പഠനത്തിൽ മുഴുകിയിരിക്കുന്ന ഒരു വനിതാ ബസ് കണ്ടക്ടർ, ഈ കാഴ്ച തരുന്ന ഊർജ്ജം വളരെ വലുതെന്ന് നെറ്റിസൺസ്

Published : Feb 17, 2026, 08:31 AM IST
 viral video

Synopsis

ജോലിക്കിടയിലെ ചെറിയ ഇടവേളകളിൽ പോലും പഠനത്തിൽ മുഴുകിയിരിക്കുന്ന ഒരു വനിതാ ബസ് കണ്ടക്ടറുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇവര്‍ ശരിക്കും ഒരു പ്രചോദനം തന്നെയെന്ന് നെറ്റിസണ്‍സ്. 

സാഹചര്യങ്ങൾ എന്ത് എന്നുള്ളതല്ല, നമ്മൾ അതിനെ എങ്ങനെ നേരിടുന്നു എന്നതിലാണ് ജീവിതത്തിന്റെ വിജയമിരിക്കുന്നത്. അത് തെളിയിക്കുന്ന അനേകം വീഡിയോകളും ചിത്രങ്ങളുമെല്ലാം ഓരോ ദിവസവുമെന്നോണം നാം സോഷ്യൽ മീഡിയയിൽ കാണുന്നുണ്ടാവും. അതുപോലെ, തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങൾക്കിടയിലും തന്റെ സ്വപ്നങ്ങളെ മുറുകെ പിടിക്കുന്ന ഒരു വനിതാ ബസ് കണ്ടക്ടറുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ജോലിക്കിടയിലെ ചെറിയ ഇടവേളകളിൽ പോലും പഠനത്തിൽ മുഴുകിയിരിക്കുന്ന ഇവരുടെ ദൃശ്യങ്ങൾ ആളുകൾക്ക് വലിയ പ്രചോദനമാവുകയാണ്. വർഷിണി എന്ന ഇൻസ്റ്റഗ്രാം യൂസറാണ് ഈ ഹൃദ്യമായ നിമിഷം ക്യാമറയിൽ പകർത്തിയത്. ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് മടുത്തിരുന്ന തനിക്ക് ഈ കാഴ്ച തന്നത് വലിയ ഊർജ്ജമാണ് എന്നാണ് വർഷിണി പറയുന്നത്.

തിരക്കേറിയ ബസിനുള്ളിലെ ബഹളങ്ങൾക്കിടയിലും യൂണിഫോം ധരിച്ച കണ്ടക്ടർ യാതൊരു ശ്രദ്ധക്കുറവുമില്ലാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. 'സ്റ്റോപ്പുകൾക്കും ഉത്തരവാദിത്തങ്ങൾക്കും ഇടയിൽ, അവൾ തന്റെ സ്വപ്നങ്ങൾ തിരഞ്ഞെടുക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കണ്ടക്ടറുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് അവരുടെ മുഖം വെളിപ്പെടുത്താതെയാണ് ദൃശ്യങ്ങൾ പകർത്തിയിട്ടുള്ളത്.

 

 

വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്. വീഡിയോ പുറത്തുവന്നതോടെ നിരവധി പേർ ഈ വനിതാ കണ്ടക്ടറെ പ്രശംസിച്ചുകൊണ്ടും രംഗത്തെത്തി. 'യഥാർത്ഥ സമർപ്പണം ഇതാണ്, ഒഴികഴിവുകൾ പറയാതെ പരിശ്രമിക്കുന്നവരാണ് വിജയിക്കുന്നത്' എന്നാണ് മിക്കവരും വീഡിയോയ്ക്ക് താഴെ അഭിപ്രായപ്പെട്ടിരിക്കുന്നത്. തങ്ങളുടെ പഠനം മാറ്റിവെക്കുന്ന ശീലത്തെക്കുറിച്ച് സ്വയം വിമർശിക്കാനും ഈ വീഡിയോ കാരണമായെന്ന് പലരും കമന്റ് ബോക്സിൽ കുറിച്ചു. സാഹചര്യങ്ങൾ എന്തുതന്നെയായാലും ലക്ഷ്യബോധമുണ്ടെങ്കിൽ മുന്നേറാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ഈ മനോഹരമായ വീഡിയോ.

PREV
Read more Articles on
click me!

Recommended Stories

സമ്മാനം കിട്ടിയ ഐഫോൺ ഭാര്യയെ കാണിക്കാൻ വീട്ടിലേക്കോടി, കവർ തുറന്നതും അമ്പരന്നു! ശത്രുവിനോട് പോലും ചെയ്യരുത്
രാത്രി 8.30, 70,000 രൂപയുടെ ഫോൺ പോക്കറ്റിൽ നിന്നും തെറിച്ചുവീണു, പിന്നെ സംഭവിച്ചത് വൈറൽ