'ഇഷ്ടപ്പെട്ടു, അത് കൊണ്ട്'; ട്രെയിനിൽ സഹയാത്രികനെ ബലമായി ഉമ്മവച്ചതിനെ ന്യായീകരിച്ച് യുവാവ്; വീഡിയോ വൈറൽ

Published : Mar 06, 2025, 11:12 AM IST
'ഇഷ്ടപ്പെട്ടു, അത് കൊണ്ട്'; ട്രെയിനിൽ സഹയാത്രികനെ ബലമായി ഉമ്മവച്ചതിനെ ന്യായീകരിച്ച് യുവാവ്; വീഡിയോ വൈറൽ

Synopsis

അന്യപുരുഷനെ ചുംബിച്ച ഭര്‍ത്താവിനെ ന്യായീകരിച്ച് ആദ്യമെത്തിയ ഭാര്യ പോലീസിനെ വിളിക്കുമെന്നായപ്പോൾ കരയുന്നതും വീഡിയോയില്‍ കാണാം.   


ട്രെയിനില്‍ യാത്ര ചെയ്യവെ തന്നെ ബലമായി ചുംബിച്ചയാളെ ചോദ്യം ചെയ്യുന്ന യുവാവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ട്രെയിനില്‍ വല്ലപ്പോഴുമാണ് റിസർവേഷന്‍ കിട്ടുക. അങ്ങനെ അപൂർവ്വമായി ലഭിച്ച റിസർവേഷന്‍ സീറ്റില്‍ സമാധാനത്തോടെ സ്വസ്ഥമായി കിടന്ന് യാത്ര ചെയ്യുന്നതിനിടെ, അടുത്തെത്തിയ മറ്റൊരു യാത്രക്കാരന്‍ അനുമതിയില്ലാതെ തന്നെ ചുംബിച്ചെന്ന് ആരോപിച്ചാണ് യുവാവ് വീഡിയോ ചിത്രീകരിച്ചത്. പൂനെ ഹതിയ എക്പ്രസിലാണ് സംഭവം നടന്നത്. 

സഹയാത്രികന്‍റെ അപ്രതീക്ഷിത പ്രവർത്തിയില്‍ ഭയന്ന് പോയ യുവാവ് സീറ്റില്‍ നിന്നും ചാടി എഴുന്നേറ്റ് വീഡിയോ ചിത്രീകരിച്ച് കൊണ്ട് അജ്ഞാതനായ അയാളെ ചോദ്യം ചെയ്യുന്നു. ട്രെയിനിലെ മറ്റ് യാത്രക്കാരെല്ലാം നിശബ്ദരായി ഇരുവരുടെയും സംഭാഷണം ശ്രദ്ധിച്ച് ഇരിക്കുകയായിരുന്നു. 'ഞാന്‍ ട്രെയിനില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. അതിനിടെ ഇയാൾ വന്ന് ബലമായി തന്നെ ചുംബിച്ചു. ഞാന്‍ അത് ചോദ്യം ചെയ്തപ്പോൾ നിരുത്തരവാദപരമായി, 'എനിക്ക് ഇഷ്ടം തോന്നി. അത് കൊണ്ട് ചെയ്തു' എന്നായിരുന്നു അയാളുടെ മറുപടി. അയാളുടെ ഭാര്യ, 'അത് വലിയ കാര്യമല്ലെന്ന് പറഞ്ഞ്' അയാളെ സംരക്ഷിക്കാന്‍ ശ്രമിച്ചു.' യുവാവ് വീഡിയോയില്‍ പറയുന്നത് കേൾക്കാം. ഇത് ഒരു സ്ത്രീയ്ക്ക് സംഭവിക്കുകയാണെങ്കിലോ എന്തിന് അയാളുടെ ഭാര്യയെ ആരെങ്കിലും ഇത് പോലെ ചുംബിക്കുകയാണെങ്കിലോ എന്ത് സംഭവിക്കുമായിരുന്നു? യുവാവ് അസ്വസ്ഥതയോടെ ചോദിച്ചു. ഈ സമയം തനിക്ക് തെറ്റുപറ്റിയെന്ന് അയാൾ മറുപടി പറഞ്ഞു. ഇതിനിടെ ആരോ പോലീസിനെ വിളിക്കാന്‍ ആവശ്യപ്പെട്ടു. അതുവരെ ഭര്‍ത്താവിനെ ന്യായീകരിച്ച് ഇരുന്ന ഭാര്യ പെട്ടെന്ന് ഭർത്താവിനെ രക്ഷിക്കാനായി യുവാവിന്‍റെ മുന്നില്‍ കരയുകയും കാലില്‍ വീഴാന്‍ ശ്രമിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. 

Read More: ഗുഗിൾ ചതിച്ചു, വിവാഹത്തിനെത്തിയ സ്റ്റേഷന്‍ മാസ്റ്റർ 30 അടി താഴ്ചയിലെ ഡ്രൈനേജിലേക്ക് കാര്‍ മറിഞ്ഞ് മരിച്ചു

Read More: 100 വര്‍ഷം പഴക്കമുള്ള പ്രണയ ലേഖനം, കിട്ടിയത് വീടിന്‍റെ തറ പുതുക്കിപ്പണിയുന്നതിനിടെ; കുറിപ്പ് വൈറല്‍

വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി. അജ്ഞാതനായ മനുഷ്യനെ ചോദ്യം ചെയ്യാന്‍ യുവാവ് കാണിച്ച ധൈര്യത്തെ നിരവധി പേര്‍ പ്രശംസിച്ചു.  പല ആണുങ്ങളും ഇത്തരം സ്ഥലങ്ങളില്‍ നിശബ്ദരായിരിക്കുമെന്നും ചിലരെഴുതി. അതേസമയം ഒരു പുരുഷന് പോലും സ്വസ്ഥമായി യാത്ര ചെയ്യാന്‍ കഴിയില്ലെങ്കില്‍‌ സ്ത്രീകളുടെ കാര്യം എന്തായിരിക്കുമെന്ന് ഒരു കാഴ്ചക്കാരന്‍ ആശങ്കപ്പെട്ടു. മറ്റ് ചിലർ ഇന്ത്യയില്‍ പുരുഷന്മാര്‍ പോലും സുരക്ഷിതരല്ലെന്ന് എഴുതി. ലൈംഗിക അതിക്രമത്തിന് ലിംഗ ഭേദമില്ലാത്ത നിയമം ആവശ്യപ്പെടേണ്ട സമയമായെന്ന് ചിലര്‍ കുറിച്ചു. ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും ഈ സമൂഹം എങ്ങോട്ടാണ് പോകുന്നതെന്നും ചോദിച്ചവരും കുറവല്ല. 

Watch Video:വധു, സഹോദരന്‍റെ തോളിൽ കയറിയാൽ വരൻ, ജെസിബിയിൽ എത്തും; വിവാഹ വേദിയിലേക്കുള്ള വധൂവരന്മാരുടെ എൻട്രി വീഡിയോ വൈറൽ

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ