയയാണ് ലിങ്ക്ഡ്ഇന്നിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. തന്റെ കുട്ടിയുടെ നഴ്‌സറി അഡ്മിഷൻ ഫീസിനെ കുറിച്ച് പൂജ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 2026–27 അധ്യയന വർഷത്തേക്ക് തന്റെ കുട്ടിക്ക് നഴ്‌സറി പ്രവേശനത്തിനായി ഒരു ക്വാർട്ടറിൽ 1,24,780 രൂപ നൽകണമെന്നാണ് സ്കൂൾ അധികൃതർ അറിയിച്ചിരിക്കുന്നത് എന്നാണ് പൂജ പറയുന്നത്. ഇങ്ങനെ നോക്കുമ്പോൾ ജൂലൈ മുതൽ മാർച്ച് വരെയുള്ള മൂന്ന് ക്വാർട്ടറുകളിലായി ഏകദേശം 3.7 ലക്ഷം രൂപ വരും ഒരു വർഷത്തെ ആകെ ഫീസ്!

ഇത് തമാശയല്ല എന്നും ഈ വർഷം നഴ്‌സറിയിൽ ചേരുന്ന തന്റെ കുട്ടിയുടെ ക്വാർട്ടർലി ഫീസ് സ്ട്രക്ചറാണിത് എന്നും പൂജ കുറിക്കുന്നു. ഇത്രയും വലിയ തുക നൽകുന്നതിന് പകരം കുട്ടിയെ വീട്ടിലിരുത്തി പഠിപ്പിക്കുകയും ഈ പണം ഒരു മ്യൂച്വൽ ഫണ്ട് നിക്ഷേപമായി മാറ്റുന്നതിനെക്കുറിച്ചുമാണ് തമാശയായി അവർ പോസ്റ്റിൽ സൂചിപ്പിക്കുന്നത്. 'അങ്ങനെയാണെങ്കിൽ അവന്റെ കൈയക്ഷരം മോശമായാലും, പഠിച്ചിറങ്ങുമ്പോഴേക്കും അവന്റെ കൈവശം നല്ലൊരു സമ്പാദ്യമുണ്ടാകും' എന്നാണ് പൂജ പറയുന്നത്. വളരെ എളുപ്പത്തിലാണ് പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേർ പോസ്റ്റിന് കമന്റുകളും നൽകിയിട്ടുണ്ട്.

ഗുരുഗ്രാമിലെ സ്കൂൾ ഫീസിന് യാതൊരു നിയന്ത്രണവുമില്ല എന്നും ഇന്റർനാഷണൽ ബോർഡ് സ്കൂളുകളിൽ ഇതിലും വലിയ തുകയാണ് ഈടാക്കുന്നതെന്നും ആളുകൾ കമന്റ് നൽകി. എന്നാൽ, ഇത്രയും വലിയ തുക നൽകി മക്കളെ സ്റ്റാറ്റസ് കാണിക്കാൻ വലിയ വലിയ സ്കൂളിൽ ചേർക്കണോ വേണ്ടയോ എന്നത് രക്ഷിതാക്കളുടെ തിരഞ്ഞെടുപ്പാണ് എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.

PREV
Read more Articles on
click me!

Recommended Stories

വർഷം 10 ശതമാനം വാടക കൂട്ടുമെന്ന് ഉടമ, എല്ലായിടത്തും ഇങ്ങനെയാണോ എന്ന് യുവാവ്
9-5 കോർപറേറ്റ് ജോലിയുപേക്ഷിച്ച് ഹോം സ്റ്റേ തുടങ്ങി, 1 ലക്ഷം വരെ മാസവരുമാനം, ആവശ്യത്തിന് സമാധാനം, സ്വാതന്ത്ര്യം, പോസ്റ്റ്