കുട്ടികളെ ഉപയോ​ഗിച്ച് മയക്കുമരുന്ന് കടത്ത്, യുകെയിൽ ഇന്ത്യൻ വംശജയ്‍ക്ക് തടവ്

Published : Jun 27, 2023, 04:59 PM IST
കുട്ടികളെ ഉപയോ​ഗിച്ച് മയക്കുമരുന്ന് കടത്ത്, യുകെയിൽ ഇന്ത്യൻ വംശജയ്‍ക്ക് തടവ്

Synopsis

സറീന അടങ്ങുന്ന ​ഗാങ്ങിനെ കുറിച്ച് പൊലീസ് അന്വേഷിച്ച് തുടങ്ങിയിട്ട് ഒരു വർഷത്തോളമായി. കഴിഞ്ഞ ജൂലൈയിൽ 16 -വയസുള്ള ഒരു ആൺകുട്ടിയെ ഫാർൺബറോയിൽ നിന്നും വലിയ അളവിൽ നിരോധിത മയക്കുമരുന്നുകളുമായി പിടിച്ചിരുന്നു.

പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപയോ​ഗിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച് യുകെ -യിൽ അറസ്റ്റിലായ ആറ് പേരിൽ ഇന്ത്യൻ വംശജയും. ലണ്ടനിലും ബർമിംഗ്ഹാമിലും മയക്കുമരുന്ന് വിതരണം നിയന്ത്രിക്കുന്ന, ബോൺമൗത്തിൽ അവ വിതരണം ചെയ്യുന്ന സംഘത്തിലെ അംഗമായി പ്രവർത്തിച്ചതിനാണ് സറീന ദുഗ്ഗലെന്ന ഇന്ത്യൻ വംശജയെ കഴിഞ്ഞ ആഴ്ച ഏഴ് വർഷത്തെ തടവിന് ശിക്ഷിച്ചത്. 

ഏഴ് ആഴ്‌ചത്തെ വിചാരണയ്‌ക്കൊടുവിൽ ഗ്രൂപ്പിലെ അഞ്ച് അംഗങ്ങൾ കുറ്റക്കാരാണെന്ന് കഴിഞ്ഞ മാസം ബോൺമൗത്ത് ക്രൗൺ കോടതി കണ്ടെത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സറീനയും കുറ്റക്കാരിയാണ് എന്ന് ഇതേ കോടതി കണ്ടെത്തിയിരിക്കുന്നത്. 

അത്യന്തം അപകടകാരി, കാളകൂടവിഷം, വീഡിയോ സന്ദേശവുമായി കേരള പൊലീസ്; ഹൃദയാഘാതത്തിന് കാരണമാകും, രാസലഹരി ഉപേക്ഷിക്കാം

അതേസമയം, കുട്ടികളുടെയടക്കം ഇടയിൽ മയക്കുമരുന്ന് വ്യാപിക്കുന്നത് കൂടിയതോടെ മെട്രോ പൊളിറ്റൻ പൊലീസിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ ഒറോച്ചി എന്ന പേരിൽ മയക്കുമരുന്നിന്റെ വിൽപനയും വ്യാപനവും തടയാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതുപോലെ പ്രസ്തുത ഓപ്പറേഷന്റെ ഭാ​ഗമായി രാജ്യത്തിൻ‌റെ രണ്ട് ഭാ​ഗങ്ങളിൽ നിന്നായി കാണാതെയായ രണ്ട് കുട്ടികളെ കണ്ടെത്തുകയും ആവശ്യമായ പിന്തുണ നൽകുകയും ചെയ്തിട്ടുണ്ട്. ഭാവിയിൽ കുട്ടികൾ മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേക്ക് തിരിയാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിരിക്കുന്നു എന്നും പൊലീസ് പറയുന്നു. 

സറീന അടങ്ങുന്ന ​ഗാങ്ങിനെ കുറിച്ച് പൊലീസ് അന്വേഷിച്ച് തുടങ്ങിയിട്ട് ഒരു വർഷത്തോളമായി. കഴിഞ്ഞ ജൂലൈയിൽ 16 -വയസുള്ള ഒരു ആൺകുട്ടിയെ ഫാർൺബറോയിൽ നിന്നും വലിയ അളവിൽ നിരോധിത മയക്കുമരുന്നുകളുമായി പിടിച്ചിരുന്നു. ഇതോടെയാണ് ​ഗാങ്ങിനെ കുറിച്ച് പൊലീസ് അന്വേഷിച്ച് തുടങ്ങുന്നത്. 

ഖത്തറില്‍ താമസസ്ഥലത്ത് വന്‍ മയക്കുമരുന്ന് ശേഖരവുമായി രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

കുട്ടിയിൽ നിന്നും അന്ന് ഒരു മൊബൈൽ ഫോണും പിടിച്ചെടുത്തിരുന്നു. പിന്നാലെ, അവന് ആവശ്യമായ പിന്തുണയും സഹായവും നൽകി അവനെ വിട്ടയക്കുകയായിരുന്നു. പിന്നാലെ, മയക്കുമരുന്ന് ​ഗാങ്ങുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ സറീന അടക്കമുള്ളവർ‌ അറസ്റ്റിലായി. പതിനാറുകാരനടക്കമുള്ള പ്രായപൂർത്തിയാവാത്ത കുട്ടികളെ സംഘം മയക്കുമരുന്നിന്റെ വിൽപ്പനയ്ക്ക് വേണ്ടി ഉപയോ​ഗിക്കുന്നു എന്നും കണ്ടെത്തി. 

PREV
Read more Articles on
click me!

Recommended Stories

യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?