ദില്ലിയിലേക്ക് വരുന്നവർ 'പുറത്ത് നിന്നുള്ളവർ', നഗരത്തിൽ പഞ്ചാബികൾക്ക് ആധിപത്യം; യുവതിയുടെ കുറിപ്പിന് വിമർശനം

Published : Oct 07, 2024, 10:37 AM ISTUpdated : Oct 07, 2024, 12:03 PM IST
ദില്ലിയിലേക്ക് വരുന്നവർ 'പുറത്ത് നിന്നുള്ളവർ', നഗരത്തിൽ പഞ്ചാബികൾക്ക് ആധിപത്യം; യുവതിയുടെ കുറിപ്പിന് വിമർശനം

Synopsis

"മുംബൈയിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. അവിടെ മറാത്തി നിർബന്ധമാണ്," മറ്റൊരു കാഴ്ചക്കാരന്‍ യുവതിയെ, പ്രദേശികവാദം എല്ലാ പ്രദേശങ്ങളുടെയും പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടി. 


നിച്ച്, ജീവിച്ച സ്ഥലം അത് നഗരമോ ഗ്രാമമോ ആകട്ടെ, ആ സ്ഥലവുമായി ആളുകള്‍ക്ക് ഒരു പ്രത്യേക ആത്മബന്ധമുണ്ടാകും. പ്രത്യേകിച്ചും കുട്ടിക്കാലത്ത് ജീവിച്ചിരുന്ന പ്രദേശങ്ങളോട്. അവിടേയ്ക്ക് മറ്റ് നഗരങ്ങളില്‍ നിന്നോ സ്ഥലങ്ങളില്‍ നിന്നോ ഉള്ളവര്‍ എത്തിയാല്‍ സ്വന്തം വീട്ടിലേക്ക് അപരിചിതരായ ഒരാള്‍ കയറിവന്ന അനുഭവമായിരിക്കും നമ്മുക്കുണ്ടാവുക. ഇത് ആ ദേശവുമായി നമ്മുക്കുണ്ടാകുന്ന ആത്മബന്ധത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കും. സ്വന്തമെന്ന് കരുതുന്ന ദേശത്തോടുള്ള ഈ  ആത്മബന്ധമാണ് പലപ്പോഴും പ്രാദേശീകവാദമായും പിന്നീട് ദേശീയതാവാദമായും വളരുന്നതും. ഇടയ്ക്ക് മഹാരാഷ്ട്രയിലും പഞ്ചാബിലും ഇത്തരം പ്രദേശികവാദങ്ങള്‍ ശക്തമായിരുന്നു. അത്തരമൊരു പ്രാദേശീകവാദം സമൂഹ മാധ്യമത്തില്‍ ഉയര്‍ന്നപ്പോള്‍ വലിയ ചര്‍ച്ചയ്ക്കാണ് തുടക്കം കുറിച്ചത്. 

ദില്ലി, മുംബൈ, ബെംഗളൂരു, ഗുഡ്ഗാവ്, ഹൈദ്രാബാദ് എന്നീ നഗരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിരന്തരം പരാമര്‍ശിക്കപ്പെടുന്ന നഗരങ്ങളാണ്. ദില്ലിയും മുംബൈയും നീണ്ട ചരിത്രമുള്ള നഗരങ്ങളാണെങ്കില്‍ മറ്റുവള്ളവ ഐടിക്കാലത്ത് രൂപം കൊണ്ട പുതിയ നഗരങ്ങളാണ്. ഓരോ നഗരവാസിയും സ്വന്തം നഗരം മികച്ചതാണെന്ന അവകാശവാദമുന്നയിക്കുന്നു. ഒരു സ്ത്രീ കഴിഞ്ഞ ദിവസം തന്‍റെ എക്സ് ഹാന്‍റില്‍ പങ്കുവച്ച ഒരു കുറിപ്പാണ് ഇതിനാധാരം. ദില്ലിയിലേക്ക് വരുന്നവരെ "പുറത്തുനിന്നുള്ളവർ" എന്നാണ് വിളിക്കുന്നതെന്നും നഗരത്തിൽ പഞ്ചാബികളാണ് ആധിപത്യം പുലർത്തുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. സ്ത്രീയുടെ അഭിപ്രായം നിരവധി മറുകുറിപ്പുകള്‍ക്ക് കാരണമായി. 

നിന്ന നിൽപ്പിൽ വെള്ളം കയറി മുങ്ങിപ്പോകുന്ന കര, മരത്തിന് മുകളിലേക്ക് ചാടിക്കയറി യുവാവ്; വീഡിയോ വൈറൽ

ട്രെയിൻ ജനാലയിലൂടെ പെൺകുട്ടിയുടെ കൈയിൽ നിന്ന് ഫോൺ തട്ടിയെടുക്കുന്ന, ഭയപ്പെടുത്തുന്ന വീഡിയോ വൈറൽ

മുംബൈ നിവാസിയായ സംസ്കൃതി നരുകയാണ് തന്‍റെ ദില്ലി സന്ദർശനത്തെ കുറിച്ചുള്ള കാഴ്ചപ്പാട് എഴുതിയത്.  "ദില്ലിയിലേക്ക് വരുന്ന എല്ലാവരെയും" അഭിസംബോധന ചെയ്ത് അവർ തന്‍റെ എക്സ് അക്കൌണ്ടില്‍ ഒരു തുറന്ന കത്ത് എഴുതി. "എല്ലാവരും ദില്ലിയിലേക്ക് വരുന്നു. നിങ്ങൾ പഞ്ചാബി സംസാരിക്കുകയോ പഞ്ചാബി സംസാരിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നില്ലെങ്കിൽ നിങ്ങളെ ദില്ലിയിൽ പുറത്തുനിന്നുള്ളവരായി പരിഗണിക്കപ്പെടും. അത് എഴുതുക, പങ്കിടുക. തമാശ പറയുകയല്ല. ദില്ലി പഞ്ചാബി കാലഘട്ടത്തിലാണ്." യുവതി തന്‍റെ കുറിപ്പില്‍ പറഞ്ഞു. അഞ്ച് ലക്ഷത്തിനടുത്ത് ആളുകളാണ് കുറിപ്പ് കണ്ടത്. നിരവധി പേര്‍ കുറിപ്പിന് താഴെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ദില്ലിയുടെ സൌഹാര്‍ദ്ദാന്തരീക്ഷത്തെ കുറിച്ച് എഴുതാന്‍ നിരവധി പേരാണ് എത്തിയത്. ഇത് പലപ്പോഴും മുംബൈ, ദില്ലി നഗരങ്ങളുടെ താരതമ്യമായി മാറി. 

വിചിത്രമായ ലേലം; മുൻ ചൈനീസ് കോടീശ്വരന്‍റെ അവസാന സ്വത്തും ലേലം ചെയ്തു, ലേലത്തില്‍ പോയത് ഒരു കുപ്പി സ്പ്രൈറ്റ്

 "കഴിഞ്ഞ 13 വർഷമായി ദില്ലിയിലാണ്, ഒരിക്കലും വിവേചനം നേരിട്ടിട്ടില്ല, ഭാഷയുടെ അടിസ്ഥാനത്തിൽ ആരും വിവേചനം കാണിക്കുന്നത് കണ്ടിട്ടില്ല. ദില്ലി ദിൽവാലോൺ കി ഹായ്." ഒരു കാഴ്ചക്കാരന്‍ കുറിച്ചു. "തികച്ചും അസത്യമാണ്. ഞാൻ ഒരു പഞ്ചാബിയാണ്, എനിക്ക് പഞ്ചാബിയിൽ 2 വാചകത്തിൽ കൂടുതൽ സംസാരിക്കാൻ കഴിയില്ല. നിയമപാലനം ഒരു പ്രശ്നമാണ്, ഞാൻ സമ്മതിക്കുന്നു, പക്ഷേ ഞാൻ ജീവിതത്തിന്‍റെ 26 വർഷം ദില്ലിയിൽ ജീവിച്ചു, ഇത് ശരിക്കും ഒരു കോസ്മോപൊളിറ്റൻ നഗരമാണ്. പഞ്ചാബികളേക്കാൾ കൂടുതൽ പഞ്ചാബികളല്ലാത്തവർ ദില്ലിയിലുണ്ട്." മറ്റൊരു ദില്ലി സ്വദേശി എഴുതി.  "ഞാൻ മൂന്ന് മാസം മുമ്പ് ഡൽഹിയിലേക്ക് താമസം മാറ്റി, അത് 100% പൂർണ്ണമായും തെറ്റാണെന്ന് ഞാൻ പറയുന്നു!" പുതുതായി ദില്ലിയിലെത്തിയ ഒരാള്‍ കുറിച്ചു. "മുംബൈയിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. അവിടെ മറാത്തി നിർബന്ധമാണ്," മറ്റൊരു കാഴ്ചക്കാരന്‍ യുവതിയെ, പ്രദേശികവാദം എല്ലാ പ്രദേശങ്ങളുടെയും പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടി. 

മഞ്ഞുരുകുന്നു, അന്‍റാർട്ടിക്കയുടെ നിറം മാറുന്നു; വില്ലൻ കാലാവസ്ഥാ വ്യതിയാനമെന്ന് ഗവേഷകർ
 

PREV
Read more Articles on
click me!

Recommended Stories

'അവൾ ഒടുക്കത്തെ തീറ്റയാണ്, ആ പണം തിരികെ വേണം'; വിവാഹം നിശ്ചയിച്ചിരുന്ന സ്ത്രീക്കെതിരെ യുവാവ് കോടതിയിൽ
വെള്ളിയാഴ്ച 'ട്രഡീഷണൽ വസ്ത്രം' ധരിച്ചില്ലെങ്കിൽ 100 രൂപ പിഴ; കമ്പനിയുടെ നിയമത്തിനെതിരെ ജീവനക്കാരി