ഏഴ് മാസം കൊണ്ട് സിന്ധു മുലപ്പാൽ നൽകിയത് 1400 കുട്ടികൾക്ക്

Published : Nov 06, 2022, 12:42 PM IST
ഏഴ് മാസം കൊണ്ട് സിന്ധു മുലപ്പാൽ നൽകിയത് 1400 കുട്ടികൾക്ക്

Synopsis

മകളെ മുലയൂട്ടിക്കഴിഞ്ഞാൽ മുലപ്പാൽ ശേഖരിക്കുകയും അമൃതം എൻജിഒ -യിലെ രൂപ സെൽവനായകിയുടെ നിർദ്ദേശപ്രകാരം അത് സൂക്ഷിച്ച് വയ്ക്കുകയും ചെയ്യുമായിരുന്നു. ഓരോ ആഴ്ചയും എൻജിഒ ഈ മുലപ്പാൽ വന്ന് കൊണ്ടുപോകും.

ഒരു സ്ത്രീ ഏഴ് മാസം കൊണ്ട് മുലപ്പാൽ നൽകിയത് 1400 കുട്ടികൾക്ക്. കേൾക്കുമ്പോൾ അവിശ്വസനീയം എന്ന് തോന്നുന്നുണ്ടെങ്കിലും സത്യമാണ്. 29 -കാരിയായ ടി സിന്ധു മോണിക്ക ഇത് തന്നെയാണ് ചെയ്തത്. കോയമ്പത്തൂരാണ് സിന്ധുവിന്റെ സ്ഥലം. എഞ്ചിനീയറിം​ഗ് ബിരുദധാരിയാണ്. 

2021 ജൂലൈക്കും 2022 ഏപ്രിലിനും ഇടയിൽ ഏഴ് മാസത്തിനുള്ളിൽ 42,000ml മുലപ്പാലാണ് സിന്ധു സംസ്ഥാന സർക്കാരിന്റെ എൻഐസിയു (Neonatal Intensive Care Unit) -വിലേക്ക് നൽകിയത്. അടുത്തിടെ സിന്ധു ഏഷ്യൻ, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി. 'ഭർത്താവിന് നന്ദി പറയുന്നു, അദ്ദേഹമാണ് എപ്പോഴും പിന്തുണ തന്നിരുന്നത്' എന്ന് സിന്ധു പറയുന്നു. സിന്ധുവിന്റെ ഭർത്താവ് മഹേശ്വരൻ കോയമ്പത്തൂരിലെ ഒരു എഞ്ചിനീയറിം​ഗ് കോളേജിൽ അസി. പ്രൊഫസറാണ്. ഇരുവർക്കും 18 മാസം പ്രായമുള്ള വെംബ എന്നൊരു മകളുണ്ട്. 

'മകളെ മുലയൂട്ടിക്കഴിഞ്ഞാൽ മുലപ്പാൽ ശേഖരിക്കുകയും അമൃതം എൻജിഒ -യിലെ രൂപ സെൽവനായകിയുടെ നിർദ്ദേശപ്രകാരം അത് സൂക്ഷിച്ച് വയ്ക്കുകയും ചെയ്യുമായിരുന്നു. ഓരോ ആഴ്ചയും എൻജിഒ ഈ മുലപ്പാൽ വന്ന് കൊണ്ടുപോകും. പിന്നീട് മിൽക്ക് ബാങ്കിലേക്ക് കൈമാറും' എന്ന് സിന്ധു പറയുന്നു. 

'രണ്ട് വർഷം മുമ്പാണ് ഈ പദ്ധതി തുടങ്ങിയത്. സർക്കാർ ആശുപത്രികളിലെ നവജാതശിശുക്കൾക്ക് മുലപ്പാൽ ലഭ്യമാക്കുക ആയിരുന്നു ലക്ഷ്യം. 50 സ്ത്രീകൾ ഇന്ന് പദ്ധതിയുടെ ഭാ​ഗമാണ്. അതിൽ 30 പേർ സ്ഥിരമായി മുലപ്പാൽ തരുന്നുണ്ട്' എന്ന് രൂപ സെൽവനായകി പറയുന്നു. 

'അമ്മമാർ മരിച്ചതോ, അമ്മമാർക്ക് മുലയൂട്ടാനാകാത്തതോ ആയ കുഞ്ഞുങ്ങൾക്കാണ് ഈ മുലപ്പാൽ നൽകുന്നത്' എന്ന് ശിശു ആരോ​ഗ്യ വിഭാ​ഗം നോഡൽ ഓഫീസർ ഡോ. എസ്. ശ്രീനിവാസൻ പറയുന്നു. 

PREV
click me!

Recommended Stories

പലസ്തീന് വേണ്ടി പൊടിഞ്ഞ കണ്ണീർ, സുഡാനിൽ ഈയാംപാറ്റകളെ പോലെ മരിച്ച് വീഴുന്ന മനുഷ്യർ
'10 വർഷമായി, കുടുംബവുമായി ജർമ്മനിയിൽ താമസം, പക്ഷേ... എന്തോ ചിലത് നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങണം'; യുവതിയുടെ കുറിപ്പ് വൈറൽ