ഹോം റിംഗ് ക്യാമറയിൽ പകർത്തിയ അന്യഗ്രഹ ജീവികളുടെ ദൃശ്യങ്ങൾ സമർപ്പിച്ചാൽ നിങ്ങൾക്ക് സമ്മാന തുകയായ ഒരു മില്യൺ ഡോളർ (8.32 കോടി രൂപ) സ്വന്തമാക്കാം. 

ന്യഗ്രഹജീവികൾ യഥാർത്ഥമാണോ? അന്യഗ്രഹ ജീവികളെ ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും, അവ ഇല്ലെന്ന് ആരും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആമസോണിന്‍റെ ഉടമസ്ഥതയിലുള്ള ഹോം സെക്യൂരിറ്റി കമ്പനിയായ റിംഗ് അതിന്‍റെ തെളിവ് തേടുകയാണ്. ഈ ഹാലോവീൻ സീസണിൽ കമ്പനി ഒരു മില്യൺ ഡോളർ (8.32 കോടി രൂപ) സമ്മാനത്തുകയുള്ള ഒരു പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഹോം റിംഗ് ക്യാമറയിൽ പകർത്തിയ അന്യഗ്രഹ ജീവികളുടെ ദൃശ്യങ്ങൾ സമർപ്പിച്ചാൽ നിങ്ങൾക്ക് സമ്മാന തുകയായ ഒരു മില്യൺ ഡോളർ സ്വന്തമാക്കാം. ഒരാഴ്ച മുമ്പ് പങ്കിട്ട ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് കമ്പനി ഹാലോവീൻ മത്സരം "റിംഗ്സ് മില്യൺ ഡോളർ സെർച്ച് ഫോർ എക്സ്ട്രാ ടെറസ്ട്രിയൽസ്" അവതരിപ്പിച്ചത്.

102 രൂപ ഉണ്ടായിരുന്ന അക്കൗണ്ടിലേക്ക് എത്തിയത് 1.24 കോടി, 'പണം നിങ്ങളുടേതെന്ന്' ബാങ്ക്'; പിന്നീട് സംഭവിച്ചത് !

കമ്പനിയുടെ പോസ്റ്റിന്‍റെ പൂർണ രൂപം ഇങ്ങനെയാണ്, “ഏകദേശം 100 വർഷമായി, ശാസ്ത്രജ്ഞരും വിദഗ്ധരും സാധരണക്കാരും അന്യഗ്രഹ കാഴ്ചകളുടെ കഥകളും വീഡിയോ ക്ലിപ്പുകളും പങ്കിടുന്നത് തുടരുകയാണ്. പുതിയ കാഴ്ചകളും ഭൂമിയുടെ അന്തരീക്ഷത്തിനപ്പുറം ജീവരൂപങ്ങൾ നിലനിൽക്കുമെന്നതിന് കൂടുതൽ തെളിവുകളും ഉള്ളതിനാൽ, നിങ്ങളുടെ മുൻവാതിലിന് പുറത്ത് അന്യഗ്രഹ പ്രവർത്തനങ്ങൾ നടക്കാനുള്ള സാധ്യതയുണ്ട്, ഈ മറ്റൊരു ലോക പ്രതിഭാസങ്ങൾ പിടിച്ചെടുക്കുന്നതിന് പ്രതിഫലം നൽകുക എന്നതാണ് റിംഗ് ലക്ഷ്യമിടുന്നത്. വ്യവസ്ഥകൾ ലളിതമാണ്, നിങ്ങളുടെ വീട്ടിലെ റിംഗ് ക്യാമറയിൽ അന്യഗ്രജീവിയുടെ കാഴ്ച പകർത്തണം, നിങ്ങൾ അമേരിക്കയിൽ താമസക്കാരനായിരിക്കണം. ഇൻഡോർ അല്ലെങ്കിൽ ഔട്ട്ഡോർ റിംഗ് ഉപകരണത്തിൽ അന്യഗ്രഹ ജീവിതത്തിന്‍റെ ശാസ്ത്രീയ തെളിവുകൾ പിടിച്ചെടുക്കുന്ന ഒരു അമേരിക്കൻ നിവാസിക്ക് റിംഗ് $10,00,000 (8.32 കോടി) ഗ്രാൻഡ് പ്രൈസ് വാഗ്ദാനം ചെയ്യുന്നു,”

പുരാവസ്തു വിറ്റത് 13,000 രൂപയ്ക്ക്; അതേ വസ്തു ലേലത്തില്‍ വിറ്റ വില കേട്ട് ദമ്പതികള്‍ ഞെട്ടി! പിന്നാലെ കേസ്!

കമ്പനിക്ക് സമർപ്പിക്കുന്ന ദൃശ്യങ്ങൾ ഒരു ബഹിരാകാശ, അന്യഗ്രഹ വിദഗ്ധൻ അവലോകനം ചെയ്യും, എല്ലാം ശരിയാണെങ്കിൽ, ഈ ഹാലോവീനിൽ ഒരു കോടീശ്വരനാകാനുള്ള അവസരമാണ് റിംഗ് മുന്നോട്ട് വയ്ക്കുന്നത്. തീർന്നില്ല ഇനി യഥാർത്ഥ അന്യഗ്രഹ ജീവിയെ കിട്ടിയില്ലെങ്കിലും സാരമല്ല, റിംഗ് ക്യാമറ ഉപയോഗിച്ച് സംഭവത്തിന്‍റെ ഒരു സർഗാന്മക ചിത്രീകരണം നടത്തിയാലും മതി. ഈ വിഭാഗത്തിൽ വിജയി ആകുന്നവർക്ക് $500 (41,595 രൂപ) ആമസോൺ സമ്മാന കാർഡ് നേടാനുള്ള അവസരമുണ്ട്. RingMillionDollarSighting.com-ൽ 2023 നവംബർ 3-ന് രാത്രി 11:59 EDT-ന് മത്സരം അവസാനിക്കുമെന്നും അറിപ്പില്‍ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക