ട്രാഫിക് സിഗ്നലിൽ മൂത്രമൊഴിക്കാൻ സ്കോർപ്പിയോയിൽ നിന്നുമിറങ്ങുന്ന യുവാവ്; വീഡിയോ

Published : Feb 21, 2026, 03:36 PM IST
man urinate at traffic signal

Synopsis

സിഗ്നലിൽ വാഹനം നിർത്തി റോഡിൽ പരസ്യമായി മൂത്രമൊഴിച്ച യുവാവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഫരീദാബാദിൽ നടന്ന സംഭവത്തിൽ, പൗരബോധമില്ലായ്മക്കെതിരെ രൂക്ഷവിമർശനം ഉയർന്നതോടെ പോലീസ് വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കി നടപടികൾ ആരംഭിച്ചു.

 

ട്രാഫിക്ക് സിഗ്നലിൽ വാഹനം നി‍ർത്തിയപ്പോൾ റോഡിലിറങ്ങി മൂത്രമൊഴിക്കുന്ന യുവാവിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. മറ്റ് വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുമ്പോൾ ഇതൊന്നും ശ്രദ്ധിക്കാതെ കാറിനരികിൽ നിന്ന് റോഡിലേക്ക് മൂത്രമൊഴിക്കുന്ന യുവാവിനെ ദൃശ്യങ്ങളിൽ കാണാം. ഈ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ പൗരബോധത്തെ കുറിച്ചുള്ള ചോദ്യങ്ങളുയർന്നു.

എല്ലാം പകൽ വെളിച്ചത്തിൽ

ഗുരുഗ്രാം പോലീസിന്‍റെ X-ൽ അക്കൗണ്ടിലേക്ക് ടാഗ് ചെയ്ത സമൂഹ മാധ്യമ ഉപയോക്താക്കൾ സംഭവത്തിൽ നടപടി ആവശ്യപ്പെട്ടു. എന്നാൽ, ഫരീദാബാദിലാണ് ഈ സംഭവം നടന്നതെന്ന് ദൈനിക് ഭാസ്‌കർ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി 18 ന് ദില്ലിയിൽ നിന്ന് ഫരീദാബാദിലേക്ക് വരുന്ന റൂട്ടിലെ പഴയ ഫരീദാബാദ് റെഡ് സിഗ്നലിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗതാഗത കുരുക്കിനിടെ പകൽ വെളിച്ചത്തിൽ റോഡിൽ മൂത്രമൊഴിക്കുന്ന യുവാവിന്‍റെ സിസിടിവി ദൃശ്യങ്ങളിൽ ചുവന്ന സിഗ്നലിൽ നിർത്തിയ ഒരു കറുത്ത സ്കോർപിയോ എസ്‌യുവി കാണാം. തൊട്ടടുത്ത് ഒരാൾ നിൽക്കുന്നതും റോഡിന്‍റെ മധ്യത്തിൽ പരസ്യമായി മൂത്രമൊഴിക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം റോഡിലൂടെ സ്കൂളും മറ്റുള്ളവരും നടന്ന് പോവുകയും മറ്റ് വാഹനങ്ങൾ പോകുന്നതും വീഡിയോയിൽ കാണാം. വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് പ്രകാരം എസ്‍യുവി ഫരീദാബാദിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അമ്മ ഉപേക്ഷിച്ചു, പിന്നാലെ മറ്റുള്ളവരും; ഒടുവിൽ ഏഴ് മാസം പ്രായമുള്ള മക്കാക്കുവിന് കൂട്ട് കളിപ്പാട്ടം; ഏറ്റെടുത്ത് നെറ്റിസെന്‍സും

 

'പ്ലാസ്റ്റിക് ഈറ്റിംഗ്' ചൈനയിൽ വൈറലായി പുതിയ ഭാരം കുറയ്ക്കൽ ഭക്ഷണ രീതി; അങ്ങേയറ്റം അപകടകരമെന്ന് വിദഗ്ദർ, വീഡിയോ

ഇന്ത്യൻ പൗരബോധം

വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ രൂക്ഷമായ ഭാഷയിലാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിപ്പുകളെഴുതിയത്. "ഇന്ത്യൻ പൗരബോധത്തിന്‍റെ അവസ്ഥ ഇതാണ്. കാർ നിർത്തിയ ശേഷം ഒരാൾ റോഡിൽ പരസ്യമായി മൂത്രമൊഴിച്ചു, ഗതാഗതം തടസ്സപ്പെടുത്തി പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കി. ദില്ലി ട്രാഫിക് പോലീസ്, ഗുരുഗ്രാം പോലീസ് എന്നിവർക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാമോ? അയാളുടെ നമ്പർ പ്ലേറ്റ് വ്യക്തമായി കാണാം" എന്ന് ഒരു സമൂഹ മാധ്യമ ഉപയോക്താവ് എഴുതി. പിന്നാലെ വലിയ വാഹനം ഉള്ളവ‍ർക്ക് ഇന്ത്യൻ റോഡുകളിൽ എന്തിനുമുള്ള ലൈസന്‍സ് ഉണ്ടെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്. പൊതു ഇടങ്ങൾ ആരുടെയും കുളിമുറയല്ലെന്ന് മറ്റൊരു കാഴ്ചക്കാരൻ എഴുതി. വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കി നടപടികൾ ആരംഭിച്ചതായി ഗുരുഗ്രാം പോലീസ് അറിയിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

കർണാടകയിൽ പരീക്ഷയ്ക്കിടെ കോപ്പിയടി പിടിച്ചു; അധ്യാപകനെ മർദ്ദിച്ച് മലയാളി വിദ്യാർത്ഥി
എം.എസ്.സി ഒപ്പം ബി.എഡും; പക്ഷേ, ജോലി റാപ്പിഡോയിൽ: ഒരു ജോലിക്ക് സഹായം തേടി റാപ്പിഡോ ഡ്രൈവർ