
കോടികൾ ചെലവഴിച്ചാണ് ഇപ്പോഴും സിനിമകൾ ചെയ്യുന്നത്. എന്നാൽ എഐയുടെ വരവോടെ അത്തരം ചെലവുകളെല്ലാം കുറയും. നൽകുന്ന പ്രോംപ്റ്റിന് അനുസരിച്ച് കടയുള്ള ദൃശ്യമികവുള്ള സിനിമാ കാഴ്ച സമ്മാനിക്കാൻ എഐയ്ക്ക് കഴിയുമെന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് ചൈനയിലെ യുനാൻ പ്രവിശ്യയിലെ സിൻപിംഗ് കൗണ്ടിയിൽ നിന്നുള്ള ലിയു സിയു. 29 -കാരനായ ലിയു സിയു ചൈനയിൽ ഒരു ട്രെയിൻ ഡ്രൈറായിരുന്നു. ആ ജോലി ഉപേക്ഷിച്ച് അദ്ദേഹം എഐ വീഡിയോ പഠിക്കാനായി തീരുമാനിച്ചു. ഒടുവിൽ 10 ദിവസം കൊണ്ട് 42,000 രൂപ ചെലവഴിച്ച് അദ്ദേഹം ഒരു എഐ വീഡിയോ നിർമ്മിച്ചു. ഇന്ന് ആ വീഡിയോ ലോകമെമ്പാടും കോടിക്കണക്കിന് ആളുകളാണ് കണ്ടത്. ഒപ്പം എഐ സിനിമ ചെയ്യാനായി ലിയുവിന് ഹോളിവുഡിൽ നിന്ന് ക്ഷണവും ലഭിച്ചു. സ്വന്തം സ്വപ്നങ്ങൾക്ക് പിന്നാലെ പോയി നേടിയ വിജയം
ഔപചാരിക ചലച്ചിത്ര വിദ്യാഭ്യാസമോ മുമ്പ് സ്റ്റുഡിയോയിൽ പ്രവർത്തിച്ച പരിചയമോ ഇല്ലാതിരുന്നിട്ടും ലിയുവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈലായി. സോംബി സ്കാവെഞ്ചർ എന്നാണ് ലിയുവിന്‍റെ എഐ വീഡിയോയുടെ പേര്. ചൈനീസ് സമൂഹ മാധ്യമങ്ങളിലാണ് വീഡിയോ ആദ്യമായി പങ്കുവയ്ക്കപ്പെട്ടത്. എന്നാൽ ചൈനയിൽ വീഡിയോ വേണ്ട പോലെ ശ്രദ്ധനേടിയില്ല. പിന്നാലെ മറ്റ് സമൂഹ മാധ്യമങ്ങളിലും വീഡിയോ പങ്കുവയ്ക്കപ്പെട്ടു. പിന്നാലെയാണ് വീഡിയോ വൈറലായത്. ഹോളിവുഡ് ആസ്ഥാനമായുള്ള എഐ ചലച്ചിത്ര നിർമ്മാതാവ് പിജെ അസെറ്റ്യൂറോ വീഡിയോയെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയതാണ് വഴിത്തിരിവായത്. ലോകമെമ്പാടുമായി 60 ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. 'വർഷങ്ങളായി ഞാൻ കണ്ട ഏറ്റവും മികച്ച ഷോർട്ട് ഫിലിമുകളിൽ ഒന്നാണിത്' എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.
This is one of the best short films I've seen in years.
Very soon, we'll stop calling it "AI film" and just call it film. pic.twitter.com/6yjU6HcnzN— PJ Ace (@PJaccetturo) May 10, 2026
പിജെ അസെറ്റ്യൂറോ ലിയുവിനെ ഓൺലൈനിൽ ബന്ധപ്പെടാൻ ശ്രമിച്ചു. "ആർക്കെങ്കിലും സംവിധായകനെ കണ്ടെത്താൻ കഴിയുമെങ്കിൽ, ദയവായി അദ്ദേഹത്തിന്‍റെ സോഷ്യൽ മീഡിയ ലിങ്ക് തരികയെന്ന് അദ്ദേഹം കുറിച്ചു. ഒപ്പം തനിക്ക് അദ്ദേഹത്തെ ജോലിക്കെടുക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം എഴുതി. പിന്നാലെ ലിയുവിനെ കണ്ടെത്തി. എന്നാൽ, തനിക്ക് ഇംഗ്ലീഷ് പരിജ്ഞാനം കുറവാണെന്നും സംസാരിക്കാൻ അറിയില്ലെന്നും ഒപ്പം ചൈനയിലെ തന്‍റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അറിയിച്ചു. കുടുംബം നടത്തുന്ന ഹോട്ടലിന് വേണ്ടി പ്രൊമോഷണൽ വീഡിയോകൾ ചെയ്യാനാണ് ആദ്യ ശ്രമം. ഈ വർഷം ആദ്യമാണ് എഐ വീഡിയോ താൻ പരീക്ഷിച്ച് തുടങ്ങിയതെന്നും ലിയു പറയുന്നു. എഐ സ്വന്തമായി പഠിച്ചെടുക്കുകയായിരുന്നുവെന്നും ലിയു കൂട്ടിച്ചേർത്തു. എന്നാൽ ഇപ്പോൾ യൂഎസിലേക്ക് പോകാൻ താത്പര്യമില്ലെന്നും യുഎസിലുള്ളവർ സുഹൃത്തുക്കളെ പോലെയാണെന്നും ലിയു കൂട്ടിച്ചേർത്തു.
റിപ്പോർട്ടുകൾ പ്രകാരം, ആറ്റംപങ്ക് ശൈലിയിൽ നിർമ്മിച്ച മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ഒരു AI ഷോർട്ട് ഫിലിമാണ് സോംബി സ്കാവെഞ്ചർ. 2008- ൽ പുറത്തിറങ്ങിയ ഡിസ്നിയുടെ വാൾ-ഇ എന്ന ചിത്രത്തെ അടിസ്ഥാനമാക്കി വൈകാരികമായ ഒരു സയൻസ് ഫിക്ഷൻ പശ്ചാത്തലത്തിലുള്ള ഒരു റോബോട്ടിനെയും ഒരു മോഡൽ പാവയെയും ഉൾപ്പെടുന്നതാണ് ചിത്രത്തിന്‍റെ കഥ. റോബോർട്ട് നഗരത്തിലെ സോംബികളെ വേട്ടയാകുന്നു. ഒപ്പം ഒരു ഒട്ടക പക്ഷിയും ചിത്രത്തിലുണ്ട്. സിനിമാ നിർമ്മാണത്തിനായി എടുത്ത സമയവും സാമ്പത്തിക ലാഭവുമാണ് വീഡിയോ വൈറലായതിന് മറ്റൊരു കാരണം.