യുവാവിന്റെ മുടിച്ചുരുളുകൾക്കിടയിൽ പാമ്പ്!

Published : Jun 13, 2023, 05:56 PM IST
യുവാവിന്റെ മുടിച്ചുരുളുകൾക്കിടയിൽ പാമ്പ്!

Synopsis

ഡെവിൻ തന്നെയാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്ക് വച്ചിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്‍ക്ക് കമന്റുകളുമായി എത്തിയത്. ഒരാൾ എഴുതിയത് റിയൽ ലൈഫ് മെഡൂസ എന്നാണ്.

പെറ്റുകളുമായി ബന്ധപ്പെട്ട് അനേകം വീഡിയോകളാണ് ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. അതിൽ പട്ടികളുടെയും പൂച്ചകളുടെയും വിവിധ പക്ഷികളുടെയും ഒക്കെ വീഡിയോകൾ ഉൾപ്പെടുന്നു. എന്നാൽ, ഇതിൽ ഒന്നും പെടാത്ത ചില അസാധാരണമായ വീഡിയോകളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ച് പറ്റാറുണ്ട്. അതിൽ പെട്ട ഒന്നാണ് ഈ വീഡിയോയും. ഡെവിൻ എന്ന യുവാവിന്റേതും അവന്റെ പെറ്റിന്റേതും ആണ് വീഡിയോ. 

എന്നാൽ, നമ്മൾ കരുതും പോലെ ആ പെറ്റ് ഒരു പൂച്ചയോ പട്ടിയോ ഒന്നും അല്ല, മറിച്ച് ഒരു കുഞ്ഞ് പാമ്പാണ്. ഡെവിൻ പങ്ക് വച്ചിരിക്കുന്ന വീഡിയോയിൽ കാണുന്നത് അവന്റെ പെറ്റ് ആയ പാമ്പ് അവന്റെ ചുരുണ്ട മുടിയിഴകൾക്ക് അകത്ത് ഇരിക്കുന്നതാണ്. പാമ്പിനെ മുടിയിൽ നിന്നും വേർപെടുത്താൻ ശ്രമിക്കുമ്പോൾ അവന്റെ നന്നായി വച്ചിരിക്കുന്ന മുടികൾ അലങ്കോലമാവുന്നതും വീഡിയോയിൽ കാണാം. 

ഡെവിൻ തന്നെയാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്ക് വച്ചിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്‍ക്ക് കമന്റുകളുമായി എത്തിയത്. ഒരാൾ എഴുതിയത് റിയൽ ലൈഫ് മെഡൂസ എന്നാണ്. മറ്റ് ചിലർ കുറിച്ചത് യുവാവിന്റെ ക്ഷമയെ പറ്റിയാണ് പാമ്പിന് നോവാതെയും മുടിയുടെ ചുരുളുകൾക്ക് അധികം കോട്ടം വരാതെയും യുവാവ് പാമ്പിനെ പുറത്തെടുക്കാൻ ശ്രമിച്ചതിനെ കുറിച്ചാണ് ഇവർ കുറിച്ചത്. 

എന്നാൽ, എല്ലാവരും വീഡിയോയ്‍ക്ക് പൊസീറ്റീവായ കമന്റുകൾ അല്ല നൽകിയത്. ചിലർ എന്തിനാണ് യുവാവ് ഇത് ചെയ്തത് എന്നും വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത് എന്നും ചോദിച്ചു. മറ്റ് ചിലർ ഈ വീഡിയോ കാണാൻ ബുദ്ധിമുട്ടുണ്ട് എന്നും അത് കാണുന്നത് അത്ര എളുപ്പമല്ല എന്നുമാണ് കുറിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ