
റേഡിയോ സയന്‍സിന്‍റെ പിതാവായി അറിയപ്പെടുന്ന ഇന്ത്യന്‍വംശജമായ ശാസ്ത്രജ്ഞന്‍ സര്‍ ജഗദീഷ് ചന്ദ്രബോസാണ് സസ്യങ്ങള്‍ക്കും ജീവനുണ്ടെന്ന് തെളിയിച്ചത്. സസ്യങ്ങളുടെ അനുനിമിഷമുള്ള വളര്‍ച്ചയും അവയുടെ പ്രതികരണങ്ങളും മനസ്സിലാക്കാന്‍ സഹായിക്കുന്ന ‘ക്രെസ്‌കോഗ്രാഫ്’ എന്ന ഉപകരണം കണ്ട് പിടിച്ച് സസ്യശാസ്ത്രമേഖലയ്ക്ക് അദ്ദേഹം അതുല്യമായ സംഭവന നല്‍കി. അപ്പോഴും മരങ്ങള്‍ക്ക് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ചലിക്കാനുള്ള കഴിവുണ്ടെന്നതിന് തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ മരങ്ങള്‍ സഞ്ചരിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പങ്കുവച്ചത്. രണ്ട് ഭാഗങ്ങളുള്ള വീഡിയോയില്‍ ആദ്യ ഭാഗത്തില്‍ ഒരു കൂട്ടം മരങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ഒരു മരം മാത്രം ആടിയുലയുകയും പതുക്കെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറുന്നതായും കാണിച്ചു. രണ്ടാം ഭാഗത്ത്, ഒരു വീടിന് സമീപത്ത് നില്‍ക്കുന്ന ഒരു മരത്തിന്‍റെ താഴെ നിന്നുള്ള ദൃശ്യമാണ്. ഇതില്‍ മണ്ണിളക്കി മരം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് സഞ്ചിരിക്കുന്നതായി കാണിക്കുന്നു.
squatchwatch1 എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോടൊപ്പം ഇങ്ങനെ കുറിച്ചു, 'വൃക്ഷം തണലിൽ നിന്ന് സൂര്യപ്രകാശത്തിലേക്ക് "നടക്കുന്നു", അത് സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന ദിശയിൽ വേരുകൾ ആഴ്ത്തുന്നു. തുടർന്ന് പഴയ വേരുകളെ വായുവിലേക്ക് ഉയർത്തി മരിക്കാൻ അനുവദിക്കുന്നു. ഈ പ്രക്രിയയ്ക്ക് കുറച്ച് വർഷങ്ങൾ എടുക്കുമെന്ന് ചിലർ പറയുന്നു, അതേസമയം ഒരു പാലിയോബയോളജിസ്റ്റ് മരം പ്രതിദിനം രണ്ടോ മൂന്നോ സെന്‍റീമീറ്റർ നീങ്ങുമെന്ന് ചൂണ്ടിക്കാണിക്കുന്നു. വിത്തില്‍ നിന്ന് വിത്തിലേക്ക്, വനങ്ങൾ ഭൂഖണ്ഡങ്ങളിലൂടെ സഞ്ചരിച്ചു. പർവതപാതകൾ, ഒഴുകുന്ന നദികൾ. വനങ്ങൾ പലപ്പോഴും ആശ്ചര്യപ്പെടുത്തുന്ന വേഗത്തിൽ നീങ്ങിയതായി ഫോസിൽ രേഖകൾ കാണിക്കുന്നു. പ്ലീസ്റ്റോസീൻ യുഗത്തിലെ അവസാനത്തെ ഹിമപാളികൾ പിൻവാങ്ങുമ്പോൾ, ചില സ്പീഷീസുകൾ കാനഡയിലുടനീളം വടക്കുപടിഞ്ഞാറായി വർഷത്തിൽ ഒരു മൈലോ അതിലധികമോ വേഗതയിൽ സഞ്ചരിച്ചിരുന്നതായി കാണാം. ഇപ്പോൾ, അത് വീണ്ടും സംഭവിക്കുന്നു. ലോകമെമ്പാടുമുള്ള, ശാസ്ത്രജ്ഞർ മരങ്ങൾ ധ്രുവത്തിലേക്ക് മാറുന്നതും ബഹിരാകാശത്തേക്ക് വികസിക്കുന്നതും പുതിയതായി വളരുന്നതായും കണ്ടെത്തി.' വീഡിയോയ്ക്കൊപ്പമുള്ള വിവരണം കൂടിയായതോടെ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ വൈറലായി. നാല് ലക്ഷത്തിലേറെ പേര്‍ ഇതിനകം വീഡിയോ ലൈക്ക് ചെയ്തു.
ചരിത്രം തിരുത്തപ്പെടുന്നു; സസ്തനികള്‍ ദിനോസറുകളെ അക്രമിച്ചിരുന്നതിന് തെളിവ്
നിരവധി വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നെങ്കിലും മരങ്ങള്‍ വര്‍ഷങ്ങളെടുത്ത് വളരെ പതുക്കെയാണെങ്കിലും സഞ്ചരിക്കുമെന്ന ആശയത്തെ ഭൂരിപക്ഷം ആളുകളും പിന്തുണച്ചു. സ്ലോവാക് അക്കാദമി ഓഫ് സയൻസസിലെ ബ്രാറ്റിസ്ലാവയിലെ എർത്ത് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ പാലിയോബയോളജിസ്റ്റായ പീറ്റർ വർസാൻസ്‌കി ഒരു അഭിമുഖത്തിൽ ഈ പ്രതിഭാസം താന്‍ നേരിട്ട് കണ്ടതായി അവകാശപ്പെട്ടു. മണ്ണ് നശിക്കുമ്പോൾ, മരങ്ങൾ പുതിയതും നീളമുള്ളതുമായ വേരുകൾ വളര്‍ത്തുന്നു, അത് കൂടുതൽ സ്ഥിരതയുള്ള നിലം തേടുകയും പലപ്പോഴും 20 മീറ്റർ വരെ എത്തുകയും ചെയ്യുന്നുവെന്ന് വർസാൻസ്‌കി പറയുന്നു. തുടര്‍ന്ന് വേരുകൾ പുതിയ മണ്ണിൽ ഉറയ്ക്കുമ്പോള്‍ മരം അവിടെ വളരാന്‍ ആരംഭിക്കുന്നു. പിന്നാലെ പഴയ വേരുകള്‍ വായുവിലേക്ക് പതുക്കെ ഉയര്‍ത്തപ്പെടുന്നു. ഈ പ്രക്രിയ വൃക്ഷത്തിന്, മെച്ചപ്പെട്ട സൂര്യപ്രകാശവും ഉറച്ച നിലവുമുള്ള ഒരു പുതിയ സ്ഥലത്തേക്ക് മാറ്റുനും അനുവദിക്കുന്നു, കൂടുതൽ അനുകൂലമായ സാഹചര്യങ്ങളുണ്ടാകുമ്പോള്‍ കുറച്ച് വർഷങ്ങൾ കൊണ്ട് ഈ പ്രക്രിയയ്ക്ക് പൂര്‍ത്തിയാകുന്നു. എന്നാല്‍, 2012 ലെ ലൈവ് സയൻസ് ലേഖനം അനുസരിച്ച്, മിക്ക ശാസ്ത്രജ്ഞരും മരങ്ങൾക്ക് ഇത്തരത്തില്‍ നടന്ന് മാറാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ല. മരങ്ങൾക്ക് സ്വന്തമായി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നീങ്ങാൻ കഴിയില്ലെന്നും അതിന് ബാഹ്യഇടപെടല്‍ ആവശ്യമാണെന്നുമാണ് പൊതുവിശ്വാസം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക