വിദ്യാഭ്യാസ വായ്പ പോലും തിരിച്ചടക്കാനാവുന്നില്ല, നാട്ടിലേക്ക് വരണോ? യുകെയിൽ നിന്നും ദമ്പതികൾ

Published : Apr 05, 2026, 04:33 PM IST
UK

Synopsis

ഉപരിപഠനത്തിനായി യുകെയിലെത്തിയ ഇന്ത്യൻ ദമ്പതികളുടെ പോസ്റ്റാണ് ഇപ്പോള്‍ റെഡ്ഡിറ്റില്‍ ശ്രദ്ധിക്കപ്പെടുന്നത്. യോഗ്യതയ്ക്കനുസരിച്ച ജോലി കണ്ടെത്താനായില്ല. വിദ്യാഭ്യാസ വായ്പ പോലും തിരിച്ചടക്കാൻ പ്രയാസമാണെന്നാണ് പോസ്റ്റില്‍ പറയുന്നത്. 

ഉയർന്ന ശമ്പളവും നല്ല ജീവിതവും സ്വപ്നം കണ്ട് യുകെയിലേക്ക് വിമാനം കയറുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കൂടുകയാണ്. അതേസമയം തന്നെ അവിടെ ജോലി കണ്ടെത്താനാകാതെ പ്രതിസന്ധിയിലാകുന്നവരും കുറവല്ല. അതുപോലെ, ഉപരിപഠനത്തിന് ശേഷം യുകെയിൽ ജോലി കണ്ടെത്താൻ പ്രയാസപ്പെടുന്ന ഇന്ത്യൻ ദമ്പതികൾ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഏകദേശം ഒരു വർഷമായി ഇവർ യുകെയിൽ ജോലി അന്വേഷിക്കുന്നുണ്ടത്രെ. എന്നാൽ, ഇതുവരെ സ്ഥിരമായ ഒരു ജോലി കണ്ടെത്താൻ ഇവർക്ക് സാധിച്ചില്ല. മൊബൈൽ ആപ്പ് ഡെവലപ്‌മെന്റിൽ ആറ് വർഷത്തെ പ്രവൃത്തിപരിചയമുള്ള ഭർത്താവിന് പോലും യോഗ്യതയ്‌ക്കനുസരിച്ചുള്ള ഒരു ജോലി ലഭിച്ചില്ല. നിലവിൽ പാർട്ട് ടൈം ജോലികളിലൂടെയാണ് ജീവിതച്ചെലവ് കണ്ടെത്തുന്നത് എന്നും ഇവർ പറയുന്നു.

പഠനത്തിനായി എടുത്ത 20 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയും തിരിച്ചടക്കാനുണ്ട്. യുകെയിലെ പാർട്ട് ടൈം വരുമാനം കൊണ്ട് വായ്പ തിരിച്ചടയ്ക്കാൻ സാധിക്കുന്നില്ല. നാട്ടിലെ സമ്പാദ്യത്തിൽ നിന്നാണ് നിലവിൽ ഇഎംഐ അടക്കുന്നത്. ഇതിനിടയിലാണ് പൂനെയിലെ ഒരു കമ്പനിയിൽ നിന്നും ഭർത്താവിന് 21 ലക്ഷം രൂപ വാർഷിക ശമ്പളത്തിൽ ഒരു ജോലി ഓഫർ കിട്ടുന്നത്. ഇതോടെ യുകെയിൽ തുടരണോ അതോ സുരക്ഷിതമായ ഭാവിക്കായി ഇന്ത്യയിലേക്ക് മടങ്ങണോ എന്നാണ് ഇവർ ചോദിക്കുന്നത്. ഇനിയും ഒന്നര വർഷത്തെ വിസ കാലാവധി കൂടി ഇവർക്ക് ബാക്കിയുണ്ട്.

 

 

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി വന്നത്. വായ്പ തിരിച്ചടയ്ക്കാനുള്ളതിനാൽ തന്നെ പൂനെയിലെ ജോലി സ്വീകരിച്ച് നാട്ടിലേക്ക് മടങ്ങുന്നതാണ് ബുദ്ധിയെന്ന് പലരും അഭിപ്രായപ്പെട്ടു. വിസ കാലാവധി ബാക്കിയുള്ളതിനാൽ കുറച്ചുകൂടി കാലം അവിടെ തുടരുന്നതാണ് കരിയറിലെ വളർച്ചയ്ക്ക് നല്ലതാണ് എന്നാണ് മറ്റ് പലരും അഭിപ്രായപ്പെട്ടത്. ഭർത്താവ് നാട്ടിലെ ജോലിയിൽ പ്രവേശിക്കണമെന്നും ഭാര്യ യുകെയിൽ ജോലി തിരയുന്നത് തുടരണമെന്നുമായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം.

 

PREV
Read more Articles on
click me!

Recommended Stories

നായയെ അയൽവാസി വിഷം വച്ചുകൊന്നു, ജോലി പോലും രാജിവച്ച് നിയമപഠനം, 3 വർഷം യുവതിയുടെ പോരാട്ടം
ഭാര്യയെ പിരിച്ചുവിട്ടതിന്റെ ദേഷ്യം, സലൂൺ ഉടമയെ കൂട്ടാളികളുമായെത്തി മർദ്ദിച്ച് ഭർത്താവ്, സിസിടിവി ദൃശ്യങ്ങൾ വൈറൽ