
മറ്റ് ഗതാഗത മാർഗങ്ങളെ പോലെയല്ല വിമാനയാത്ര. അതിന് മുൻകൂട്ടി ടിക്കറ്റുകൾ എടുക്കുകയും നേരത്തെ എയർപോർട്ടിലെത്തി ക്ലയറൻസ് നേടികയും വേണം. പ്രത്യേകിച്ച് വിശേദയാത്രകൾക്ക്. എന്നാൽ, ക്ലയറൻസ് ഇല്ലാതെ അധിക ലഗേജുമായി വിമാനത്തിൽ അധിക്രമിച്ച് കയറിയ യുവതി വിമാനത്തിനുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചു. പിന്നാലെ ഇവർ തന്നെ വിമാനത്തിൽ നിന്നും ഇറക്കാനെത്തിയ ഉദ്യോഗസ്ഥയെ കടിച്ച് പരിക്കേൽപ്പിച്ചു. അർജന്‍റീനയിലെ ഒരു ബജറ്റ് വിമാനത്തിലായിരുന്നു നടകീയ സംഭവവികാസങ്ങൾ നടന്നത്. സംഭവത്തെ തുടർന്ന് വിമാനം അല്പം വൈകിയെങ്കിലും പിന്നീട് ലക്ഷ്യ സ്ഥാനത്തേക്ക് പറന്നു.
അർജന്റീനയിലെ ഒരു ബജറ്റ് വിമാനത്തിൽ, ഒരു യാത്രക്കാരി അധിക ലഗേജ് ഫീസ് അടയ്ക്കാൻ വിസമ്മതിക്കുകയും, ക്ലിയറൻസ് ഇല്ലാതെ വിമാനത്തിൽ കയറുകയും ചെയ്തു. ഇവരെ പിടികൂടാനെത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഇവർ കടിച്ച് പരിക്കേൽപ്പിച്ചെന്നും ദി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ബ്യൂണസ് ഐറിസിലെ ജോർജ്ജ് ന്യൂബെറി എയർപാർക്കിലുണ്ടായിരുന്ന കോർഡോബയിലേക്ക് സർവ്വീസ് നടത്തുന്ന ജെറ്റ്സ്മാർട്ടിന്‍റെ വിമാനത്തിൽ വച്ചായിരുന്നു സംഭവം. യാത്രക്കാരിക്ക് അധിക ക്യാബിൻ ലഗേജ് ഉണ്ടായിരുന്നെന്നും വിമാനത്തിൽ കയറുന്നതിന് മുമ്പ് അധിക ഫീസ് അടയ്ക്കാൻ ഉദ്യോഗസ്ഥർ ഇവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം യുവതി തള്ളിക്കളഞ്ഞു.
😮 Una pasajera de JetSmart con destino a Córdoba se negó a pagar el cargo extra por sobrepeso de su equipaje de mano. No solo discutió y se coló dentro del avión, sino que cuando la Policía de Seguridad Aeroportuaria (PSA) intentó bajarla, le mordió el brazo a una oficial.
👏 La… pic.twitter.com/IlAyuMzV5A— Mundo Poder (@MundoPoder_) June 4, 2026
തർക്കത്തിനിടെ ഉദ്യോഗസ്ഥരെ പറ്റിച്ച് യുവതി അധിക ലഗേജുമായി വിമാനത്തിലും കയറി. തുടർന്ന് വിമാന ജീവനക്കാർ വിവരം എർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഇവർ വിമാനത്തിലെത്തി യുവതിയോട് ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും യുവതി കൂട്ടാക്കിയില്ല. ഇതേ തുർന്ന് ഇവരെ ബലം പ്രയോഗിച്ച് ഇറക്കാൻ ശ്രമിച്ചപ്പോഴാണ് യുവതി ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കൈയിൽ കടിച്ചത്. ഇത് യാത്രക്കാർക്കിടയിൽ വലിയ പരിഭ്രാന്തിയുണ്ടാക്കിയെങ്കിലും ഉദ്യോഗസ്ഥർ യുവതിയെ തൂക്കിയെടുത്ത് വിമാനത്തിന് പുറത്തെത്തിച്ചു. പിന്നീട് വിമാനം സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്തേക്ക് പറന്നു. യുവതിയെ കസ്റ്റഡിയിൽ എടുത്ത് അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.