കിടപ്പുമുറിയുടെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ വേണമെന്ന് വീട്ടുടമ; തന്‍റെ സ്വകാര്യതയിലേക്കുള്ള നുഴഞ്ഞ് കയറ്റമെന്ന് വാടകക്കാരൻ

Published : Feb 21, 2026, 01:02 PM IST
Keys

Synopsis

ചെന്നൈയിൽ ഒരു യുവാവും വീട്ടുടമസ്ഥനും തമ്മിൽ മുറിയുടെ ഡ്യൂപ്ലിക്കേറ്റ് താക്കോലിനെച്ചൊല്ലി തർക്കം ഉടലെടുത്തു. സ്വകാര്യതയെ ബാധിക്കുമെന്നതിനാൽ താക്കോൽ നൽകാൻ യുവാവ് വിസമ്മതിച്ചതോടെ, സംഭവം വാടകക്കാരുടെ അവകാശങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു.

 

വാടക വീടുകളിലെ സ്വകാര്യതയെക്കുറിച്ചും വാടകക്കാരുടെ അവകാശങ്ങളെക്കുറിച്ചുമുള്ള പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ് ചെന്നൈയിൽ നിന്നുള്ള ഒരു കുറിപ്പ്. മുറിയുടെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ തനിക്ക് നൽകണമെന്ന വീട്ടുടമസ്ഥന്‍റെ വിചിത്രമായ ആവശ്യം ഒരു യുവാവിനെ നിയമപോരാട്ടത്തിന്‍റെ വക്കിലെത്തിച്ചിരിക്കുകയാണ്.

കിടപ്പുമുറിയുടെ പൂട്ട്

വീട്ടുടമസ്ഥനും കുടുംബവും താമസിക്കുന്ന അതേ കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിലാണ് യുവാവ് താമസിക്കുന്നത്. മുറി വാടകയ്‌ക്കെടുത്ത സമയത്ത് ഇല്ലാതിരുന്ന പുതിയ നിബന്ധനയുമായി വീട്ടുടമസ്ഥൻ പെട്ടെന്ന് രംഗത്തെത്തുകയായിരുന്നുവെന്ന് യുവാവ് റെഡ്ഡിറ്റിൽ എഴുതി. തന്‍റെ കിടപ്പുമുറിയിൽ സ്വന്തം പൂട്ട് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉടമ, അത് മാറ്റി താൻ നൽകുന്ന പൂട്ട് ഉപയോഗിക്കണമെന്നും അതിന്‍റെ സ്പെയർ കീ താൻ സൂക്ഷിക്കുമെന്നും നിർബന്ധം പിടിച്ചെന്നാണ് യുവാവിന്‍റെ ആരോപണം.

എപ്പോൾ വേണമെങ്കിലും മുറി പരിശോധിക്കും

മുറി വൃത്തിയാക്കാനും പരിശോധനകൾ നടത്താനും തനിക്ക് എപ്പോൾ വേണമെങ്കിലും പ്രവേശിക്കാനുള്ള അനുവാദം വേണമെന്നും ഉടമ പറഞ്ഞതായും യുവാവ് എഴുതി. മുൻപ് നടന്ന ഒരു തീപിടുത്തം ചൂണ്ടിക്കാട്ടി, അടിയന്തര സാഹചര്യങ്ങളിൽ മുറി തുറക്കാൻ താക്കോൽ അത്യാവശ്യമാണെന്നായിരുന്നു വീട്ടുമസ്ഥന്‍റെ ന്യായം. എന്നാൽ, തന്‍റെ സ്വകാര്യതയെ ബാധിക്കുന്ന ഈ തീരുമാനത്തോട് യുവാവ് വിയോജിച്ചു. പരിശോധനകൾക്ക് താൻ തയ്യാറാണെന്നും എന്നാൽ, അത് മുൻകൂട്ടി സമയം നിശ്ചയിച്ച് തന്‍റെ സാന്നിധ്യത്തിലായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. "മുറി വാടകയ്‌ക്കെടുക്കുന്ന സമയത്ത് ഇത്തരം കാര്യങ്ങൾ സംസാരിച്ചിരുന്നില്ല, കരാറിലും ഇതിനെക്കുറിച്ച് പരാമർശമില്ല," എന്ന് യുവാവ് റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

അമ്മ ഉപേക്ഷിച്ചു, പിന്നാലെ മറ്റുള്ളവരും; ഒടുവിൽ ഏഴ് മാസം പ്രായമുള്ള മക്കാക്കുവിന് കൂട്ട് കളിപ്പാട്ടം; ഏറ്റെടുത്ത് നെറ്റിസെന്‍സും

 

 

'പ്ലാസ്റ്റിക് ഈറ്റിംഗ്' ചൈനയിൽ വൈറലായി പുതിയ ഭാരം കുറയ്ക്കൽ ഭക്ഷണ രീതി; അങ്ങേയറ്റം അപകടകരമെന്ന് വിദഗ്ദർ, വീഡിയോ

ടോക്സിക്ക് വീട്ടുടമ

ഈ വിഷയം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് കാരണമായി. വീട്ടുടമസ്ഥന്‍റെ പെരുമാറ്റം അങ്ങേയറ്റം തെറ്റാണെന്നും അടിയന്തര സാഹചര്യമെന്ന വാദം വെറുമാരു വാദം മാത്രമാണെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. വാടകക്കരാറിൽ ഇല്ലാത്ത കാര്യങ്ങൾ ചെയ്യാൻ വാടകക്കാരനെ നിർബന്ധിക്കാൻ ഉടമയ്ക്ക് അവകാശമില്ലെന്നും അനുവാദമില്ലാതെ ആരെങ്കിലും മുറിയിൽ കയറുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ ക്യാമറകൾ സ്ഥാപിക്കണമെന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു. സ്വകാര്യത ലംഘിക്കപ്പെട്ടാൽ പോലീസിന്‍റെ സഹായം തേടാൻ മടിക്കരുതെന്നും അഭിപ്രായങ്ങൾ ഉയർന്നു. ഇത്തരത്തിൽ അനാവശ്യ നിയന്ത്രണങ്ങൾക്ക് ശ്രമിക്കുന്ന ഉടമസ്ഥരുള്ള സ്ഥലത്ത് നിന്ന് എത്രയും പെട്ടെന്ന് താമസം മാറുന്നതാണ് ഉചിതമെന്നും ചിലർ നിർദ്ദേശിച്ചു.

തമിഴ്‌നാട്ടിലെ വാടക നിയമം

തമിഴ്‌നാട്ടിലെ പുതിയ വാടക നിയമങ്ങൾ (TNRRRLT Act) അനുസരിച്ച്, ഒരു വസ്തു വാടകയ്ക്ക് നൽകിക്കഴിഞ്ഞാൽ അവിടെ പ്രവേശിക്കാൻ ഉടമയ്ക്ക് പരിമിതമായ അവകാശങ്ങൾ മാത്രമേയുള്ളൂ. അറ്റകുറ്റപ്പണികൾക്കോ മറ്റോ കയറണമെങ്കിൽ 24 മണിക്കൂർ മുമ്പ് നോട്ടീസ് നൽകണം. അടിയന്തര സാഹചര്യങ്ങൾ ഒഴികെ മറ്റൊന്നിനും വാടകക്കാരന്‍റെ അനുവാദമില്ലാതെ മുറി തുറക്കാൻ ഉടമയ്ക്ക് അവകാശമില്ല.

 

PREV
Read more Articles on
click me!

Recommended Stories

ടാറ്റാ.. ബൈ ബൈ.. ഗുഡ്ബൈ! ഇന്ന് 'ബ്രേക്ക്അപ്പ് ഡേ' ; കണ്ണീരല്ല, കരിയറാണ് മെയിൻ
ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്തത് മുതലാളി, ദിവസവേതനക്കാരന് 17.4 കോടി നികുതി അടയ്ക്കാൻ നോട്ടീസ് !