529 ദിവസങ്ങൾ, ഉടമയുടെ മണമുള്ള വസ്ത്രം തുണച്ചു, ഒടുവിൽ വലേരിയെ കണ്ടെത്തി

Published : Apr 27, 2025, 11:08 AM IST
529 ദിവസങ്ങൾ, ഉടമയുടെ മണമുള്ള വസ്ത്രം തുണച്ചു, ഒടുവിൽ വലേരിയെ കണ്ടെത്തി

Synopsis

വലേരിയുടെ ഉടമ ധരിച്ചിരുന്ന അയാളുടെ മണമുള്ള ടീ-ഷർട്ടാണ് അവളെ കണ്ടെത്തുന്നതിൽ നിർണായകമായ പങ്ക് വഹിച്ചത് എന്നാണ് കം​ഗള ഡയറക്ടർമാരായ ജാരെഡും ലിസ കരാനും പറഞ്ഞത്.

നായകളെ കാണാതാവുന്ന സംഭവം എവിടേയും പുതിയതല്ല. എന്നാൽ, ഓസ്ട്രേലിയയിൽ കാണാതായ ഒരു നായ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അത് ഓസ്ട്രേലിയയിലെ കം​ഗാരു ഐലൻഡിൽ കാണാതായ വലേരി എന്ന നായയായിരുന്നു. വലേരിക്ക് വേണ്ടിയുള്ള തിരച്ചിലും രക്ഷാപ്രവർത്തനവുമെല്ലാം ലോകമെമ്പാടുമുള്ള മൃ​ഗസ്നേഹികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 

സി‌എൻ‌എന്നിലെ ഒരു റിപ്പോർട്ട് അനുസരിച്ച് 529 ദിവസങ്ങൾക്ക് ശേഷമാണ് ഒടുവിൽ വലേരിയെ കണ്ടെത്തിയത്. പിന്നാലെ, വലേരിയെ കണ്ടെത്തിയതിൽ തങ്ങൾ വളരെ അധികം സന്തോഷത്തിലാണ് എന്നാണ് കംഗള വൈൽഡ്‌ലൈഫ് റെസ്‌ക്യൂവിലെ വളണ്ടിയർ പറഞ്ഞത്.

തന്റെ ഉടമകളായ ന്യൂ സൗത്ത് വെയിൽസിൽ നിന്നുള്ള ജോർജിയ ഗാർഡ്‌നർ, ജോഷ് ഫിഷ്‌ലോക്ക് ദമ്പതികളോടൊപ്പമുള്ള ഒരു യാത്രയ്ക്കിടെയാണ് ഒരു ക്യാമ്പ് സൈറ്റിൽ തന്റെ കൂടാരത്തിൽ നിന്ന് വലേരിയെ കാണാതായത്. വലേരിക്കു വേണ്ടിയുള്ള അന്വേഷണത്തിനിടെ തുടർന്നുള്ള മാസങ്ങളിൽ, അവളെ പലയിടങ്ങളിലും കണ്ടതായി റിപ്പോർട്ടുകൾ പുറത്തുവരാൻ തുടങ്ങി. പക്ഷേ, മനുഷ്യരെയോ വാഹനങ്ങളെയോ കണ്ടപ്പോൾ അവൾ ഓടിപ്പോവുകയായിരുന്നു. അതിനാൽ തന്നെ അവളെ ഉടമകൾക്ക് തിരികെ കിട്ടിയില്ല. 

വലേരിയുടെ ഉടമ ധരിച്ചിരുന്ന അയാളുടെ മണമുള്ള ടീ-ഷർട്ടാണ് അവളെ കണ്ടെത്തുന്നതിൽ നിർണായകമായ പങ്ക് വഹിച്ചത് എന്നാണ് കം​ഗള ഡയറക്ടർമാരായ ജാരെഡും ലിസ കരാനും പറഞ്ഞത്. ആ ടി ഷർട്ട് ഉപയോ​ഗിച്ചാണ് അവർ‌ വലേരിയുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിച്ചത്. 

വലേരിക്ക് വേണ്ടിയുള്ള തിരച്ചിലിനിടെ നിരവധി സോഷ്യൽ മീഡിയാ പോസ്റ്റുകളും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു. എന്തായാലും, അവളെ തിരികെ കിട്ടിയതിൽ എല്ലാവരും ഇപ്പോൾ വലിയ സന്തോഷത്തിലാണ്. സന്നദ്ധപ്രവർത്തകരുടെയും മറ്റ് സംഘടനകളുടെയും ആഴ്ചകൾ നീണ്ട അക്ഷീണ പ്രയത്നത്തിനൊടുവിൽ വലേരിയെ കണ്ടെത്തി. അവൾ സുരക്ഷിതയും ആരോഗ്യവതിയും ആണ് എന്നാണ് കം​ഗള പ്രസ്താവനയിൽ പറയുന്നത്.

നിരവധിപ്പേരാണ് വലേരിയെ കണ്ടെത്തിയതിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് പോസ്റ്റുകൾ പങ്കുവച്ചിരിക്കുന്നത്. 

ശരിക്കും നോക്കിപ്പഠിച്ചോണം, അങ്ങനെയല്ല ദേ ഇങ്ങനെ; കുട്ടിയാനയെ പുല്ലുതിന്നാൻ പഠിപ്പിക്കുന്ന അമ്മയാന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്