പനി വന്ന് അബോധാവസ്ഥയിലായ മൂന്ന് വയസുകാരിയെയും കൊണ്ട് റെഡ് സിഗ്നൽ മറികടന്ന് ടാക്സി ഡ്രൈവർ; അഭിനന്ദനവുമായി നെറ്റിസെൺസ്

Published : Jun 23, 2026, 08:06 AM IST
Rush Traffic

Synopsis

ചൈനയിലെ വുഹാനിൽ പനി ബാധിച്ച് അബോധാവസ്ഥയിലായ മൂന്ന് വയസുകാരിയെ ടാക്സി ഡ്രൈവർ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചു. കുട്ടിയെയും കൊണ്ട് ആശുപത്രിയിലേക്ക് ഓടിയ ഡ്രൈവറുടെ സമയോചിത ഇടപെടലാണ് യാന്യാൻ എന്ന കുട്ടിയുടെ ജീവൻ രക്ഷിച്ചത്. ഡ്രൈവറായ വാങ് തോയ്ക്ക് സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്.

 

നി വന്ന് അബോധാവസ്ഥയിലായ മൂന്ന് വയസുകാരിയെയും കൊണ്ട് ട്രാഫിക് സിഗ്നലുകളെ മറികടന്ന് പോയ ടാക്സി ഡ്രൈവർക്ക് ചൈനീസ് സമൂഹ മാധ്യമങ്ങളിൽ പ്രശംസ. കുട്ടിയെ സമയത്തിന് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെന്ന് ആശുപത്രി അധികൃതരും അറിയിച്ചു. ചൈനയിലെ ഹുബ്ലി പ്രവിശ്യയിലെ വുഹാനിൽ ജൂൺ 5 -നാണ് സംഭവം നടന്നതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

പനി മൂർച്ഛിച്ചു, മൂന്ന് വയസുകാരി അബോധാവസ്ഥയിൽ

പനി കൂടിയതിനെ തുടർന്ന് യാന്യാൻ എന്ന മൂന്ന് വയസുകാരി അബോസ്ഥാവസ്ഥയിലായി. ഈ സമയം കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ അമ്മ, ആംബുലൻസ്, ടാക്സി സർവ്വീസുകളുമായി ബന്ധപ്പെട്ടെങ്കിലും ആ സമയത്തെ ഗതാഗത തിരക്ക് കാരണം ആർക്കും തന്നെ എത്താൻ കഴിഞ്ഞില്ല. ഇതിനെ തുടർന്ന് കുട്ടിയെയും എടുത്ത് അമ്മയും അമ്മൂമ്മയും റോഡിലേക്ക് ഇറങ്ങുകയായിരുന്നു. ഈ സമയം അത് വഴി പോയ ഒരു ടാക്സി ഡ്രൈവർ വാങ് തോ, അവരെ സഹായിക്കാൻ തയ്യാറായി.

ടാക്സി ഡ്രൈവറുടെ രക്ഷാപ്രവർ‍ത്തനം

കുട്ടിയെ മടിയിലിരുത്തി അമ്മൂമ്മ പിന്നിലും അമ്മ മുന്നിലുമായിരുന്നു ഇരുന്നത്. യാത്രയിലുടനീളം ടാക്സി ഡ്രൈവർ വഴിയരികിലെ ട്രാഫിക് ഉദ്യോഗസ്ഥരോട് അത്യാസന്നയായ ഒരു കുട്ടി വാഹനത്തിലുണ്ടെന്ന് അറിയിക്കുകയും തങ്ങൾക്ക് കടന്ന് പോകാൻ ട്രാഫിക് നിയന്ത്രിക്കാനും അഭ്യർ‍ത്ഥിച്ചു. ഇതോടൊപ്പം അദ്ദേഹം ട്രാഫിക് നിയമങ്ങൾ തെറ്റിച്ച് കൊണ്ട് പലപ്പോഴും റോഡിലെ റെഡ് സിഗ്നൽ മറികടന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

യന്യാൻ അപകടനില തരണം ചെയ്തു

എന്നാൽ, ആശുപത്രിക്ക് അടുത്തെത്താറായപ്പോഴേക്കും ഗതാഗത കുരുക്ക് രൂക്ഷമാകുകയും ടാക്സി ഗതാഗത കുരുക്കിൽപ്പെടുകയും ചെയ്തു. ഇതോടെ ടാക്സി ഡ്രൈവർ കുട്ടിയെയും എടുത്ത് ആശുപത്രിയിലേക്ക് ഓടി. വഴിയിൽ വച്ച് ഒരു ഇലക്ട്രിക് സൈക്കിളുകാരൻ അവരെ സഹായിക്കാൻ തയ്യാറായി. ഒടുവിൽ തോങ്ജിയിലെ ആശുപത്രിയിലെത്തിച്ച കുട്ടിയെ ഉടനെ ഐസിയുവിലേക്ക് മാറ്റി. നിലവിൽ യാന്യാൻ അപകടനില തരണം ചെയ്തെന്നും അല്പം കൂടി വൈകിയിരുന്നെങ്കിൽ യാന്യാൻറെ ജീവൻ നഷ്ടമായേനെയെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

'സന്തോഷം മാത്രം'

കുട്ടി അപകട നില തരണം ചെയ്തതിന് പിന്നാലെ യാന്യാൻറെ കുടുംബം വാങ് തോയ്ക്ക് പരിതോഷികം സമ്മാനിക്കാൻ നിരവധി തവണ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം അത് സ്നേഹപൂ‍ർവ്വം നിരസിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിസന്ധിയിൽ ഒരാളെ സഹായിക്കാൻ കഴിയുന്നതിൽ പരം സന്തോഷം ഇല്ലെന്നും തന്‍റെ മൂല്യങ്ങളിൽ ഉറച്ച് നിൽക്കുന്നെന്നും 12 വർഷമായി വുഹാനിൽ ടാക്സി ഡ്രൈവറായ തനിക്ക് നഗരത്തലെ റോഡുകൾ വളരെ കൃത്യമായി അറിയാവുന്നത് കൊണ്ടാണ് അത്തരമൊരു ഘട്ടത്തെ മറികടക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വാങ് തോയ്ക്ക് അഭിനന്ദന പ്രവാഹമാണ്.

 

PREV
Read more Articles on
click me!

Recommended Stories

5,000 കോടിയുടെ അംബാനി കല്യാണം ഒന്നാമത്; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ 10 വിവാഹങ്ങൾ!
"ഒരു മണിക്കൂറിനുള്ളിൽ വീടൊഴിയണം"; വാടകക്കാരിയെ പെരുവഴിയിലാക്കിയ ക്രൂരത, ആരാണ് ഉത്തരവാദി? സർക്കാരോയെന്ന് യുവതി, വീഡിയോ