Asianet News MalayalamAsianet News Malayalam

പിടിച്ച് അകത്തിടണം സാറേ... എന്ന് സോഷ്യൽ മീഡിയ; കണ്ട ഭാവം നടിക്കാതെ ദില്ലി പോലീസ്; യുവാക്കളുടെ ഹോളി ആഘോഷം വൈറൽ

ഹോളി ആഘോഷത്തിന് മുമ്പ് തന്നെ, റോഡിലൂടെ അത്യാവശ്യം വേഗതയില്‍ സഞ്ചരിക്കുന്ന കിയ കാറിന്‍റെ സണ്‍റൂഫിന് പുറത്തേക്ക് എഴുന്നേറ്റ് നിന്ന് രണ്ട് യുവാക്കള്‍ ആളുകളുടെ മേല്‍ വാട്ടര്‍ ബലൂണുകള്‍ എറിഞ്ഞു. 

Video of youth throwing water balloons at pedestrians from an open car in Delhi goes viral
Author
First Published Mar 21, 2024, 8:27 AM IST

ത്തരേന്ത്യയിലെ വലിയ ആഘോഷങ്ങളിലൊന്നാണ് ഹോളി. നിറങ്ങള്‍ പരസ്പരം വാരിയെറിഞ്ഞ് പാട്ട് പാടി, നൃത്തം വച്ച് ആബാലവൃദ്ധം പേരും ഹോളി ആഘോഷിക്കുന്നു. ആഘോഷങ്ങളെല്ലാം തെരുവുകളിലാണ്. അന്നേ ദിവസം തെരുവുകളല്ലൊം ഹോളി ആഘോഷത്തിനായി മാറ്റിവയ്ക്കപ്പെടുന്നു. എന്നാല്‍, ഹോളിക്ക് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ തെരുവിലിറങ്ങിയ യുവാക്കാള്‍ കാണുന്നവര്‍ക്ക് നേരെയെല്ലാം വാട്ടര്‍ ബലൂണുകള്‍ എറിയുന്ന കാഴ്ച പക്ഷേ, സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ക്ക് അത്ര രസിച്ചില്ല. അവര്‍ നടപടി ആവശ്യപ്പെട്ട് ദില്ലി പോലീസിന് വീഡിയോ ടാഗ് ചെയ്തു. 

ഹോളി ആഘോഷങ്ങള്‍ക്കിടെ അപകടങ്ങളും പതിവാണ്. എന്നാല്‍ ഹോളി ആഘോഷത്തിന് മുമ്പ് തന്നെ, റോഡിലൂടെ അത്യാവശ്യം വേഗതയില്‍ സഞ്ചരിക്കുന്ന കിയ കാറിന്‍റെ സണ്‍റൂഫിന് പുറത്തേക്ക് എഴുന്നേറ്റ് നിന്ന് രണ്ട് യുവാക്കള്‍ ആളുകളുടെ മേല്‍ വാട്ടര്‍ ബലൂണുകള്‍ എറിഞ്ഞു. വീഡിയോയുടെ തുടക്കത്തില്‍, റോഡിലൂടെ പോകുന്ന കിയ കാറിന്‍റെ സണ്‍റൂഫിന് പുറത്തേക്കായി എഴുന്നേറ്റ് നില്‍ക്കുന്ന രണ്ട് യുവാക്കളെ കാണാം. ഇരുവരുടെ വലിയ ആഘോഷത്തിലാണ്. ഇടയ്ക്ക് കാല്‍നടയാത്രക്കാരുടെ നേര്‍ക്ക് ഇരുവരും വാട്ടര്‍ ബലൂണുകള്‍ എറിയുന്നു. പിന്നാലെ വരുന്ന കാറില്‍ നിന്നും തള്ളുടെ വീഡിയോ ചിത്രീകരിക്കുന്നുണ്ടെന്ന് വ്യക്തമായ ഇരുവരും ആ കാറിന് നേരെയും വാട്ടര്‍ ബലൂണ്‍ എറിയുന്നതും വീഡിയോയില്‍ കാണാം. പക്ഷേ, യുവാക്കളുടെ ഉന്നം കൃത്യമായിരുന്നില്ലെന്ന് മാത്രം. 

'വരൂ, കാണൂ... എസി കോച്ചിലെ കാഴ്ച'; ആ കഴ്ച കണ്ടത് 17 ലക്ഷം പേർ, പതിവ് പോലെ, 'ഇപ്പോ ശരിയാക്കാ'മെന്ന് റെയിൽവേ

'ആ പാസ്‍വേഡ് പറ...'; ആറ് മാസം മുമ്പ് ജോലിയില്‍ നിന്നും പിരിച്ച് വിട്ട തോഴിലാളിയോട് കെഞ്ചി കമ്പനി ഉടമ

തന്‍റെ എക്സ് അക്കൌണ്ടിലൂടെ വീഡിയോ പങ്കുവച്ച് കൊണ്ട് സ്നേഹ സിംഗ് ഇങ്ങനെ എഴുതി. 'ഇന്നലെ ഉച്ചയ്ക്ക് 16.03.24 ന് ന്യൂദില്ലിയിലെ വസന്ത് കുഞ്ചിൽ ഈ യുവാക്കള്‍ തെരുവിലെ ആളുകൾക്കും സ്ത്രീകൾക്കും നേരെ വാട്ടർ ബലൂണുകൾ എറിഞ്ഞു. ഇത് അങ്ങേയറ്റം അപകടകരമാണ്, മാത്രമല്ല ആരെയെങ്കിലും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്യാം.' വീഡിയോ ദില്ലി പോലീസിനും ട്രാഫിക് പോലീസിനും ചില മാധ്യമങ്ങള്‍ക്കും അവര്‍ ടാഗ് ചെയ്തു. പിന്നീലെ നടപടി ആവശ്യപ്പെട്ട് സാമൂഹിക മാധ്യമ ഉപയോക്താക്കളൊത്ത് കൂടി. 'അവർ ആളുകളെയും പ്രത്യേകിച്ച് സ്ത്രീകളെയും ശാരീരികമായി ഉപദ്രവിക്കുന്നു, ഇത്തരം പീഡകർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുക."  ഒരു കാഴ്ചക്കാരനെഴുതി. 'ദയവായി ഇത്തരം കുറ്റവാളികള്‍ക്കെതിരെ കർശന നടപടിയെടുക്കുക, ഇത് ദില്ലിയിലെ തെരുവുകളിലെ ഭീകരത സൃഷ്ടിക്കും. അപകടങ്ങൾക്ക് കാരണമാകും.' മറ്റൊരു കാഴ്ചക്കാരന്‍ പാതി തമാശയായും കാര്യമായും എഴുതി. 'നിങ്ങളുടെ ബാഗുകളിൽ കല്ലുകൾ കൊണ്ടുപോകുക. ടിറ്റ് ഫോർ ടാറ്റ്!' ഒരു കാഴ്ചക്കാരന്‍ തിരിച്ചടിക്കാന്‍ ആഹ്വാനം ചെയ്തു. എന്നാല്‍, കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ദില്ലി പോലീസ് വീഡിയോയോട് പ്രതികരിക്കാന്‍ തയ്യാറായില്ല. 'എവിടെ ദില്ലി പോലീസ് എവിടെ? എന്ത് നടപടിയാണ് നിങ്ങള്‍ ഇതില്‍ എടുത്തത്?' മറ്റൊരു കാഴ്ചക്കാരന്‍ അസ്വസ്ഥനായി. 

ഗോവന്‍ തീരത്ത് കൂടി വിനോദ സഞ്ചാരിയുടെ കാര്‍ ഡ്രൈവ് വീഡിയോ വൈറല്‍; പിന്നാലെ കേസ്, കാരണം ഇതാണ് !

Follow Us:
Download App:
  • android
  • ios