നഗരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്യൂട്ട്കേ‍സ്; ബോംബെന്നു കരുതി തുറന്നു നോക്കിയപ്പോൾ നിറയെ സെക്സ് ടോയ്സ്

Published : Oct 06, 2022, 06:46 PM IST
നഗരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്യൂട്ട്കേ‍സ്; ബോംബെന്നു കരുതി തുറന്നു നോക്കിയപ്പോൾ നിറയെ സെക്സ് ടോയ്സ്

Synopsis

ഇത് കിടന്ന സ്ഥലത്തിന് 300 മീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും ബ്ലോക്ക് ചെയ്താണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ ആശങ്കയ്ക്ക് വകയുള്ളതൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.

ജപ്പാൻ നഗരത്തിൽ കഴിഞ്ഞദിവസം കണ്ടെത്തിയ സ്യൂട്ട്കേ‍സ് ഏറെ നേരത്തെ ആശങ്കകൾക്ക് വഴി തെളിച്ചു. ബുധനാഴ്ച രാവിലെയാണ് മധ്യ ജപ്പാനിലെ കകെഗാവയിലെ പൊലീസിന് മുനിസിപ്പൽ സെമിത്തേരിയുടെ പാർക്കിംഗ് സ്ഥലത്ത് ഒരു വെള്ള സ്യൂട്ട്കേ‍സ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നതായി വിവരം ലഭിച്ചത്. സ്യൂട്ട്കേ‍സിൽ ബോംബ് ആണെന്ന് കരുതി ഏറെ പരിഭ്രാന്തിയോടെയാണ് പരിസരവാസികൾ പൊലീസിനെ വിവരം അറിയിച്ചത്. 

ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി. ബോംബ് സ്ക്വാഡ് അടക്കമുള്ള വിദഗ്ധ സംഘമാണ് പരിശോധനയ്ക്കായി എത്തിയത്. എന്നാൽ, പരിശോധന നടത്തുന്നതിനായി സ്യൂട്ട്കേ‍സ് തുറന്ന പൊലീസ് സംഘം അമ്പരന്നു പോയി. ഒരു പെട്ടി നിറയെ സെക്സ് ടോയ്സ് ആയിരുന്നു അവിടെ ഉപേക്ഷിച്ചു പോയത്. 

ഇത് കിടന്ന സ്ഥലത്തിന് 300 മീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും ബ്ലോക്ക് ചെയ്താണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ ആശങ്കയ്ക്ക് വകയുള്ളതൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. ആരെങ്കിലും ബോധപൂർവ്വം സെക്സ് ടോയ്സ് ഇവിടെ ഉപേക്ഷിച്ചത് ആകാമെന്ന് പൊലീസ് പറഞ്ഞു. സെക്സ് ടോയ്സ് പോലുള്ള സാധനങ്ങൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നത് ഇപ്പോൾ പതിവായിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. എന്നാൽ ഇത് ആരുടെയെങ്കിലും കയ്യിൽ നിന്നും നഷ്ടപ്പെട്ടു പോയതാണെങ്കിൽ കകെഗാവ പൊലീസുമായി ബന്ധപ്പെട്ടാൽ ഇത് തിരികെ ലഭിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 

സ്യൂട്ട്‍കേസ് ഉപേക്ഷിക്കപ്പെട്ട സ്ഥലത്തിന് സമീപം മാലിന്യങ്ങൾ വലിച്ചെറിയുന്നത് പതിവായതിനാൽ ഇത് ബോധപൂർവ്വം വലിച്ചെറിഞ്ഞത് ആകാമെന്നും പൊലീസ് സംശയിക്കുന്നു. ഏതായാലും പൊലീസ് ഉദ്യോഗസ്ഥർ സ്യൂട്ട്കേ‍സ് അവിടെ നിന്നും നീക്കം ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. 

PREV
Read more Articles on
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം