വിവാഹ വേദിയിലേക്ക് കുതിരപ്പുറത്ത് എത്തിയ വരന്‍റെ കാലം കഴിഞ്ഞിരിക്കുന്നു. ഏറ്റവും കുറഞ്ഞത് ഒരു ജെസിബിയെങ്കിലും ഇല്ലെങ്കില്‍ പിന്താണ് ഒരു രസം.  

ന്ന് കോടികൾ ചെലവിട്ടാണ് ഇന്ത്യയിലെ പല വിവാഹങ്ങളും നടക്കുന്നത്. വിവാഹ ദിനം ജീവിതത്തില്‍ മറക്കാതിരിക്കാനായി പലരും വ്യത്യസ്തമായ പല കാര്യങ്ങളാണ് ചെയ്ത് കൂട്ടുന്നത്. അടുത്തിടെ സമൂഹ മധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ വധു, സഹോദരന്‍റെ ചുമലിലേറെയാണ് വിവാഹ വേദിയിലേക്ക് എത്തിയത്. ഇതോടെ വധുവിന്‍റെ വരവ് വിവാഹ വേദിയില്‍ വലിയ ചര്‍ച്ചയായി. എന്നാല്‍ ആ ആവേശത്തിന് അല്പായിരുന്നു. കാരണം വരന്‍റെ വരവ് അതിലും മേലെ ഞെട്ടിച്ച് കൊണ്ടായിരുന്നു എന്നത് തന്നെ. 

'ഉറ്റസുഹൃത്ത് സികെയുടെ വിവാഹം' എന്ന് ഗുജറാത്തിയിലെഴുതിയ കുറിപ്പോടെയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ വരന്‍ ഒരു ജെസിബിയുടെ മേല്‍ക്കയറി വിവാഹ വേദിയിലേക്ക് എത്തുന്നത് കാണാം. പശ്ചാത്തലത്തില്‍ 'യേ ക്യാഹുവാ യേ കൈസേ ഹുവാ' എന്ന പ്രശസ്ത ഹിന്ദി ഗാനത്തിന്‍റെ മ്യൂസിക്ക് കേൾക്കാം. വിവാഹ വേദിയിലേക്ക് വളഞ്ഞ് ചുറ്റി കയറി വന്ന ജെസിബിയില്‍ നിന്ന് അതിഥികൾക്ക് നേരെ കൈ വീശിക്കാണിക്കുന്ന വരനെ വീഡിയോയില്‍ കാണാം. ഒരു കോടി ആറ് ലക്ഷം പേര്‍ കണ്ട വീഡിയോ ഇതിനകെ മൂന്ന് ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. ജെഎസ്കെ വ്ളോഗ് എന്ന യൂട്യൂബ് ചാനലില്‍ വധു സഹോദരന്‍റെ ചമലില്‍ കയറി വരുന്നതും പിന്നാലെ വരന്‍ ജെസിബിയില്‍ എത്തിച്ചേരുന്നതുമായ രണ്ട് ദൃശ്യങ്ങളും പങ്കുവച്ചു.

Read More: വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യ പ്രസവിച്ചു, കുഞ്ഞ് തന്‍റെതല്ലേന്ന് കരഞ്ഞ് പറഞ്ഞ് ഭര്‍ത്താവ്; സംഭവം യുപിയില്‍

YouTube video player

Read More:'മനുഷ്യ മാംസം ഭക്ഷിക്കും, തലയോട്ടി ആഭരണമാക്കും'; ലോകത്തിലെ ഏറ്റവും അപകടകാരികളായ മനുഷ്യർ ഏഷ്യക്കാർ

View post on Instagram

Read More: സ്വന്തം മരണം പ്രവചിച്ച് ചൈനീസ് ജ്യോതിഷി; പ്രവചനം സത്യമായി, പക്ഷേ കൊലപാതകം, മുന്‍ കാമുകി അറസ്റ്റില്‍

ഖർദോല എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കുറിപ്പുമായെത്തിയത്. ചിലർ ഹൃദയ ചിഹ്നവും മറ്റ് ചിലര്‍ ചിരിക്കുന്ന ഇമോജികളും പങ്കുവച്ചു. 'വിവാഹ വേദിയിലേക്ക് വരന്‍ എത്തിയത് തികച്ചും സാധാരണക്കാരനെ പോലെ' എന്നായിരുന്നു ഒരു കുറിപ്പ്. നിങ്ങളുടെ വിവാഹത്തിനും ഇതുപോലെ ചെയ്യുമോ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ ചോദ്യം. ഇതൊക്കെ കാണുമ്പോഴാണ് എനിക്കും വിവാഹം കഴിക്കാന്‍ തോന്നുന്നതെന്ന് ഒരു കാഴ്ചക്കാരനെഴുതി. 

Read More: 100 വര്‍ഷം പഴക്കമുള്ള പ്രണയ ലേഖനം, കിട്ടിയത് വീടിന്‍റെ തറ പുതുക്കിപ്പണിയുന്നതിനിടെ; കുറിപ്പ് വൈറല്‍