-കുട്ടിയാന അമ്മയാനയിൽ നിന്നും എങ്ങനെയാണ് പുല്ല് തിന്നുന്നത് എന്ന് പഠിക്കുന്നു. ഒരു ചെറുതരി മണ്ണ് പോലും വയറ്റിനകത്തേക്ക് ചെല്ലുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നു- എന്നാണ് പർവീൺ കസ്വാൻ വീഡിയോയുടെ കാപ്ഷനിൽ പറയുന്നത്. 

കാട്ടിലെ കാഴ്ചകൾ കാണാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. ഇന്ന് സോഷ്യൽ മീഡിയ വളരെ അധികം സജീവമായതുകൊണ്ട് തന്നെ അത്തരത്തിലുള്ള അനേകം വീഡിയോകൾ നമുക്ക് മുന്നിൽ എത്താറുമുണ്ട്. വന്യമൃ​ഗങ്ങളുടെ പെരുമാറ്റവും മറ്റും നമുക്ക് ഇത്രയേറെ പരിചിതമാവാനും സോഷ്യൽ മീഡിയയിൽ വരുന്ന വീഡിയോകൾ കാരണമായിത്തീർന്നിട്ടുണ്ട്. അതിൽ തന്നെ ആനകളുടെ അനേകം വീഡിയോകൾ നാം കണ്ടിട്ടുണ്ടാവും. 

വളരെ അധികം ബുദ്ധിയുള്ള മൃ​ഗങ്ങളാണ് ആനകൾ. കുട്ടിയാനകളെ മിക്കവാറും എല്ലാ കാര്യങ്ങളും പഠിപ്പിക്കുന്നത് അമ്മയാനകളാവും. അത് തന്നെയാണ് ഈ വീഡിയോയിലും കാണാൻ സാധിക്കുക. എങ്ങനെയാണ് പുല്ല് തിന്നേണ്ടത് എന്നാണ് അമ്മയാന കുട്ടിയാനയെ പഠിപ്പിക്കുന്നത്. 

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ പർവീൺ കസ്വാനാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. അതിൽ കുട്ടിയാനയും അമ്മയാനയും ഒരുമിച്ച് കറങ്ങി നടക്കുന്നത് കാണാം. അതിനിടയിൽ അമ്മയാന ഭക്ഷണം അകത്താക്കുന്നതിന് വേണ്ടി അല്പനേരം നിൽക്കുന്നതാണ് പിന്നീട് കാണുന്നത്. പിന്നീടുള്ള കാഴ്ചയാണ് ശരിക്കും കൗതുകം പകരുന്നത്. അത് പുല്ല് തിന്നുന്നതിനു മുമ്പ്, തന്റെ തുമ്പിക്കൈയും കാലും ഉപയോഗിച്ച് വേരുകളിൽ നിന്നുള്ള മണ്ണും മറ്റും നീക്കം ചെയ്യുകയാണ്. അതുവഴി കുറച്ച് മണ്ണുപോലും തന്റെ വായിൽ വീഴുന്നില്ലെന്നും ആന ഉറപ്പിക്കുന്നു. കുട്ടിയാന അമ്മ എന്താണ് ചെയ്യുന്നത് എന്ന് നിരീക്ഷിക്കുന്നുണ്ട്. 

Scroll to load tweet…

-കുട്ടിയാന അമ്മയാനയിൽ നിന്നും എങ്ങനെയാണ് പുല്ല് തിന്നുന്നത് എന്ന് പഠിക്കുന്നു. ഒരു ചെറുതരി മണ്ണ് പോലും വയറ്റിനകത്തേക്ക് ചെല്ലുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നു- എന്നാണ് പർവീൺ കസ്വാൻ വീഡിയോയുടെ കാപ്ഷനിൽ പറയുന്നത്. 

സ്വതവേ നെറ്റിസൺസിന് ആനകളുടെ വീഡിയോകൾ ഇഷ്ടമാണ്. ഈ വീഡിയോയ്ക്കും അതുപോലെ ഒരുപാടുപേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്. എത്ര മനോഹരമായ വീഡിയോയാണ് ഇത് എന്നും പലരും അഭിപ്രായപ്പെട്ടു. 

'ഒടുവിൽ ഇന്ത്യക്കാരിയായി', ആഹ്ലാദമടക്കാനാവുന്നില്ല, പാസ്പോർട്ടുമായി റഷ്യൻ യുവതി, വിമർശിച്ചവർക്ക് മറുപടിയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം