ഹീലിയം ബലൂൺ ഉപയോഗിച്ച് കളിക്കുന്നതിനിടെ ഏഴു വയസുകാരിയ്ക്ക് ദാരുണാന്ത്യം !

Published : Oct 12, 2023, 05:13 PM IST
ഹീലിയം ബലൂൺ ഉപയോഗിച്ച് കളിക്കുന്നതിനിടെ ഏഴു വയസുകാരിയ്ക്ക് ദാരുണാന്ത്യം !

Synopsis

ലിവിംഗ് റൂമിലെ തറയിൽ മുഖം കുനിച്ചുകിടക്കുന്ന തന്‍റെ കുഞ്ഞിനെയും സമീപത്തായി പൊട്ടിയ നിലയിൽ ബലൂണും കണ്ടാണ് അമ്മ ഉറക്കമുണര്‍ന്നത്.

ന്മദിനാഘോഷത്തിനായി വാങ്ങിയ ഹീലിയം ബലൂണുകൾ ഉപയോഗിച്ച് കളിക്കുന്നതിനിടെ ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം. മിസിസിപ്പിയിലെ ക്ലിന്‍റണിൽ നിന്നുള്ള അലക്‌സാന്ദ്ര ഹോപ് കെല്ലി എന്ന പെൺകുട്ടിയാണ് കളിക്കുന്നതിനിടയിൽ ബലൂണുകൾ പൊട്ടി ശ്വാസം മുട്ടി മരിച്ചത്. അപകടം നടന്നത് ഏഴാം ജന്മദിനാഘോഷങ്ങൾ കഴിഞ്ഞ് വെറും ഒരാഴ്ച മാത്രം പിന്നിട്ടപ്പോൾ. കുട്ടിയുടെ മരണകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രാഥമിക നിഗമനത്തിൽ ബലൂൺ കഷണങ്ങൾ ശ്വാസകോശത്തിൽ കുടുങ്ങിയതോ ഹീലിയോ ശ്വസിച്ചതോ ആകാം മരണകാരണമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

തങ്ങളുടെ മകൾക്ക് സംഭവിച്ച ദുരന്തത്തെക്കുറിച്ച് പെൺകുട്ടിയുടെ അമ്മ ചന്ന കെല്ലി സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച ഒരു കുറിപ്പിലൂടെയാണ് സംഭവം ഇപ്പോൾ പുറത്തു വന്നത്. ആഘോഷങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായ ഹീലിയം, ലറ്റക്സ് ബലൂണുകളുടെ അപകടത്തെക്കുറിച്ച് ചന്ന കെല്ലി പോസ്റ്റിലൂടെ മറ്റ് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. 

അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നവർക്ക് 8.32 കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ആമസോണ്‍ റിംഗ് !

സെപ്തംബർ 27-നായിരുന്നു അലക്സാന്ദ്രയുടെ ഏഴാ പിറന്നാൾ. ആഘോഷങ്ങൾ കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോഴാണ് അലക്സാന്ദ്ര അമ്മയോട് അവശേഷിച്ച ഒരു വലിയ ഹീലിയം ബലൂൺ കളിക്കാനായി ആവശ്യപ്പെട്ടത്. തുടർന്ന് മകൾക്ക് ബലൂൺ നൽകിയ ശേഷം അവളോടൊപ്പം ഇരുന്ന അമ്മ ചന്ന കെല്ലി അറിയാതെ ഉറങ്ങിപ്പോയി. ലിവിംഗ് റൂമിലെ തറയിൽ മുഖം കുനിച്ചുകിടക്കുന്ന തന്‍റെ കുഞ്ഞിനെയും സമീപത്തായി പൊട്ടിയ നിലയിൽ ബലൂണും കണ്ടാണ് അവര്‍ ഉറക്കമുണര്‍ന്നത്. ഉടൻ തന്നെ ചെന്ന എമർജൻസി വിഭാഗത്തിൽ വിവരമറിയിക്കുകയും സിപിആർ നൽകുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.

102 രൂപ ഉണ്ടായിരുന്ന അക്കൗണ്ടിലേക്ക് എത്തിയത് 1.24 കോടി, 'പണം നിങ്ങളുടേതെന്ന്' ബാങ്ക്'; പിന്നീട് സംഭവിച്ചത് !

34 ഇഞ്ച് ഫോയിൽ "7" ബലൂൺ ആയിരുന്നു കുട്ടിയുടെ കൈവശം ഉണ്ടായിരുന്നത്. അലക്സാണ്ട്രയുടെ മരണത്തിന്‍റെ കൃത്യമായ കാരണം ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശ്വാസംമുട്ടൽ മൂലമാണോ അതോ ഹീലിയം വിഷബാധ മൂലമാണോ എന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്മോർ‍‍ട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ യഥാർത്ഥ കാരണം കണ്ടെത്താനാകൂ. നിലവിൽ, കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ക്ലിന്‍റൺ പോലീസ് ഡിപ്പാർട്ട്മെന്‍റ് സജീവമായി അന്വേഷിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?