
ഇന്നലെ രാത്രിയോടെ അപ്രതീക്ഷിതമായി പെയ്ത അതിതീവ്ര മഴ, ടെക്സാസ് സംസ്ഥാനത്ത് മിന്നൽ പ്രളയമാണ് സൃഷ്ടിച്ചത്. ഏതാണ്ട് 24 ഒളം പേര്‍ മരിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ. സംസ്ഥാനത്തെ ഒരു സ്കൂളിള്‍ നടക്കുന്ന സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 20 പെണ്‍കുട്ടികളെ കാണാതായെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഇതിനിടെ പ്രണയത്തില്‍ ഒഴുകി പോകുന്ന ഒരു വീടിന്‍റെ ദൃശ്യം സമൂഹ മാധ്യമ ഉപയോക്താക്കളെ ഞെട്ടിച്ചു.
കുത്തിയൊലിച്ച് വന്ന പ്രളയജലത്തില്‍ ഒരു വീട് അപ്പാടെ ഒഴുകിപ്പോവുകയായിരുന്നു. ഈ വീട്ടില്‍ നിന്നും നിലവിളകള്‍ ഉയര്‍ന്നതും ആളുകൾ ടോർച്ചുമായി നടക്കുന്നതും കാണാം. മധ്യ ടെക്സാസിലെ ഒരു സമ്മർ ക്യാമ്പിന്‍റെ ക്യാബിന്‍, ഗ്വാഡലൂപ്പ് നദിയിലേക്ക് ഒഴുകുന്ന ദൃശ്യങ്ങളായിരുന്നു അത്. ഈ ക്യാബിനില്‍ ക്യാമ്പിനെത്തിയ നിരവധി വിദ്യാര്‍ത്ഥിനികളുണ്ടായിരുന്നു. അതിതീവ്ര മഴയ്ക്ക് പിന്നാലെയുണ്ടായ പ്രളയത്തില്‍ ഗ്വാഡലൂപ്പ് നദി ഇന്നലെ രാത്രി തന്നെ 22 അടി ഉയർന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഡെയ്‍ലി മെയ്‍ലാണ് വീഡിയോ പങ്കുവച്ചത്.
രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം അതിവദുഷ്കരമായ സഹാചര്യത്തിലാണ് ഇത്തരമൊരു സംഭവമെന്നത് അപകടത്തിന്‍റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. അതേസമയം നിരവധി പേരെ പ്രളയത്തില്‍ കാണാതായെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. സമ്മർ ഹോളിഡേ ക്യാമ്പായ ക്യാമ്പ് മിസ്റ്റിക്കില്‍ പങ്കെടുക്കാനെത്തിയ 23 മുതല്‍ 25 വരെയുള്ള വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. അതേസമയം പ്രദേശത്ത് നിന്നും രാത്രി തന്നെ 237 ഓളം പേരെ രക്ഷപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്ന് ടെക്‌സസ് ഗവർണർ ഗ്രെഗ് ആബറ്റ് അറിയിച്ചു. അതേസമയം പ്രദേശത്ത് നേരത്തെ പ്രളയ മുന്നറിയിപ്പ് നല്‍കാതിരുന്നതാണ് അപകടത്തിന്‍റെ വ്യാപ്തി കൂട്ടിയത് എന്ന വിമർശനങ്ങളുയര്‍ന്നു. എന്നാല്‍, ഇവിടെ പ്രകൃതിക്ഷേഭങ്ങളുടെ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനങ്ങളില്ലെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. അതേസമയം ടെക്സസിന്‍റെ പടിഞ്ഞറും മധ്യ ഭാഗങ്ങളിലും പ്രളയത്തിന് സാധ്യതയുണ്ടെന്നും ജനങ്ങളോട് ജാഗ്രതയോടെ ഇരിക്കാനുള്ള മുന്നറിയിപ്പ് നല്‍കി. ഏതാണ്ട് അഞ്ചൂറോളം രക്ഷാപ്രവര്‍ത്തകരും നിരവധി ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.