വിറയ്ക്കുന്ന കൈ കൊണ്ട് കഴിക്കാന്‍ പാടുപെട്ട പ്രായമായ യാത്രക്കാരന് സ്പൂണിൽ ഭക്ഷണം കോരിക്കൊടുത്ത് ക്രൂ അംഗം; കണ്ണ് നനയിച്ചെന്ന് നെറ്റിസെന്‍സ്

Published : Nov 01, 2025, 09:53 AM IST
saudia airlines crew member feeding elderly passenger

Synopsis

വിമാനത്തിലെ ഒരു ക്രൂ അംഗം, കൈ വിറച്ച് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടിയ പ്രായമായ യാത്രക്കാരന് ഭക്ഷണം കോരിക്കൊടുക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. യാത്രക്കാരനോടുള്ള അദ്ദേഹത്തിന്‍റെ അനുകമ്പയെയും ആത്മാർത്ഥമായ ബഹുമാനത്തെയും നിരവധി പേര്‍ അഭിനന്ദിച്ചു.

 

വിമാന യാത്രയ്ക്കിടെ പ്രായമായ ഒരു യാത്രക്കാരന് ഭക്ഷണം കോരിക്കൊടുക്കുന്ന സൗദി എയർലൈൻസിലെ ഒരു ക്രൂ അംഗത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങൾ കീഴടക്കി. ഭക്ഷണം കഴിക്കാന്‍ കഴിയാത്ത വിധം കൈ വിറയുള്ള പ്രായമായ യാത്രക്കാരന് ശ്രദ്ധാപൂര്‍വ്വം ഭക്ഷണം കോരിക്കൊടുക്കുന്ന ക്യാബിന്‍ ക്രൂ അംഗത്തിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. വീഡിയോ നിരവധി ഹാന്‍റിലുകൾ പങ്കുവയ്ക്കുകയും മനുഷ്യത്വത്തെ കുറിച്ച് വാചാലരാവുകയും ചെയ്തു.

ഹൃദയസ്പ‍ർശിയായ വീഡിയോ

ശാന്തമായ മുഖത്തോടെ ഏറെ ക്ഷമയോടെ രോഗബാധിതനായ യാത്രക്കാരന് അദ്ദേഹം സ്പൂണിൽ ഭക്ഷണം നല്‍ക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. പ്രായമായ യാത്രക്കാരോടുള്ള അദ്ദേഹത്തിന്‍റെ അനുകമ്പയെയും ആത്മാർത്ഥമായ ബഹുമാനത്തെയും നിരവധി പേര്‍ അഭിനന്ദിച്ചു. സഹാനുഭൂതിയുടെ മനോഹരമായ ഓർമ്മപ്പെടുത്തലെന്നാണ് നിരവധി പേര്‍ ഇതിനെ വിശേഷിപ്പിച്ചത്.

 

 

സമൂഹ മാധ്യമ പ്രതികരണം

നിരവധി പേരാണ് ക്യാബിന്‍ ക്രൂ അംഗത്തോടെ നന്ദി പറഞ്ഞത്. യഥാർത്ഥ മനുഷ്യത്വവും സേവന മനോഭാവവും പ്രതിഫലിപ്പിക്കുന്നതാണ് അദ്ദേഹത്തിന്‍റെ പ്രവൃത്തിയെന്ന് നിരവധി പേരാണ് അഭിപ്രായപ്പെട്ടത്. മറ്റു ചിലർ വിമാനയാത്രയ്ക്കിടെ എയർലൈൻ ജീവനക്കാരിൽ നിന്നും തങ്ങൾക്കുണ്ടായ സമാനമായ നിരവധി അനുഭവങ്ങൾ പങ്കുവച്ചു. ഈ കാഴ്ച തങ്ങളുടെ ഹൃദയത്തെ കുളിർപ്പിക്കുന്നുവെന്ന് നിരവധി പേരാണ് അഭിപ്രായപ്പെട്ടത്. പലരും കാഴ്ച കണ്ട് കണ്ണുനീർവന്നെന്ന് എഴുതി. അദ്ദേഹത്തിന്‍റെ അമ്മയോടാണ് അതിന് നന്ദി പറയേണ്ടതെന്നും മനുഷ്യരോട് എങ്ങനെ പെരുമാറണമെന്ന് അവനെ അവരാണ് പഠിപ്പിച്ചതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ