55000 വാടകയുള്ള ഫ്ലാറ്റ് ഒഴിഞ്ഞു; 1.75 ലക്ഷത്തിന്‍റെ ഡെപ്പോസിറ്റ് കൊടുക്കാതെ ഉടമ; മെയ്ന്‍റനന്‍സ് ഫീയെന്ന്

Published : Jan 27, 2025, 09:07 PM IST
55000 വാടകയുള്ള ഫ്ലാറ്റ് ഒഴിഞ്ഞു; 1.75 ലക്ഷത്തിന്‍റെ ഡെപ്പോസിറ്റ് കൊടുക്കാതെ ഉടമ;  മെയ്ന്‍റനന്‍സ് ഫീയെന്ന്

Synopsis

ഫ്ലാറ്റിലുണ്ടായ വാട്ടർ ലീക്കേജ് ശരിയാക്കാന്‍ ഫ്ലാറ്റ് ഉടമ തയ്യാറാകാത്തതിനെ തുടർന്ന് വാടക്കാര്‍ തന്നെ ഒരു ലക്ഷം രൂപ ചെലവഴിച്ച് തകരാര്‍ പരിഹരിച്ചു. പക്ഷേ, വീടൊഴിയാന്‍ നേരത്ത് ഡിപ്പോസിറ്റ് തുക നല്‍കാനും അയാൾ തയ്യാറായില്ലെന്നും കുറിപ്പില്‍ പറയുന്നു. 

ബെംഗളൂരുവിലെ വീട്ടുടമകളെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന പരാതികൾക്ക് ഒരു അവസാനവുമില്ല. പലപ്പോഴും അത് അമിത വാടകയെ കുറിച്ചായിരിക്കും. അല്ലെങ്കില്‍ വാടക വീട്ടിലേക്ക് സുഹൃത്തുക്കളോ മറ്റോ വരുന്നതിനെ ചൊല്ലിയാകും. എന്നാല്‍, സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഏറ്റവും പുതിയ പരാതിയിൽ അത് വാടക വീട് ഒഴിയുമ്പോൾ വീട്ടുടമ ഡെപ്പോസിറ്റ് തടഞ്ഞ് വച്ചതിനെ കുറിച്ചായിരുന്നു. സ്റ്റാർട്ട് അപ്പ് സംരംഭകനായ ശ്രാവൺ ടിക്കൂ തന്‍റെ ലിങ്ക്ഡിന്‍ അക്കൌണ്ടിലാണ് ഇത്തരമൊരു പരാതി പങ്കുവച്ചത്. 

ബെംഗളൂരുവില്‍ രണ്ട് ബെഡ്റൂമുള്ള ഒരു ഫ്ലാറ്റിന് 55,000 രൂപ എന്ന കനത്ത വാടക കൊടുത്താണ് ദമ്പതികൾ താമസിച്ചത്. ഇതിനിടെ ഫ്ലാറ്റില്‍ വാട്ടർ ലീക്കേജിന്‍റെ പ്രശ്നമുണ്ടായപ്പോൾ, ഫ്ലാറ്റ് ഉടമ വാടകക്കാരുടെ ഫോണ്‍ കോളുകൾക്ക് മറുപടി പറയാന്‍ പോലും തയ്യാറായില്ല. ഒടുവില്‍, ഫ്ലാറ്റ് മെന്‍റനന്‍സില്‍ അന്വേഷിച്ചപ്പോൾ അത് താമസക്കാരുടെ പ്രശ്നമാണെന്നും അവരാണ് അത് പരിഹരിക്കേണ്ടതെന്നുമാണ് മറുപടി ലഭിച്ചത്. ഒടുവില്‍ ഏതാണ്ട് ഒരു ലക്ഷം രൂപ ചെലവാക്കി ദമ്പതികൾക്ക് പ്രശ്നം പരിഹരിക്കേണ്ടിവന്നെന്ന് ശ്രാവൺ എഴുതി. 

എന്നാല്‍, പ്രശ്നം അവിടം കൊണ്ടും അവസാനിച്ചില്ല. ദമ്പതികൾ വീടൊഴിയാന്‍ നേരത്ത് ഡെപ്പോസിറ്റായി നല്‍കിയ 1.75 രൂപ തിരിച്ച് ചോദിച്ചപ്പോൾ, ഡെപ്പോസിറ്റ് തിരികെ കൊടുക്കാന്‍ ഫ്ലാറ്റ് ഉടമ തയ്യാറായില്ല. മാത്രമല്ല, 'നിങ്ങൾ എന്താണെന്ന് വച്ചാല്‍ ചെയ്തോളൂ. അതില്‍ ഇത് മാത്രമേയുള്ളൂ തീരുമാനം' എന്ന ധാര്‍ഷ്ട്യം നിറഞ്ഞ മറുപടിയായിരുന്നു ഫ്ലാറ്റ് ഉടമയില്‍ നിന്നും ഉണ്ടായതെന്നും ശ്രവണ്‍ എഴുതുന്നു. ഒടുവില്‍, ദമ്പതികൾക്ക് മറ്റ് ഗത്യന്തരമില്ലാതെ ഡെപ്പോസിറ്റ് തുക തിരിച്ച് ലഭിക്കാതെ ഫ്ലാറ്റ് ഒഴിയേണ്ടിവന്നെന്നും ശ്രാവണ്‍ കൂട്ടിച്ചേര്‍ത്തു.

Read More: ഹോംവർക്ക് ചെയ്യാത്തതിന് വഴക്ക് പറഞ്ഞു, അച്ഛന്‍റെ മയക്കുമരുന്ന് ശേഖരം പോലീസിന് കാട്ടിക്കൊടുത്ത് മകൻ; അറസ്റ്റ്

Watch Video: അയൽപക്കത്തെ 'ചൂൽത്തല്ല്' വീഡിയോ വൈറൽ; ചേച്ചി, 'സ്വച്ഛ്ഭാരത്' കാര്യമായി എടുത്തെന്ന് സോഷ്യൽ മീഡിയ

തദ്ദേശീയരല്ലാത്തവരെ ബെംഗളൂരുകാര്‍ പുതിയ വഴികളിലൂടെ പരമാവധി പിഴിയുകയാണെന്നും ഇത് ഒറ്റപ്പെട്ടൊരു കേസല്ലെന്നും ഇത്തരം സംഭവങ്ങൾ ബെംഗളൂരുവില്‍ സാധാരണമാണെന്നും ശ്രാവണ്‍ എഴുതുന്നു. ഒപ്പം ബെംഗളൂരുവില്‍ താമസിക്കാനെത്തുന്നവര്‍ക്ക് അദ്ദേഹം തന്‍റെ വകയായി ഒരു ഉപദേശവും നല്‍ക്കുന്നു. 'നിങ്ങളെ ബഹുമാനിക്കുന്നവര്‍ക്ക് വേണ്ടി സമയം ചെലവഴിക്കുക. വീടുകൾ വാടകയ്ക്ക് എടുക്കുമ്പോഴും വാങ്ങുമ്പോഴും പ്രത്യേകം ജാഗ്രത പാലിക്കുക. അങ്ങനെയല്ലായെങ്കില്‍ പലരുടെയും സ്വപ്നമായ നഗരം ഒരു പേടിസ്വപ്നമായി മാറു'മെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Watch Video: 'എന്‍റെ ഭർത്താവിനെ തല്ലുന്നോ?'; അധ്യാപികയുടെ ഭർത്താവിനെ ബെൽറ്റ് കൊണ്ട് അടിക്കുന്ന പ്രിൻസിപ്പലിന്‍റെ വീഡിയോ

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ