കാമുകൻ തടവിലാക്കി, 911 -ലേക്ക് വിളിച്ചിട്ട് കിട്ടിയില്ല, പിസാ ഓർഡർ വഴി പോലീസിന് സന്ദേശമയച്ച് യുവതി. ഒടുവിൽ മോചനം!

Published : Jun 11, 2026, 08:34 AM IST
Delivary App

Synopsis

2015-ൽ ഫ്ലോറിഡയിൽ കാമുകൻ വീട്ടിൽ ബന്ധിയാക്കിയ ചെറിൽ ട്രെഡ്‌വേ എന്ന യുവതി, പിസ ഓർഡർ ചെയ്യാനെന്ന വ്യാജേന ഡെലിവറി ആപ്പിലൂടെ പോലീസിനെ അറിയിക്കാൻ ഒരു രഹസ്യ സന്ദേശം അയച്ചു. ഈ അസാധാരണ സന്ദേശം ശ്രദ്ധയിൽപ്പെട്ട ഡെലിവറി ഏജന്‍റ് പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് യുവതിയെയും കുട്ടികളെയും രക്ഷപ്പെടുത്തി.

ജീവിതത്തിൽ പലപ്പോഴും അസാധാരണമായ സന്ദർഭങ്ങളിലൂടെ നമുക്ക് കടന്ന് പോകേണ്ടിവന്നിട്ടുണ്ടാകും. പോലീസിന്‍റെയോ മറ്റുള്ളവരുടെയോ സഹായത്തോടെ മാത്രം രക്ഷപ്പെടാൻ കഴിഞ്ഞ അത്തരം സന്ദർഭങ്ങളിൽ ചിലത് കാലമെത്ര കഴിഞ്ഞാലും ആളുകളുടെ മനസിൽ തങ്ങിനിൽക്കും. യുഎസിൽ ഡെലിവറി ആപ്പുകൾ തുടങ്ങിയ കാലത്ത്, 2015 -ൽ ഒരു യുവതി തന്നെയും കുടുംബത്തിനെയും വീട്ടിൽ ബന്ധിയാക്കിയ കാമുകനിൽ നിന്നും രക്ഷപ്പെടാൻ ഡെലിവറി ആപ്പിലൂടെ പോലീസ് സന്ദേശം അയച്ച സംഭവം ഇന്നും സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമാണ്.

അസാധാരണ സന്ദേശം

2015 -ൽ ഫ്ലോറിഡയിലെ ചെറിൽ ട്രെഡ്‌വേ എന്ന യുവതിയെയും അവരുടെ മൂന്ന് കുട്ടികളെയും കാമുകൻ, അവരുടെ വീട്ടിൽ തന്നെ ബന്ധിയാക്കി വച്ചു. ഇരുവരും തമ്മിലുള്ള തർക്കത്തിന് പിന്നാലെ കത്തിയെടുത്ത് കുട്ടികളെയും ചെറിലിനെയും ഭീഷണിപ്പെടുത്തിയ ഇയാൾ നാല് പേരെയും വീട്ടിൽ പൂട്ടിയിടുകയും ചെറിലിന്‍റെ ഫോണുമായി പോയി. പിന്നീട് ഇയാൾ തിരിച്ച് വന്നപ്പോൾ പിസ ഓർഡർ ചെയ്യാനായി ചെറിൽ തന്‍റെ ഫോൺ തിരികെ വാങ്ങി. ഫോണിൽ നിന്നും 911 -ലേക്ക് വിളിച്ച് സഹായം അഭ്യർത്ഥിക്കാൻ നോക്കിയെങ്കിലും ഫോൺ കണക്ടായില്ല. തുടർന്ന് ചെറിൽ പിസ ഓർഡറിലേക്ക്. താന്നെ ദയവായി സഹായിക്കണമെന്നും 911 -ലേക്ക് കണക്ട് ചെയ്യണമെന്നും സന്ദേശം അയച്ചു. ഇതിന് മുമ്പും പിസ ഓർഡർ ചെയ്തിരുന്നത് കൊണ്ട് ചെറിലിന്‍റെ അഡ്രസ് ആപ്പിൽ ഉണ്ടായിരുന്നു. അസാധാരണമായ സന്ദേശം കണ്ട പിസ ഡെലിവറി ഏജന്‍റ് ഉടനെ പോലീസിനെ ബന്ധപ്പെട്ട് സന്ദേശം കൈമാറി.

പോലീസ് സഹായം

വിവരം അറിഞ്ഞ് ഫ്ലോറിഡയിലെ ഹൈലാൻഡ്സ് കൗണ്ടി ഷെരീഫ് ഓഫീസിലെ പോലീസെത്തുമ്പോൾ ചെറിൽ ട്രേഡ്‍വേയും കുട്ടികളും വീട്ടിൽ പൂട്ടിയിട്ട നിലയിലായിരുന്നു. ഈ സമയം കാമുകൻ ഏഥൻ നിക്കേഴ്സൺ ആയുധാധാരിയായിരുന്നു. പിന്നാലെ നടന്ന ചെറിയൊരു ഏറ്റുമുട്ടലിനൊടുവിൽ ഏഥൻ നിക്കേഴ്സണെ പോലീസ് പിടികൂടി. മൂന്ന് കുട്ടികളെയും ചെറിലിനെയും രക്ഷപ്പെടുത്തി. ഡെലിവറി ആപ്പുകളുടെ ആരംഭ കാലത്ത് സംഭവിച്ച ഇത് പിന്നീട് പല കാലങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. അതേസമയം 911 -ലേക്ക് ഒരു സഹായ അഭ്യർത്ഥന നടത്താൻ കഴിയുന്നില്ലെന്നതും വലിയ ചർച്ചയായിരുന്നു. അടിയന്തര ആശയവിനിമയത്തെയും ഗാർഹിക പീഡന അതിജീവന തന്ത്രങ്ങളെയും കുറിച്ചുള്ള ചർച്ചകളിൽ ഈ സംഭവവും പരാമർശിക്കപ്പെട്ടു. ഒരു സാധാരണ ഡെലിവറി ഓർഡറിന് പകരമെത്തിയ സന്ദേശം അവഗണിക്കാതെ അതിനെ പിന്തുടരാൻ ഡെലിവറി ഏജന്‍റ് തയ്യാറായതിനെ ഏവരും പ്രസംശിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

ജാ​ഗ്രത വേണം, അമിതവ്യായാമം അത്യാപത്തായേക്കും, 23 -കാരന് സംഭവിച്ചത്...
മുത്തശ്ശിയുടെ അവസാനവാക്കുകൾ മറന്നില്ല, അവൾ ലോകം കണ്ടു, ആ പച്ചസാരിക്ക് പിന്നിലുമുണ്ടൊരു കണ്ണുനിറയും കഥ