ഇറ്റാലിയൻ റെസ്റ്റോറന്‍റുകൾ പ്ലേറ്റുകൾക്കും പണം ഈടാക്കുന്നെന്ന് ഇന്ത്യക്കാരിയായ യുവതി, വീഡിയോ വൈറൽ

Published : Oct 09, 2025, 02:59 PM IST
Italian restaurants charge

Synopsis

ഇറ്റലി സന്ദർശിച്ച ഒരു ഇന്ത്യൻ ഉള്ളടക്ക നിർമ്മാതാവ് റെസ്റ്റോറന്റ് ബില്ലിൽ 'കോപ്പർട്ടോ' എന്ന നിഗൂഢമായ നിരക്ക് കണ്ട് അമ്പരന്നു. ഭക്ഷണം കഴിച്ച പ്ലേറ്റിനും കട്ട്ലറികൾക്കും ഉള്ള ഫീസാണോ ഇതെന്ന് അവർ സംശയിച്ചു.  

 

ക്ഷണം കഴിച്ച ശേഷം ബില്ലി കാണുമ്പോൾ പലപ്പോഴും കണ്ണ് തള്ളിപ്പോയ അനുഭവം നിരവധി പേര്‍ പങ്കുവച്ചിട്ടുണ്ട്. അത്തരം നിഗൂഢമായ നിരക്കുകളില്‍ തട്ടി പലരും റെസ്റ്റോറന്‍റുകളില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നു. എന്നാൽ നിങ്ങൾ ഭക്ഷണം കഴിക്കാൻ ഉപയോഗിച്ച കട്ട്ലറികൾക്കും പ്ലേറ്റുകൾക്കും ബില്ല് ഈടാക്കിയതായി കണ്ടെത്തുകയാണെങ്കിലോ? എന്ത് അസംബന്ധമാണെന്നാണ് നിങ്ങൾ ആലോചിക്കുന്നതെങ്കില്‍ ഇറ്റലി സന്ദര്‍ശിക്കാനെത്തിയ ഇന്ത്യൻ ഉള്ളടക്ക നിര്‍മ്മാതാവായ ഒരു യുവതി തന്‍റെ വീഡിയോയിൽ അങ്ങനൊന്ന് അവകാശപ്പെട്ടു.

'കോപ്പർട്ടോ' നിരക്ക്

വാഗ്മിത സിംഗ്, തന്‍റെ ദാറ്റ് ഇന്ത്യന്‍ ചിക്ക് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ഇത് സംബന്ധിച്ച വീഡിയോ പങ്കുവച്ചത്. ഇറ്റലിയിലെ റെസ്റ്റോറന്‍റില്‍ വച്ച് തനിക്ക് നേരിട്ടേണ്ടിവന്ന അനുഭവം വളരെ രസകരമായ രീതിയില്‍ വാഗ്മിത അവതരിപ്പിക്കുന്നു. തനിക്ക് ലഭിച്ച റെസ്റ്റോറന്‍റ് ബില്ലിൽ 'കോപെർട്ടോ' എന്ന് എഴുതിയത് കണ്ട് അതെന്താണെന്ന് അവർ വെയിറ്ററോട് ചോദിച്ചു. അർത്ഥമെന്താണെന്ന് ചോദിച്ചു, അപ്പോൾ വെയ്റ്റര്‍ അത് ഭക്ഷണം കഴിച്ച പ്ലേറ്റിനും കട്ടലറികൾക്കുമുള്ള ഫീസാണെന്ന് പറഞ്ഞെന്നായിരുന്നു വാഗ്മിത തന്‍റെ വീഡിയോയിൽ അവകാശപ്പെട്ടത്. പ്ലേറ്റിൽ ഭക്ഷണം കഴിക്കാൻ ഉപഭോക്താക്കൾ പണം നൽകണമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും വാഗ്മിത കൂട്ടിച്ചേര്‍ത്തു.

 

 

എന്താണ് 'കോപ്പർട്ടോ'

യഥാര്‍ത്ഥത്തില്‍ 'കോപ്പർട്ടോ' എന്നാല്‍ ഭക്ഷണം കഴിച്ച പ്ലേറ്റിനുള്ള ചാര്‍ജ്ജ് അല്ല. മറിച്ച്. നൂറ്റാണ്ടുകളായി ഇറ്റലിൽ നിലനില്‍ക്കുന്ന ഒരു പരമ്പരാഗത ഇറ്റാലിയന്‍ ഭക്ഷണ രീതിയാണ്. അതൊരു തട്ടിപ്പല്ല. മറിച്ച്, ടേബിൾ സെറ്റിംഗ്സ്, ബ്രെഡ്, വെള്ളം, കട്ട്ലറി എന്നിവയുടെ ഉപയോഗം ഉൾക്കൊള്ളുന്ന ഒരു പതിവ് ഇറ്റാലിയന്‍ ചാർജ്ജാണ് അത്. ഒരോ പ്രദേശത്തിനും അനുസരിച്ച് അതില്‍ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്ന് മത്രം. സാധാരണയായി ഒരാൾക്ക് 1 യൂറോ മുതൽ 3 യൂറോ വരെയാണ് (100 രൂപ മുതല്‍ 300 രൂപ വരെ). ഇറ്റലിയില്‍ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇത് ആദ്യാനുഭവമാണെങ്കിലും ഇറ്റലിക്കാര്‍ക്ക് പൊതുഇട ഭക്ഷണ സംസ്കാരത്തിന്‍റെ ഭാഗമാണ് ഈ 'കോപ്പർട്ടോ' ചാർജ്ജ്.

 

PREV
Read more Articles on
click me!

Recommended Stories

കള്ളൻ വിഴുങ്ങിയത് ഒന്നുംരണ്ടുമല്ല 17 ലക്ഷം വിലയുള്ള പെൻഡൻ്റ്, കാവലിരുന്ന് പൊലീസ്!
29 -ാം വയസ്, പ്രായം കുറഞ്ഞ ശതകോടീശ്വരി, ആരാണ് ലുവാനാ ലോപ്‌സ് ലാറ