യേശുക്രിസ്തുവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ടൂറിൻ ആവരണത്തിൽ 38.7% ഇന്ത്യൻ ഡിഎൻഎ; പഠനം

Published : Apr 02, 2026, 02:02 PM ISTUpdated : Apr 02, 2026, 02:52 PM IST
Shroud of Turin

Synopsis

യേശുക്രിസ്തുവിനെ അടക്കം ചെയ്തതെന്ന് വിശ്വസിക്കുന്ന ടൂറിൻ തുണിയിൽ ഇന്ത്യൻ ഡിഎൻഎയുടെ സാന്നിധ്യം കണ്ടെത്തി. പുതിയ ജീനോമിക് പഠനങ്ങൾ പ്രകാരം, തുണിയിലെ 38.7% ഡിഎൻഎ ഇന്ത്യയുമായി ബന്ധപ്പെട്ടതാണ്, ഇത് പുരാതന ഇന്ത്യൻ തുണി വ്യാപാരത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ജനിതക സാന്നിധ്യം തിരിച്ചറിഞ്ഞു.

 

2000 വർഷങ്ങൾക്ക് മുമ്പ് യേശുക്രിസ്തുവിനെ കുരിശിൽ തറച്ച ശേഷം അടക്കം ചെയ്യുന്ന സമയത്ത് പൊതിഞ്ഞിരുന്നതെന്ന് വിശ്വാസികൾ കരുതുന്ന ടൂറിൻ തുണിയിൽ ഇന്ത്യൻ ഡിഎന്‍എയുടെ അംശമുണ്ടെന്ന് കണ്ടെത്തൽ. യേശുക്രിസ്തുവിന്‍റെ ആരാധനയുമായി ബന്ധപ്പെട്ട് ഇന്നും ഇറ്റലിയിൽ സംരക്ഷിക്കപ്പെടുന്ന ഈ ആവരണത്തിൽ നിന്നും വിവിധ വൻകരകളിൽ നിന്നുള്ള വിവിധ ജീവികളുടെയും സസ്യജാലങ്ങളുടെയും ജനിതക സാന്നിധ്യം ഗവേഷകർ തിരിച്ചറിഞ്ഞു. ഇതിലൊന്ന് ഇന്ത്യയിൽ നിന്നാണെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഇതോടെ ടൂറിൻ തുണിയെ കുറിച്ചുള്ള നീഗൂഢതയുടെ മൂടുപടം അധികം വൈകാതെ നീക്കാൻ കഴിയുമെന്ന് ഗവേഷകർ കരുതുന്നു.

ഇന്ത്യൻ ബന്ധം

നഗ്നനായ ഒരു മനുഷ്യന്‍റെ നെഗറ്റീവ് ചിത്രത്തോട് സാമ്യമുള്ള ചിത്രം അടങ്ങിയ ഒന്നാണ് ടൂറിൻ ആവരണം. കുരിശ് മരണത്തിന് ശേഷം യേശുക്രിസ്തുവിന്‍റെ ശവസംസ്കാരവുമായി ബന്ധമുണ്ടെന്ന് വിശ്വാസികൾ കരുതുന്ന ടൂറിൻ ആവരണം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള ആളുകളുമായി ബന്ധപ്പെട്ടിരിക്കാമെന്നാണ് പുതിയ ജീനോമിക് പഠനങ്ങൾ തെളിയിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ടത്തിൽ നിന്നും വന്നിരുന്ന പഴയകാല തുണി വ്യാപാരത്തിൽ നിന്നാകാം ഈ തുണി വാങ്ങിയതെന്ന് ഗവേഷക‍ർ അനുമാനിക്കുന്നു.

ടൂറിൻ ആവരണത്തിലെ ഡിഎൻഎയിൽ 38.7% വരെ ഇന്ത്യയുമായി ബന്ധപ്പെട്ടതാണെന്ന് പുതിയ കണ്ടെത്തൽ. "സിന്ധുനദീതടത്തിനടുത്തുള്ള പ്രദേശങ്ങളിൽ നിന്ന് ലിനൻ അല്ലെങ്കിൽ നൂൽ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട ചരിത്രപരമായ ഇടപെടലുകളുമായി ഇത് പഠനം ബന്ധപ്പെട്ടിരിക്കുന്നു. റബ്ബിനിക് പാഠമനുസരിച്ച് 'ഹിന്ദോയിൻ' എന്ന് ഇതിനെ വിളിക്കുന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. ചരിത്രാതീത കാലം മുതൽ തന്നെ തുണിത്തരങ്ങളുടെയും കരകൗശല വസ്തുക്കളുടെയും ഗുണനിലവാരത്തിന് പേരുകേട്ട സിന്ധു മേഖല പുരാതന പശ്ചിമേഷ്യയുമായും മധ്യകാല യൂറോപ്പുമായും വ്യാപാരം നടത്തിയിരുന്നുവെന്നതിന് ചരിത്രരേഖകളുണ്ട്. .

ടൂറിൻ തുണി

യേശുക്രിസ്തുവിന്‍റെ ശരീരം കുരിശിൽ നിന്ന് ഇറക്കിയ ശേഷം പൊതിയാൻ ഉപയോഗിച്ച തുണിയായി കത്തോലിക്കർ ബഹുമാനിക്കുന്ന 4.4m x 1.1m നീളമുള്ള ലിനൻ കഷണമാണ് ടൂറിൻ ആവരണം എന്ന് അറിയപ്പെടുന്നത്. ഒരു നഗ്നനായ മനുഷ്യന്‍റെ മങ്ങിയ ചിത്രം ഇതിൽ കാണാം. ഒപ്പം കുരിശുമരണവുമായി ബന്ധപ്പെട്ട മുറിവുകൾ കാണിക്കുന്ന ചില ചിഹ്നങ്ങളുമുണ്ട്. 1354 -ൽ ഫ്രാൻസിലെ ഒരു ഗ്രാമമായ ലിറിയിലെ കൊളീജിയറ്റ് പള്ളിയിൽ നിന്നാണ് ടൂറിൻ ആവരണത്തിന്‍റെ രേഖപ്പെടുത്തപ്പെട്ട ചരിത്രം ആരംഭിക്കുന്നത്. നൂറ്റാണ്ടുകളായി വിശ്വാസികൾ ഇതിനെ ആരാധിക്കുന്നു. അതേസമയം മറ്റ് ചിലർ ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നുമുണ്ട്. 1683 മുതൽ ഇറ്റാലിയൻ നഗരമായ ടൂറിനിലെ ഹോളി ഷ്രൗഡിന്‍റെ ചാപ്പലിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. അങ്ങനെയാണ് ഈ ആവരണത്തിന് ടൂറിൻ ആവരണമെന്ന പേരി ലഭിച്ചത്.

കുരിശുമരണത്തിന്‍റെ സമയത്ത് അതായത് എ.ഡി. 33 -ലാകാം ഇത് റോമിലെത്തിയതെന്ന് കരുതുന്നു. ബൈമ ബൊലോണുമായി ബന്ധപ്പെട്ട ഡിഎൻഎയും ഇന്ത്യയുമായി ബന്ധപ്പെട്ട മാതൃ ഡിഎൻഎയും ഒഴികെ, ആവരണത്തിലെ മനുഷ്യ ഡിഎൻഎയുടെ 55.6 % -ത്തിലധികം നിയർ ഈസ്റ്റിൽ നിന്നുള്ള വംശപരമ്പരകളുടെതാണെന്നും ഗവേഷകർ തിരിച്ചറിഞ്ഞു. അതേസമയം യൂറോപ്യൻ വംശപരമ്പരകളുടെ 5.5% ൽ താഴെ ഡിഎൻഎയെ ആവരണത്തിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞൊള്ളൂ. നൂറ്റാണ്ടുകളുടെ പഴക്കത്തിലൂടെ ആവരണത്തിൽ പറ്റിപ്പിടിച്ച അഴുക്ക് കാരണം യഥാർത്ഥ ഡിഎൻഎ കണ്ടെത്താൻ ഗവേഷകർക്ക് കഴിഞ്ഞിട്ടില്ലെന്നും ന്യൂസ് സയന്‍റിസ്റ്റ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഈ ആവരണം വിശ്വാസികൾ കരുതുന്നത് പോലെ ബൈബിളിലെ നസറേത്തിലെ യേശുവുമായി ബന്ധപ്പെട്ടതാണോയെന്നതിന് വ്യക്തമായൊരു ഉത്തരം നൽകാനും ഗവേഷകർക്ക് ആയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

മറ്റ് കണ്ടെത്തലുകൾ

മെഡിറ്ററേനിയൻ മേഖലയിലെ നിരവധി മൃഗങ്ങളുടെയും സസ്യങ്ങളുടെയും, അമേരിക്കയിൽ നിന്നുള്ള ഉരുളക്കിഴങ്ങ്, ചോളം തുടങ്ങിയ സസ്യങ്ങളുടെയും ഡിഎൻഎ അടയാളങ്ങളും ഈ ആവരണത്തിൽ നിന്നും ഗവേഷകർ വേർതിരിച്ചു. ഈ സ്ഥലങ്ങളിൽ നിന്നുള്ള ആളുകളുമായും വിഭവങ്ങളുമായും ഏതെങ്കിലും തരത്തിൽ ഈ ആവരണം ബന്ധപ്പെട്ടിരിക്കുന്നുവെന്നതിന് തെളിവായി ഈ ഡിഎൻഎ കണ്ടെത്തൽ. ഇറ്റാലിയൻ ഗവേഷകയായ ജിയാനി ബാർക്കാസിയ നേതൃത്വം നൽകിയ പഠനം 'ടൂറിൻ ഷ്രൗഡിലെ ഡിഎൻഎ ട്രെയ്‌സസ്: 1978 -ലെ ഔദ്യോഗിക സാമ്പിൾ കളക്ഷന്‍റെ മെറ്റാജെനോമിക്സ്' എന്ന തലക്കെട്ടോടെ bioRxiv -ൽ പ്രസിദ്ധീകരിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

മോഷ്ടിക്കപ്പെട്ട പണം തിരികെ വേണ്ടെന്ന് പറഞ്ഞെങ്കിലും താൻ മകനെ ഒരു മോഷ്ടാവായല്ല വളർത്തിയതെന്നായിരുന്നു ആ അമ്മയുടെ മറുപടി, വീഡിയോ
'കമ്പനിയെ വളർത്തിയത് ജീവനക്കാർ, യുദ്ധ സാഹചര്യത്തിൽ കൈവിടില്ലെ'ന്ന് ഇന്ത്യക്കാരനായ ഉടമ; തൊഴിലാളികൾക്ക് ജോലി സുരക്ഷാ ഉറപ്പ്