പരസ്പരം കാണാന്‍ പോലും പറ്റില്ല, പുക നിറഞ്ഞ് മുബൈ മെട്രോ, ചുമച്ച് ചുമച്ച് അവശരായി യാത്രക്കാര്‍; വീഡിയോ വൈറൽ

Published : Jun 25, 2025, 12:39 PM IST
smoke Inside Mumbai Metro

Synopsis

താഴെ റോഡിൽ ഒരു ബസ് കത്തുമ്പോഴായിപരുന്നു മുകളിലെ മെട്രോ സ്റ്റേഷനില്‍ വണ്ടി വന്ന് നിന്ന് . പിന്നാലെ വണ്ടിക്കുള്ളില്‍ പുക നിറഞ്ഞു.

 

മുംബൈ ബോറിവാലി പ്രദേശത്തെ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലെ ദേവിപാദ മെട്രോ സ്റ്റേഷന് സമീപത്ത് ഇന്നലെ (24.6.'25) ഉച്ചയ്ക്ക് ഒരു സ്വകാര്യ ബസിന് തീപിടിച്ചു. ബസില്‍ യാത്രക്കാരാരും ഇല്ലാതിരുന്നതിനാല്‍ വലിയ നാശനഷ്ടം ഒഴിവായി. എന്നാല്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മുംബൈ മെട്രോ ട്രെയിനിൽ പുക നിറഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി. ഓക്സിജന്‍ കിട്ടാതെ മെട്രോയിലെ യാത്രക്കാര്‍ ചുമക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

മെട്രോയ്ക്ക് ഉള്ളില്‍ നിന്നും ചിത്രീകരിച്ച വീഡിയോയില്‍ പരസ്പരം കാണാന്‍ പോലും കഴിയാത്തതരത്തില്‍ പുക മൂടിയിരിക്കുന്നതായി കാണാം. അപ്രതീക്ഷിതമായി മെട്രോയ്ക്കുള്ളിൽ പുക നിറഞ്ഞതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. അതേസമയം താഴെ കത്തിക്കൊണ്ടിരുന്ന ബസില്‍ നിന്നുള്ള പുക മുംബൈ മെട്രോ ട്രെയിൻ ദേവിപാദ സ്റ്റേഷനിൽ നിര്‍ത്തിയിട്ടിരുന്ന മെട്രോയില്‍ നിറയുകയായിരുന്നു. താഴെ തീ പുകയുമ്പോൾ മെട്രോയുടെ വാതിലുകൾ തുറന്ന് വച്ചതിനാല്‍ കൂടുതല്‍ പുക അകത്തേക്ക് കയറി യാത്രക്കാര്‍ക്ക് വലിയ ബുദ്ധമുട്ട് സൃഷ്ടിച്ചെന്ന് യാത്രക്കാരനായ യോഗേഷ് നംജോഷി പങ്കിട്ട വീഡിയോയിൽ പറയുന്നു.

 

 

സ്റ്റേഷനില്‍ പ്രത്യേക മുന്നറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ മെട്രോ സ്റ്റേഷനില്‍ നിർത്തിയതും വാതിലുകൾ തുറന്നു. നിമിഷങ്ങൾക്കകം വണ്ടിയില്‍ പുക നിറഞ്ഞ് പരസ്പരം കാണാന്‍ പറ്റാത്ത അവസ്ഥയുണ്ടായെന്നും യാത്രക്കാര്‍ പറഞ്ഞു. വാതിലുകൾ വീണ്ടും തുറന്നതോടെ കൂടുതല്‍ പുക അകത്തേക്ക് കയറി. എന്നാല്‍, എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് സ്റ്റേഷന്‍ അധികൃതര്‍ യാത്രക്കാരെ അറിയിക്കാതിരുന്നതിനെ നെറ്റിസണ്‍സ് വിമര്‍ശിച്ചു. ഇതിനിടെ ട്രെയിന്‍ അടുത്ത സ്റ്റേഷനിലേക്ക് കുതിച്ചു. അവിടെ വച്ച് യാത്രക്കാരെ ഇറക്കിവിട്ടെങ്കിലും മെട്രോയ്ക്കുള്ളില്‍ അപ്പോഴും കടുത്ത പുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.

സമൂഹ മാധ്യമങ്ങളില്‍ ഇതിന്‍റെ വീഡിയോയും കുറിപ്പുകളും വൈറലായി. ഇതോടെ മഹാ മുംബൈ മെട്രോ ഓപ്പറേഷൻസ് സംഭവത്തെ കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. 'ഞങ്ങളുടെ വിലയേറിയ യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു. ദേവിപാദ സ്റ്റേഷന് താഴെയുള്ള റോഡിൽ ഇന്ന് ഉച്ചകഴിഞ്ഞ് ഒരു സ്വകാര്യ ബസിന് തീപിടിച്ചു. മെട്രോ ജീവനക്കാരും അഗ്നിശമന സേനയും വേഗത്തിൽ ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.' തുറന്ന നിലയിലാണ മെട്രോ സ്റ്റേഷന്‍റെ നിര്‍മാണം. ഇത് മൂലം പുക പെട്ടെന്ന് അകത്ത് കയറാന്‍ കാരണമായെന്നും അധികൃതർ അറിയിച്ചു. ട്രെയിനിനുള്ളിൽ തീപിടുത്തമോ അപകടമോ ഉണ്ടായിട്ടില്ലെന്നും പുക നിയന്ത്രണ വിധേയമാക്കിയെന്നും അറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?